സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍
തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി ആവശ്യകത സര്‍വകാല റെക്കോര്‍ഡിട്ടു. ബുധനാഴ്ച രാത്രി 10.30ന് വേണ്ടിവന്നത് 5802 മെഗാവാട്ടാണ്. ബുധനാഴ്ചത്തെ മൊത്തം ഉപഭോഗം 10.8 കോടി യൂണിറ്റായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേദിവസം 9.9 കോടി യൂണിറ്റായിരുന്നു വേണ്ടിവന്നത്. കനത്ത ചൂടിനൊപ്പം, ഗ്യാസ് ക്ഷാമത്തെ തുടര്‍ന്ന് വൈദ്യുതി ഉപയോഗിച്ചുള്ള പാചകം കൂടിയത് കൊണ്ടാണ് വൈദ്യുതി ഉപഭോഗം ഇത്രയധികം വര്‍ധിച്ചത്. വൈകുന്നേരങ്ങളില്‍ പരമാവധി ആവശ്യകത ഇതിനുമുന്‍പെങ്ങും ഇത്രയും ഉയര്‍ന്നിട്ടില്ല. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളിലാണ് വൈദ്യുതി ഉപഭോഗം ഏറ്റവും കൂടിയ നിലയിലേക്ക് എത്തുന്നത്. കഴിഞ്ഞവര്‍ഷം […]
ചട്ടലംഘനങ്ങൾ തടയാൻ ‘സി-വിജിൽ’; 100 മിനിറ്റിനുള്ളിൽ നടപടി!
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ചട്ടലംഘനങ്ങൾ തടയാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ‘സി-വിജിൽ’ മൊബൈൽ ആപ്പ് സജ്ജമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും.
ട്രംപിന്റെ വാക്ക് പാഴായി; ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം
തെഹ്‌റാന്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തി ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വന്‍ മിസൈല്‍ ആക്രമണം. ഊര്‍ജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് ഇസ്രായേല്‍ ഈ നീക്കം നടത്തിയത്. ഇറാന്റെ പ്രധാന ആണവ കേന്ദ്രമായ അരക് ഉള്‍പ്പെടെയുള്ള രണ്ട് ആണവ നിലയങ്ങള്‍ക്കും രണ്ട് വന്‍കിട സ്റ്റീല്‍ പ്ലാന്റുകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത് ഏപ്രില്‍ ആറ് വരെ നീട്ടിവെക്കുമെന്ന് ട്രംപ് ഉറപ്പുനല്‍കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന് ട്രംപ് […]
മുഴുവൻ ബൂത്തുകളിലും ക്യാമറ, മൊബൈൽ ഫോണുകൾ ഒഴിവാക്കും
തിരുവനന്തപുരം: വോട്ടെടുപ്പ് സുതാര്യമാക്കാനുള്ള കർശന നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. മുഴുവൻ ബൂത്തുകളിലും ക്യാമറ സ്ഥാപിക്കാനും മൊബൈൽ ഫോണുകൾ ഒഴിവാക്കാനുമാണ് പദ്ധതി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീന പരിപാടികളിൽ ഇതു സംബന്ധിച്ച നിർദേശം അധികൃതർ നൽകുന്നുണ്ട്.കള്ള വോട്ടും തിരിമറിയും തടയാൻ ലക്ഷ്യമിട്ടാണ് പോളിംഗ് ബൂത്തുകളിൽ സമഗ്ര പരിഷ്കരണത്തിന് തെരഞ്ഞെടുപ്പ് കമ്മിഷൻ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ പോളിങ് ബൂത്തുകളുടെയും അകത്തും പുറത്തും സിസിടിവി കാമറകൾ സ്ഥാപിക്കും. വോട്ടെടുപ്പിനിടെ ബൂത്തിന് അകത്തുo പുറത്തും നടക്കുന്ന കാര്യങ്ങൾ കലക്‌ട്രേറ്റിലും […]
ഐക്യരാഷ്ട്രസഭയുടെ അഭ്യർത്ഥനയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള മാനുഷിക സഹായം സുഗമമാക്കുമെന്ന് ഇറാൻ
പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ അവശ്യസാധനങ്ങളുടെ ഒഴുക്ക് ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഐക്യ രാഷ്ട്രസഭയുടെ അഭ്യർത്ഥന യെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള മാനുഷിക സഹായം വിതരണം “സുഗമമാക്കുകയും ത്വരിതപ്പെടുത്തുകയും” ചെയ്യുമെന്ന് ഇറാൻ അറിയിച്ചു.
സഊദിയിൽ വാഹനാപകടം: മലയാളി യുവതി മരിച്ചു
സഊദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാം -റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി സഊദിയിൽ മറവ് […]
പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തി; ഹൃദയാഘാതത്തെ തുടർന്ന് മകൻ മരിച്ചു
പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. നിരണം സ്വദേശി എബ്രഹാം ഡാനിയേൽ (40) ആണ് മരിച്ചത്. ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു എബ്രഹാമിന്റെ പിതാവ് നിരണം പണിക്കശ്ശേരിൽ പി ജി ഡാനിയേൽ (80). തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിൻ്റെ മരണം. വിവരമറിഞ്ഞ് മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് എബ്രഹാം ഡാനിയേൽ ചൊവ്വാഴ്ച ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു ഡാനിയേലിന്റെ സംസ്കാരം നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഉറങ്ങാൻ കിടന്ന എബ്രഹാമിന് […]
ജെൻ സി പ്രക്ഷോഭം; നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലിയും മുൻ ആഭ്യന്തര മന്ത്രിയും അറസ്റ്റിൽ
ജെന്‍ സി പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിൽ നേപ്പാൾ മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയും മുന്‍ ആഭ്യന്തരമന്ത്രി രമേശ് ലേഖക്കും അറസ്റ്റില്‍. മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്താപൂരിലെ ഗുണ്ടുവിലെ സ്വകാര്യ വസതിയില്‍ നിന്നാണ് ഒലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൂര്യബിനായകില്‍ വച്ചാണ് ലേഖക്കിനെ പിടികൂടിയത്. പ്രക്ഷോഭം ബലാല്‍ക്കാരമായി അടിച്ചമര്‍ത്തുന്നതില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പ്രത്യേക കോടതി […]
പത്ത് ടീമുകൾ, ലക്ഷ്യം ഒന്ന്; ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറ്റം
നീണ്ട വർഷങ്ങളുടെ കിരീടവരൾച്ചയ്ക്ക് വിരാമമിട്ടുകൊണ്ടാണ് 2025 ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സീസൺ അവസാനിപ്പിച്ചത്. കിരീടം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യവുമായി തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്ന് സ്വന്തം തട്ടകത്തിൽ ഇറങ്ങുകയാണ് ആർസിബി. ആദ്യ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദാണ് എതിരാളികൾ. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. ഉദ്ഘടന മത്സരം മാത്രമല്ല, ഐപിഎൽ 19-ാം സീസണിന്റെ കലാശപ്പോരിനും വേദിയാകുന്നത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം തന്നെയാണ്.
അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണം
തിരുവനന്തപുരം : നന്മ തിരുവനന്തപുരം മേഖല കമ്മിറ്റി, ഇന്നലെ (27 മാർച്ച് വെള്ളി) ലോക നാടക ദിനവും, നന്മയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് ആയിരുന്ന അന്തരിച്ച അയിലം ഉണ്ണികൃഷ്ണൻ അനുസ്മരണവും ലെനിൻ ബാലവാടിയിൽ സംഘടിപ്പിച്ചു. മേഖല കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റ് ഡോ. ഷാജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനിൽ പട്ടിമറ്റം സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി സുരേഷ് ഒഡേസ അയിലം ഉണ്ണി കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് കാര്യവട്ടം ശ്രീകണoൻ നായർ […]
