ഇറാന്‍- ഇസ്രയേല്‍ സംഘർഷം
ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അമേരിക്കയുമായി ചേർന്നുള്ള സംയുക്ത ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യ യുദ്ധകളമാകുന്നു. അതിശക്ത തിരിച്ചടി തുടങ്ങിയ ഇറാൻ, മേഖലയിലെ യു എസ് സൈനിക താവളങ്ങളുള്ള കൂടുതൽ രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. ഇസ്രയേലിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. മേഖലയിലെ എല്ലാ യു […]
മതസൗഹാർദ മാതൃകയായി പുന്നപ്പാല ശിവക്ഷേത്രോത്സവം
ക്ഷേത്രോത്സവത്തിൽ ക്ഷേത്രകലകൾക്കൊപ്പം ഒപ്പനയും. മലപ്പുറം വണ്ടൂരിനടുത്ത് പുന്നപ്പാല ശിവക്ഷേത്രത്തിലെ ഒരാഴ്ചയിലേറെ നീണ്ടു നിൽക്കുന്ന ഉൽസവത്തിനിടെയാണ് മനോഹരമായ ഒപ്പനയും അരങ്ങിലെത്തിയത്. ക്ഷേത്ര പരിസരത്തെ മൊഞ്ചത്തികളാണ് ഒപ്പനയുമായി എത്തിയത്. പിന്തുണയുമായി മുഴുവൻ നാട്ടുകാരും ക്ഷേത്ര കമ്മിറ്റിയും. കഥകളി അടക്കമുള്ള ക്ഷേത്ര കലകൾക്കൊപ്പമാണ് ഒപ്പന വേദിയിലെത്തിയത്. എല്ലാ കലാരൂപങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ. ക്ഷേത്രോൽസവത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും നടക്കുന്ന അന്നദാനത്തിലുമെല്ലാം പിന്തുണയുമായി ഇതര മതസ്ഥരുടെ സജീവ പങ്കാളിത്തമുണ്ട്. വിവിധ കലാരൂപങ്ങൾ പരിശീലിപ്പിക്കാൻ പുന്നപ്പാല ശിവക്ഷേത്രത്തിൽ സ്ഥിരം സംവിധാനമുണ്ട്.
ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ് – Village News TV
ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ് പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് […]
ആശുപത്രിക്കവല-ചെറുവാരക്കോണം റോഡിൽ അനധികൃത പാർക്കിങ്
പാറശ്ശാല : ആശുപത്രിക്കവല മുതൽ ചെറുവാരക്കോണം വരെ റോഡിന് ഇരുവശവും അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ആശുപത്രിക്കവല മുതൽ മഹാദേവർക്ഷേത്രം വരെയുള്ള പ്രദേശത്താണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുള്ളത്. റോഡിന് വീതി കുറവായ ഈ മേഖലയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ വീടുകളിൽ രോഗികളെത്തുന്ന വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വാഹനങ്ങളുമാണ് പാർക്ക് ചെയ്യുന്നത്. വീതികുറഞ്ഞ ഈ റോഡിൽ ഇരുവശത്തുനിന്നും വലിയ വാഹനങ്ങളെത്തിയാൽ ഏറെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വലിയ ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്. രോഗികൾ ഏറെയെത്തുന്ന വൈകുന്നേരങ്ങളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് […]
ചൈത്ര തെരേസ ജോൺ പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി
ചൈത്ര തെരേസ ജോൺ പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി. പോലീസ് സ്റ്റേഷൻ പോലെതന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും […]
ചൈത്ര തെരേസ ജോൺ പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി
മലപ്പുറം: ജില്ലയിലെ ജനസംഖ്യക്ക് ആനുപാതികമായി കൂടുതൽ പോലീസ് സ്റ്റേഷനുകൾ ആവശ്യമുണ്ടെന്ന് സ്ഥാനമൊഴിയുന്ന ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്. മലപ്പുറം പ്രസ്സ് ക്ലബ്ബ് നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി ചുമതലയേറ്റ പോലീസ് ചീഫ് ചൈത്ര തെരേസ ജോണിന് സ്വീകരണവും നൽകി. പോലീസ് സ്റ്റേഷൻ പോലെതന്നെ കൂടുതൽ പോലീസുകാരെയും ആവശ്യമുണ്ടെന്ന് ആർ. വിശ്വനാഥ് പറഞ്ഞു. ഇതിനായി സർക്കാരിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. സർക്കാരിനും അനുകൂലമായ നിലപാടാണ്. മികച്ച അന്വേഷണ ഉദ്യോഗസ്ഥരുള്ള ജില്ലയാണ് മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേൽക്കുമ്പോൾ സേനയിലുണ്ടായിരുന്ന […]
പുതിയ നേമം – വട്ടവിള റോഡ് നിർമ്മിക്കാൻ റെയിൽവേ തീരുമാനം
പുതിയ നേമം – വട്ടവിള റോഡ് നിർമ്മിക്കാൻ റെയിൽവേ തീരുമാനം തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനെ തുടർന്ന്, നേമം – വട്ടവിള സുരേഷ് റോഡിന്റെ ഭാഗത്ത് ടാർ റോഡ് നിർമ്മിക്കുമെന്ന് ഉറപ്പുനൽകി ദക്ഷിണ റെയിൽവേ. റെയിൽവേ വികസനത്തിനായി വട്ടവിള സുരേഷ് റോഡിലെ താമസക്കാർക്ക് നഷ്ടപ്പെട്ട പൊതുറോഡിന് പകരമായി ടാർ റോഡ് വേണമെന്ന,നേമം ആക്ഷൻ കൗൺസിലിന്റെ ആവശ്യം റെയിൽവേ അധികൃതർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് […]
ലോട്ടറി ക്ഷേമനിധി തട്ടിപ്പ്
തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ സംഗീത്, അനിൽകുമാർ, സമ്പത്ത് എന്നിവരുടെയും ബഡുക്കളുടെയും ഭൂമി കണ്ടുകെട്ടാൻ കോടതി ഉത്തരവ്. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എ. മനോജാണ് കേസ് പരിഗണിച്ചത്. ജില്ലയിലെ വിവിധ വില്ലേജുകളിലെ 15 ഭൂമികൾ കണ്ടുകെട്ടും. രണ്ടാം പ്രതി അനിൽകുമാറിന്റെ സുഹൃത്ത് രഞ്ജിത്, ഇയാളുടെ ഭാര്യ അർച്ചന, ഒന്നാം പ്രതി സംഗീതിന്റെ ഭാര്യ അശ്വതി,അമ്മ മുത്തു അമ്മാൾ, സഹോദരി കവി എന്നിവരുടെ പേരിലുള്ള വസ്തുക്കൾ കണ്ടു കെട്ടും. കഴക്കൂട്ടം, ആറ്റിപ്ര, […]
ആഗോള അയ്യപ്പ സംഗമം – Village News TV
ആഗോള അയ്യപ്പ സംഗമം തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമസംഗവുമായി ബന്ധപ്പെട്ട ജോയിന്റ് വെരിഫിക്കേഷൻ ഷീറ്റിലെ അപാകത പരിഹരിക്കണമെന്ന് ദേവസ്വം ബോർഡ് ചീഫ് എൻജിനീയർക്ക് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച പ്രത്യേക റിപ്പോർട്ട് ദേവസ്വം അക്കൗണ്ട്സിനു നൽകണം. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണക്കുകളിലെ പരിശോധന പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം കൂടി കോടതിയോട് തേടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. Post Views: 1 […]
ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്‌താർസംഗമവും സർവ്വമത പ്രാർത്ഥനയും സംഘടിപ്പിച്ചു. നന്ദാവനം മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന സംഗമത്തിൽ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാളയം അശോക് അദ്ധ്യക്ഷനായി. പാളയം ജമാഅത്ത്ഇമാം സുഹൈബ് മൗലവി, ഡോ.പതനപുരം മാത്യുസാം, ഏകലവ്യ മഠാധിപതി അശ്വതി തിരുനാൾ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ എം.എം.ഹസൻ,കെ.മുരളീധരൻ, മുൻ മന്ത്രി വി.എസ്.ശിവകുമാർ, രാഷ്ട്രീയ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, ബി.ജെ.പി തിരു.ജില്ലാ പ്രസിഡന്റ് കരമന […]
