സ്ട്രോങ് റൂം സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

സ്ട്രോങ് റൂം സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ്ങ് റൂമുകളിലുണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിക്കും. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റുക, സുരക്ഷാ വീഴ്ചയിൽ ജില്ലാ കലക്ടർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും.

പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിനോട് ചേർന്ന് മെറ്റീരിയൽ റൂം സജ്ജീകരിച്ചത് തന്നെ വലിയ സുരക്ഷാ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. സാധാരണഗതിയിൽ മെറ്റീരിയൽ റൂം സ്ട്രോങ്ങ് റൂമിന് സമീപം സ്ഥാപിക്കാറില്ല. ഇങ്ങനെ ചെയ്യുന്നത് വഴി സ്ട്രോങ്ങ് റൂമിന്റെ ഇന്നർ പെരിമീറ്ററിലേക്ക് ആളുകൾ പ്രവേശിക്കാനുള്ള സാഹചര്യം ഉണ്ടാകുന്നുവെന്നും ഇത് ഗൗരവകരമായ പിഴവാണെന്നും യുഡിഎഫ് ആരോപിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back To Top