ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ല, ചില കണക്കുകൂട്ടലുകൾ തെറ്റി’

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഇറാനുമായുള്ള യുദ്ധം പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ല, ചില കണക്കുകൂട്ടലുകൾ തെറ്റി’

തുടക്കത്തിൽ നിശ്ചയിച്ച വേഗതയിൽ ഇറാനെതിരായ യുദ്ധം മുന്നേറുന്നില്ലെന്ന് ഇസ്രായേൽ സൈന്യത്തിന്റെ്റെ വിലയിരുത്തൽ. പേര് വെളിപ്പെടുത്താത്ത സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേലിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ കാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
‘ആദ്യഘട്ട സൈനിക നടപടി മികച്ചതായിരുന്നു, എന്നാൽ പ്രതീക്ഷിച്ച അത്ര വേഗത പിന്നീട് ലഭിച്ചില്ല, ഇറാനിലെ യുദ്ധത്തിൻ്റെ ലക്ഷ്യങ്ങൾ പുനരാലോചന വേണ്ടിവരും’ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞതായി കാൻ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ നിശ്ചയിച്ചിരുന്ന സമയക്രമം അനുസരിച്ചല്ല സൈനിക നടപടികൾ മുന്നോട്ട് പോകുന്നത്.
ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ ഇറാനിലെ ജനങ്ങളെ വൻതോതിൽ തെരുവിലിറക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇസ്രായേൽ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഉദ്യോഗസ്ഥൻ പറയുന്നു.’യുദ്ധസമയത്ത് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് ചില ഉദ്യോഗസ്ഥർ കണക്കുകൂട്ടിയിരുന്നു, എന്നാൽ അങ്ങനെ സംഭവിച്ചില്ല’-അദ്ദേഹം പറയുന്നതായി കാൻ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം യുദ്ധത്തിന്റെ ഗതിയെ സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്ന കൂടുതൽ നടപടികൾ ഇറാനിൽ സ്വീകരിക്കാൻ അമേരിക്കയും ഇസ്രായേലും പദ്ധതിയിടുന്നതായും അദ്ദേഹം പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top