Category: Latest News

സ്ട്രോങ് റൂം സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ്ങ് റൂമുകളിലുണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഹൈക്കോടതിയെ സമീപിക്കും. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റുക, സുരക്ഷാ വീഴ്ചയിൽ ജില്ലാ കലക്ടർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിക്കും. പേരാമ്പ്രയിലെ സ്ട്രോങ്ങ് റൂമിനോട് ചേർന്ന് മെറ്റീരിയൽ റൂം സജ്ജീകരിച്ചത് തന്നെ വലിയ സുരക്ഷാ വീഴ്ചയാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. […]

ജല വൈദ്യുതിയെ തോല്പിച്ച് സോളാർ,​ ഉത്പാദനശേഷി മറികടന്നു പുരപ്പുറ സോളാറിന് നന്ദി

തിരുവനന്തപുരം: ശുഭ വാർത്ത. സംസ്ഥാനത്ത് ജലവൈദ്യുത ഉത്പാദന ശേഷിയെ സോളാർ മറികടന്നു. കൊള്ളയടി വൈദ്യുതി ബില്ലിൽ നിന്ന് രക്ഷനേടാൻ കൂടുതൽ പേർ പുരപ്പുറ സോളാറിലേക്ക് മാറുകയാണ്. ഇടുക്കി ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. മാർച്ച് 31ന് സോളാർ ശേഷി 2215.59 മെഗാവാട്ട് പിന്നിട്ടു. ജലവൈദ്യുതിയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന കെ.എസ്.ഇ.ബിക്ക് നിത്യോപയോഗത്തിന്റെ കേവലം 20 ശതമാനമേ ഇതുവഴി കിട്ടുന്നുള്ളൂ. ബാക്കി യൂണിറ്റിന് 10 രൂപയ്ക്കുമേൽ നൽകി പുറത്തു നിന്ന് വാങ്ങുകയാണ്. ഇത് ഭീമമായ നഷ്ടത്തിനും ജനത്തിനുമേൽ […]

ചിലന്തിവലയായി യുഎസ് ഉപരോധം; നാവിക വലയം മറികടന്നുപോയത് 34 ഇറാനിയൻ കപ്പലുകൾ

വാഷിങ്ടൺ: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയൻ കപ്പൽപോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാനെ പൂർണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 13നാണ് അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ തുറമുഖങ്ങളിൽ നിന്നുള്ള ഒരു കപ്പൽ […]

പുകയില ഉപേക്ഷിക്കൽ; ആരോഗ്യത്തിന് മാത്രമല്ല ഗുണം, 2.5 കോടി കുടുംബങ്ങൾക്ക് സാമ്പത്തികനേട്ടം

ന്യൂഡൽഹി: പുകയിലശീലം പൂർണമായി ഒഴിവാക്കിയാൽ ഇന്ത്യയിലെ 2.05 കോടി(11.5%) കുടുംബങ്ങൾക്ക് നിലവിലെ സാമ്പത്തിക സ്ഥിതിയിൽനിന്ന് ഒരുപടികൂടി ഉയരാൻ സാധിക്കുമെന്ന് റിപ്പോർട്ട്. ഗ്രാമീണമേഖലകളിലും ദരിദ്ര കുടുംബങ്ങളിലുമാണ് ഇതിന്റെ ഗുണം കൂടുതൽ പ്രതിഫലിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലായ ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നോയിഡയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ച് എന്നിവിടങ്ങളിൽനിന്നുള്ള ഗവേഷകർ ഉൾപ്പെടെയുള്ള സംഘമാണ് പഠനം നടത്തിയത്. പുകയില മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ചികിത്സയും […]

‘മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ, ആനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ

തൃശൂർ: സംസ്ഥാനത്തെ നടുക്കിയ തൃശൂർ മുണ്ടത്തിക്കോട് സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ . നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം. ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ എന്ന് ആര്‍ ശ്രീലേഖ ചോദിച്ചു. മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പോലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെയാണ് ആർ […]

തൃശൂർ പൂരം നടക്കുമോ ഇല്ലയോ? തീരുമാനം നാളെ; ദേവസ്വം പ്രതിനിധികളുമായി യോഗം ചേരും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി വിഎൻ വാസവൻ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി സർക്കാർ ആശയവിനിമയം നടത്തി. നാളെ രാവിലെ 10:30ന് തൃശൂർ കളക്ടറേറ്റിലാണ് യോഗം ചേരുക. ബന്ധപ്പെട്ട ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് വിഎൻ വാസവൻ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാതിരുന്നതിനാലാണ് മന്ത്രിമാർ […]

മാളംവിട്ട് പാമ്പ്; വേണം പ്രത്യേക കരുതൽ, ഈർപ്പം തേടി വീട്ടിലും പരിസരത്തും പാമ്പുകളെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തിനിടെ പാമ്പു കടിയേറ്റ് പൊലിഞ്ഞത് രണ്ട് ജീവൻ. ഞായറാഴ്ച തൃശൂരിൽ എട്ടുവയസുകാരൻ ആൽജോയുടെ മരണത്തിനു പിന്നാലെ തിരുവനന്തപുരം കാരേറ്റിൽ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചത് 75 വയസുള്ള സുധർമ്മ. വീടിനു സമീപത്തെ കിണറിനടുത്തെ മുളകുചെടിക്ക് വെള്ളമൊഴിക്കുന്നതിനിടെയാണ് സുധർമ്മയ്ക്ക് കടിയേറ്റത്.   അതിനിടെ, പോസ്റ്റുമോർട്ടത്തിനുശേഷം ആൽജോയുടെ മൃതദേഹം എത്തിച്ച സമയത്ത് വീട്ടിൽനിന്ന് വീണ്ടും ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻകു‌ഞ്ഞിനെ കണ്ടെത്തി. ഉറങ്ങിക്കിടന്ന ആൽജോയുടെ ജീവനെടുത്ത പാമ്പിനെയും ഇന്നലെ കണ്ടതിനെയും പിടികൂടിയിട്ടുണ്ട്. പാമ്പുകൾ ഇനിയും ഉണ്ടാകുമോ എന്ന പേടിയിലാണ് […]

ഗുരുവായൂർ മണ്ഡലത്തിൽ സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമായി

തൃശൂർ: തൃശൂർ ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി. ഇന്നലെ വൈകുന്നേരം 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പ്രവർത്തിക്കാതിരുന്നത്. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ വീഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ആരോപിച്ച് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് രംഗത്തെത്തി. ഒരു മണിക്കൂർ നേരം ദൃശ്യങ്ങൾ മറഞ്ഞത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിൽ […]

വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്‌കോൺ സംയുക്ത പരിശോധന ഇന്നു തുടങ്ങും

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 102 വീടുകളിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധന തിങ്കളാഴ്ച തുടങ്ങും. പൂർണമായും നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താവിന് താമസിക്കാനായി കൈമാറുന്നതിന് മുൻപ് വീട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും പരിശോധന നടത്തും. വീടുകൾക്ക് ഒരുതരത്തിലുമുള്ള നിർമാണഅപാകവും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരത്തിൽ മൂന്നുഘട്ടമായി പരിശോധന നടത്തുന്നത്. ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ […]

രാപകൽ കൊടുംചൂട് : ഉഷ്ണതരംഗത്തിന് സമാനം, വേനൽമഴ കുറഞ്ഞു

തിരുവനന്തപുരം: ശരീരത്തെ പൊള്ളിക്കും വിധം പകൽ തീവെയിൽ. തണുപ്പ് ലവലേശം അനുഭവപ്പെടാത്ത രാത്രി താപനില. പുല‌ർച്ചെ പോലും വിയർത്തൊലിക്കുന്ന സ്ഥിതി. എ.സിക്കും ഫാനിനും തണുപ്പിക്കാനാവാത്ത കടുത്ത ചൂട്. ലോകത്തെ മികച്ച കാലാവസ്ഥയുള്ള ഭൂപ്രദേശമെന്ന പെരുമ നഷ്ടപ്പെടുന്നവിധം അസാധാരണ കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയിലാണ് കേരളം. പകലും രാത്രിയും വീശിയിരുന്ന കാറ്റിൽ വന്ന കുറവും വേനൽമഴ ശക്തമല്ലാത്തതുമാണ് കാരണം. ഉഷ്ണതരംഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമാണ് പകൽചൂട്. പകൽ വെയിലേറ്റ് തിളയ്ക്കുന്ന കെട്ടിടങ്ങൾ രാത്രിയിലും തണുക്കാത്തതു കാരണം വീടുകളിൽ ഇരിക്കാനാവുന്നില്ല. […]

Back To Top