Month: March 2026

കാർ ചാർജ് ചെയ്യാനിട്ടിട്ട് വീട്ടുകാർ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി

ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും ഏഴ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിൽ ബ്രാജേശ്വരി അനക്സ് കോളനിയിലെ ഒരു മൂന്ന് നില വീട്ടിലുണ്ടായ ഈ അപകടത്തിൽ, ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് വൻ ദുരന്തമായി മാറിയത്. പുലർച്ചെ 3:30നും 4:30നും ഇടയിലായിരുന്നു സംഭവം. കാർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ പൊട്ടിത്തെറി സമീപത്തുണ്ടായിരുന്ന കാറിലേക്കും തുടർന്ന് മൂന്ന് നില വീട്ടിലേക്കും അതിവേഗം തീ പടർത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർക്ക് തീവ്രമായ ചൂടിലും പുകയിലും […]

എല്ലായിടത്തും പോസ്റ്റർ പതിക്കരുത്, സ്ഥലം ഉടമയുടെ അനുമതി വേണം; തെരഞ്ഞെടുപ്പ് പരാതികൾ 100 മിനിറ്റിൽ പരിഹരിക്കും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് ചട്ട ലംഘനം സംബന്ധിച്ച പരാതികൾ 100 മിനിറ്റിൽ പരിഹരിക്കും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകാ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കാർ, പൊതു- സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകൾ നീക്കം ചെയ്യുക, ഔദ്യോഗിക വാഹനങ്ങളോ സർക്കാർ താമസസൗകര്യങ്ങളോ രാഷ്ട്രീയ പാർട്ടികളോ സ്ഥാനാർഥികളോ ദുരുപയോഗം ചെയ്യാതിരിക്കുക, പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ചുള്ള പരസ്യങ്ങൾ നിരോധിക്കുക തുടങ്ങിയവ കർശനമായി പാലിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ സ്വകാര്യത മാനിക്കപ്പെടണം. വീടുകൾക്ക് മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിങ്ങോ […]

പാചകവാതക ക്ഷാമം, ഹോട്ടലുകൾ സമരത്തിലേക്ക്

കൊച്ചി: പാചകവാതക ക്ഷാമ പ്രതിസന്ധി തുടരുന്നതിനിടെ മാർച്ച് 23 തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചനാ പണിമുടക്ക് നടത്താൻ കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ്‌ അസോസിയേഷൻ. 23ന്‌ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് നിരവധി ഹോട്ടലുകളുടെ പ്രവർത്തനത്തെ പാചകവാതക ക്ഷാമം ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ച് പാചകവാതകം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. ഹോട്ടലുകളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ എണ്ണക്കമ്പനികളുടെ ബോട്ട്ലിങ്‌ പ്ലാൻ്റിലേക്ക് […]

അമേരിക്കയിൽനിന്ന് സ്വയം നാടുവിടാം, അനധികൃത കുടിയേറ്റക്കാ‍ർക്ക് വമ്പൻ ഓഫർ

വാഷിങ്ടൺ: അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് വാഗ്ദാനവുമായി ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ്. അനധികൃതമായി താമസിക്കുന്ന വിദേശികൾ സ്വയം നാടുവിടാൻ സന്നദ്ധമായാൽ സാമ്പത്തിക സഹായമായി 2,600 ഡോളർ (ഏകദേശം 2.15 ലക്ഷം രൂപ) നൽകുമെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിൻ്റെ വാഗ്ദാനം. അനധികൃത കുടിയേറ്റക്കാരെ സ്വയം നാടുവിടാൻ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് ഇത്തരത്തിലൊരു വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്. 2,600 ഡോളർ സാമ്പത്തിക സഹായത്തിന് പുറമേ, ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹോംലാൻഡ് സെക്യൂരിറ്റി […]

ഇന്ത്യൻ നിയമചരിത്രത്തിലെ ആദ്യ ദയാവധ വിധി

കഴിഞ്ഞ 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷിന് ദയാവധം അനുവദിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ജീവൻരക്ഷാ ഉപാധികൾ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്ന നടപടികൾക്കായി ഹരീഷിനെ ഡൽഹി എയിംസിലേക്ക് മാറ്റി. ഗാസിയാബാദിലെ വീട്ടിൽ നടന്ന വിടവാങ്ങൽ ചടങ്ങിലെ ദൃശ്യങ്ങൾ വികാരനിർഭരമായ യാത്രയയപ്പ് ഗാസിയാബാദിലെ വസതിയിൽ വെച്ച് നടന്ന വിടവാങ്ങൽ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും പങ്കെടുത്തു. ‘എല്ലാവരോടും ക്ഷമിക്കുക, എല്ലാവരോടും ക്ഷമ ചോദിക്കുക. പോകാനുള്ള സമയമായി…’ എന്ന് ബ്രഹ്മകുമാരി സഭയിലെ സിസ്റ്റർ ഹരീഷിൻ്റെ നെറ്റിയിൽ തിലകം […]

ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ല, ചില കണക്കുകൂട്ടലുകൾ തെറ്റി’

തുടക്കത്തിൽ നിശ്ചയിച്ച വേഗതയിൽ ഇറാനെതിരായ യുദ്ധം മുന്നേറുന്നില്ലെന്ന് ഇസ്രായേൽ സൈന്യത്തിന്റെ്റെ വിലയിരുത്തൽ. പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ‘ആദ്യഘട്ട സൈനിക നടപടി മികച്ചതായിരുന്നു, എന്നാൽ പ്രതീക്ഷിച്ച അത്ര വേഗത പിന്നീട് ലഭിച്ചില്ല, ഇറാനിലെ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ പുനരാലോചന വേണ്ടിവരും’ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി കാൻ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ നിശ്ചയിച്ചിരുന്ന സമയക്രമം അനുസരിച്ചല്ല സൈനിക നടപടികൾ മുന്നോട്ട് പോകുന്നത്. ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ […]

മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ നടക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയന്‍ മണ്ഡലത്തില്‍ സജീവമാകും. സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാര്‍ഥിത്വം ജില്ലയില്‍ പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ടെത്തി […]

സ്വന്തം കുഞ്ഞ് വേണം’; മസ്തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജം ശേഖരിക്കാന്‍ അനുമതി

കൊച്ചി: മസ്തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ജസ്റ്റിസ് എം ബി സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്‌സിനെത്തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് (മസ്തിഷ്‌ക വീക്കം) ബാധിച്ചാണ് ഹര്‍ജിക്കാരിയുടെ ഭര്‍ത്താവിന് മസ്തിഷ്‌കമരണം സംഭവിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളത്. സ്വന്തം കുഞ്ഞിന് ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം പരിഗണിച്ചാണ് ബീജം ശേഖരിച്ച് ഫ്രീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കിയത്. ബീജം ശേഖരിക്കാനാണ് […]

തിരഞ്ഞെടുപ്പ്: അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ അതിർത്തി മേഖലകളിൽ നിരീക്ഷണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം. സംയുക്തമായ പട്രോളിംഗ്,തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി, പ്രശ്നബാധിത സുരക്ഷ എന്നീ നിർദേശങ്ങളും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ നൽകി. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ജില്ലാ കലക്ടർമാരുമായും എൻഫോഴ്സ്‌മെന്റ് ഏജൻസികളുമായും ഓൺലൈനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടങ്ങളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും എൻഫോഴ്സ്‌മെന്റ് ഏജൻസികളും ഒരു ടീമായി പ്രവർത്തിക്കണം.   ഇ​ല​ക്ഷ​ൻ​ ​വാ​ഹ​നാ​നു​മ​തി എ.​കെ.​ന​ജീ​ബി​ന് ​ചു​മ​തല തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​ചാ​ര​ണ​ […]

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ സി യു വിന് സമീപത്ത് ഇന്നുരാവിലെയോടെ തീപിടിത്തമുണ്ടായത്. വളരെപ്പെട്ടെന്നുതന്നെ ഇവിടെയുണ്ടായിരുന്ന അമ്പതോളം രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റിയതിനാൽ ആർക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നത്. തീ പിടിച്ച ബ്ലോക്കിലുള്ള മറ്റുരോഗികളെയും ഉപകരണങ്ങളും മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇന്നുരാവിലെ ഒമ്പതരയോടെയാണ് തീ പടർന്നത്. പ്ലാസ്റ്റിക് ഉപകരണങ്ങളിലടക്കം തീ പിടിച്ചതോടെ കടുത്ത പുക ബ്ലോക്കിലാകെ […]

Back To Top