ടോൾ പ്ലാസകളിലെ ശുചിമുറികൾ വൃത്തിഹീനമാണെങ്കിൽ പരാതിപ്പെടുന്നവർക്ക് പാരിതോഷികം
ന്യൂഡൽഹി : ദേശീയപാതയിൽ ടോൾ പ്ലാസകളിലെ ശുചിമുറികൾ വൃത്തിഹീനമാണെങ്കിൽ പരാതിപ്പെടാം. ഇത്തരത്തിൽ പരാതിപ്പെടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രാലയം. വൃത്തിഹീനമായ ശുചിമുറികളുടെ ചിത്രം മൊബൈൽ ആപ്പിൽ അപ്ലോഡ് ചെയ്യുന്നവർക്ക് 1,000 രൂപ ഫാസ്ടാഗ് ക്രെഡിറ്റായി ലഭിക്കും. ‘ക്ലീൻ ടോയ്ലറ്റ് പിക്ചർ ചലഞ്ച്’ ആണ് കേന്ദ്ര മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടൊപ്പം ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് നിർത്തലാക്കിക്കൊണ്ടുള്ള നിർണ്ണായക തീരുമാനവും പുറത്തുവന്നു. ദേശീയപാതകളിലെ യാത്രക്കാർക്ക് വൃത്തിയുള്ള ശുചിമുറികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ […]
ബാറിൽ ബിയർകുപ്പികൊണ്ട് ആക്രമണം; നടൻ നിരഞ്ജന് പരിക്ക്
ബെംഗളൂരു: ബിയർകുപ്പികൊണ്ടുള്ള ആക്രമണത്തിൽ കന്നഡ നടൻ നിരഞ്ജന് (33) പരിക്കേറ്റു. ബെംഗളൂരു ഉത്തരഹള്ളി റോഡിലുള്ള മദ്യശാലയിലാണ് ആക്രമണമുണ്ടായത്. മദ്യശാലയിലെത്തിയ നിരഞ്ജനെ ഒരാൾ കൈയേറ്റംചെയ്യുകയും അധിക്ഷേപിക്കുകയുമായിരുന്നു. ഇതേപ്പറ്റി നിരഞ്ജൻ ബാറുടമയോട് പരാതിപറഞ്ഞു. ഇതോടെ കാറിലെത്തിയ നാലുപേർ നിരഞ്ജനുമായി വാക്കേറ്റത്തിനുമുതിർന്നു. ഇവരിൽ രണ്ടുപേർ ഇതിനിടെ, ബിയർകുപ്പികൊണ്ട് നിരഞ്ജനെ അടിച്ചു. തലയിൽ മുറിവുപറ്റി രക്തമൊഴുകി. തുടർന്ന് ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞമാസം 28-നുനടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സുബ്രഹ്മണ്യപുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരോട് […]
കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ മോഷണം; ട്രോഫികളും മൊമന്റോകളും നഷ്ടമായി
ഭോപ്പാൽ: മധ്യപ്രദേശിലെ കായികമന്ത്രി വിശ്വാസ് സാരംഗിന്റെ ഔദ്യോഗിക വസതിയിൽ മോഷണം. സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ട്രോഫികളും മൊമന്റോകളും നഷ്ടമായി. മന്ത്രി വീട്ടിലുണ്ടായിരുന്നപ്പോഴാണ് മോഷണം. അതീവ സുരക്ഷ മേഖലയിൽ സ്ഥിതി ചെയ്യുന്ന 74-ാം നമ്പർ ബംഗ്ലാവാണ് വിശ്വാസ് സാരംഗിന്റെ ഔദ്യോഗിക വസതി. ഗുരുതരമായ സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിനും മൂന്നിനും ഇടയിലാണ് മോഷണം എന്നാണ് കരുതുന്നത്. ഏപ്രിൽ മൂന്നിന് സ്‌റ്റോർ റൂമിന്റെ വാതിലിന്റെ പൂട്ട് തകർത്തത് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടപ്പോഴാണ് മോഷണം പുറത്തറിയുന്നത്. സ്റ്റോർ റൂമിൽ […]
സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെ തകർത്തത് 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളും
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി നടന്ന വൻ വ്യോമാക്രമണ നീക്കങ്ങളെ പ്രതിരോധ സേന വിജയകരമായി തകർത്തു. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ 11 ബാലിസ്റ്റിക് മിസൈലുകളും 18 ഡ്രോണുകളുമാണ് തകർത്തതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മിസൈലുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ പ്രധാനപ്പെട്ട ഊർജ്ജ നിലയങ്ങളുടെ പരിസര പ്രദേശങ്ങളിൽ പതിച്ചിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം അധികൃതർ വിശദമായി വിലയിരുത്തി വരികയാണ്. ആക്രമണത്തെത്തുടർന്ന് കിഴക്കൻ […]
ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ; ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല, സൗജന്യ യാത്രയും
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യ റോഡുകളിലേക്കും എത്തുകയാണ്. ദേശീയപാത ഉൾപ്പെടെയുള്ള റോഡുകളുടെ യൂസർ ഫീ അല്ലെങ്കിൽ ടോൾ ഇനി മുതൽ ഡിജിറ്റൽ രൂപത്തിൽ മാത്രമേ സ്വീകരിക്കുവെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്. ഫാസ്ടാഗ് മുഖേന അല്ലെങ്കിൽ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺപേ പോലുള്ള യുപിഐ ഇടപാടുകളിലൂടെ മാത്രമായിരിക്കും ടോൾ അടയ്ക്കാൻ സാധിക്കുക. ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലെങ്കിലോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാലോ പണം നൽകി കടന്ന് പോകാനുള്ള സൗകര്യം മുമ്പ് നൽകിയിരുന്നു. എന്നാൽ, […]
ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു
റിയാദ്: വ്യോമാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ച സൗദി അറേബ്യയെയും ബഹ്‌റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ വാഹന ഗതാഗതം പുനരാരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് ഗതാഗതം പൂർണമായും നിർത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. എന്നാൽ രാവിലെ 9.45 ഓടെ നിയന്ത്രണം നീക്കുകയും ഗതാഗതം പുനരാരംഭിക്കുകയുമായിരുന്നു. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി ഇറാന്‍റെ ഭാഗത്തുനിന്നു തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ സൗദി പ്രതിരോധ സേന വിജയകരമായി തകർത്തതിന് പിന്നാലെയാണ് അതീവ ജാഗ്രതയുടെ ഭാഗമായി പാലം താൽക്കാലികമായി അടച്ചത്. സൗദി […]
ഏപ്രിൽ 10ന് ശേഷം 126 പേർക്ക് 14 ലക്ഷം രൂപ വീതം കൈയിലെത്തും, 17.64 കോടി രൂപ അനുവദിച്ചു
കൊച്ചി: രാഷ്ട്രീയ വൈരം മറന്ന് യു.ഡി.എഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനും ഇടതു സർക്കാരും കൈകോർത്തപ്പോൾ അഞ്ചുകൊല്ലം നീണ്ട കുടിയൊഴിപ്പിക്കൽ പ്രശ്നത്തിന് അസാധാരണ വേഗത്തിൽ പരിഹാരം. കൊച്ചി നഗരത്തിലെ പുഴ പുറമ്പോക്കിലുള്ള തേവര കോന്തുരുത്തി കോളനി ഏപ്രിൽ 15നകം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനം നടപ്പാക്കാനാണിത്. ഫയൽക്കുരുക്കിൽ പെടാതെ, കുടിയൊഴിപ്പിക്കേണ്ട 126 കുടുംബങ്ങൾക്ക് 14 ലക്ഷം രൂപവീതം 17.64 കോടി വിവിധ പദ്ധതികളിൽനിന്ന് അനുവദിക്കാനുള്ള കോർപ്പറേഷന്റെ ശുപാർശയ്ക്കാണ് കേവലം 24 ദിവസം കൊണ്ട് സർക്കാർ അനുമതി നൽകിയത്. ലൈഫ് ഉൾപ്പെടെയുള്ള […]
‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണൂര്‍: കോൺഗ്രസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. . ‘ രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിരിക്കുന്ന ഒരാളാണ്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ സാധാരണ ഗതിയില്‍ കാണിക്കേണ്ട ചില രീതികൾ, മര്യാദകളൊക്കെയുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് […]
രാത്രിയെ വെളിച്ചത്തിലാക്കാൻ പദ്ധതിയുമായി ഇലോൺ മസ്‌ക്; പണി വരുന്നത് മനുഷ്യൻ്റെ ഉറക്കത്തിന്
വാഷിങ്ടൺ: രാത്രികാലങ്ങളിൽ ഭൂമിയിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാൻ ബഹിരാകാശത്ത് കൂറ്റൻ കണ്ണാടികൾ സ്ഥാപിക്കാനുള്ള നീക്കത്തിനെവുങ്ങി ഇലോൺ മസ്ക്. സ്പേസ് എക്സും സ്റ്റാർട്ടപ് കമ്പനിയായ റിഫ്ലക്റ്റ് ഓർബിറ്റലും മുന്നോട്ടുവെച്ച പദ്ധതികൾ മനുഷ്യന്റെ ആരോഗ്യത്തെയും ഭൂമിയിലെ ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബഹിരാകാശത്ത് ഭീമൻ പ്രതിഫലന കണ്ണാടികൾ സ്ഥാപിച്ച് രാത്രിയിൽ 5 മുതൽ 6 കിലോമീറ്റർ വരെ വിസ്തീർണമുള്ള പ്രദേശങ്ങളിൽ സൂര്യപ്രകാശം എത്തിക്കാനാണ് റിഫ്ലക്റ്റ് ഓർബിറ്റൽ ലക്ഷ്യമിടുന്നത്. ഇതിലൂടെ സോളാർ പാനലുകളിൽനിന്ന് രാത്രിയും വൈദ്യുതി ഉൽപാദിപ്പിക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും […]
ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന് നേരെ ഇറാൻ സൈന്യവും യെമനിലെ ഹൂതി വിമതരും ചേർന്ന് സംയുക്ത ആക്രമണം
തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളത്തിലെ കൺട്രോൾ ടവറുകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. തങ്ങൾ വിമാനത്താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിവിട്ടതായി യമൻ ഹൂതികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. എന്നാൽ വിമാനത്താവളത്തിന് സംഭവിച്ച യഥാർത്ഥ നാശനഷ്ടങ്ങളെക്കുറിച്ച് ഇസ്രയേൽ അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന […]
