വാട്ടർ അതോറിറ്റി ശമ്പള പരിഷ്‌കരണം
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ശുപാർശകൾ നൽകുന്നതിന് പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷൻ രൂപവത്കരിച്ചത് വാട്ടർ അതോറിറ്റിക്കും ബാധകമാക്കി. ഇതു സംബന്ധിച്ച് ഭരണപക്ഷ അനുകൂല സംഘടനയായ അസോസിയേഷൻ ഒഫ്‌കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് ഉൾപ്പെടെ സർക്കാരിന് നിവേദനം നൽകിയിരുന്നു. വാട്ടർ അതോറിറ്റി ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത 25% ൽ നിന്ന് 35% ആക്കിയുള്ള ഉത്തരവും കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ബാറുകളുടെ സമയം നീട്ടുന്നത് നടപ്പിൽ വന്നു.മദ്യപന്മാർ സൂക്ഷിക്കുക
തിരുവനന്തപുരം: മദ്യപാനികളുടെ സൗകര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ബാറുകളുടെ സമയം രാത്രി 12 മണി വരെയാക്കി. ശ്രദ്ധിക്കുക മദ്യപിച്ച് ഇറങ്ങുന്നവരുടെ പിന്നാലെ ഊതൽ മെഷീനും വരും — എന്നിട്ട് ഫൈനും കൂടി ഉണ്ടാകും. വാൽക്കഷണം രാത്രി 11 മണി കഴിഞ്ഞാൽപ്പിന്നെ റോഡിൽ ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങൾ കിട്ടാൻ വലിയ പ്രയാസമാണ്. സ്വന്തം വാഹനമില്ലാതെ 12 മണി വരെ ഇരുന്നു കുടിച്ചിട്ട് എങ്ങനെ വീട്ടിലെത്തും . ഇനി , വാഹനമുള്ളവർ മാത്രം പാതിരാത്രിയിൽ ബാറിൽ വന്ന് കുടിച്ചാൽ മതി എന്ന് […]
പുരാതനവും ചരിത്ര പ്രസിദ്ധവുമായ കേരളാദിത്യപുരം
പമ്മന്തല മുത്താരമ്മൻ ദേവീ ക്ഷേത്രത്തിലെ അമ്മൻ കൊട മഹോത്സവത്തിന് ഈ മാസം 17 ന് (മാർച്ച് 17, ചൊവ്വ) ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് കാൽനാട്ടു കർമ്മം നടക്കും തുടർന്ന്കാപ്പ് കെട്ടൽ. മാർച്ച് 24 ചൊവ്വാഴ്ച ( 1201മീനം10) യാണ് പ്രസിദ്ധമായ അമ്മൻ കൊട മഹോത്സവം. നാടിന്റെ ഐശ്വര്യമായ ക്ഷേത്ര ഉത്സവ ചടങ്ങുകളിൽ എല്ലാ നാട്ടുകാരും പങ്കുകൊള്ളണമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി.എസ് പ്രകാശും സെക്രട്ടറി ഡോ.എം സന്തോഷ് പമ്മന്തലയും അഭ്യർത്ഥിച്ചു
ഗാർഹികഉപഭോക്താക്കൾക്ക്ഇരുട്ടടി,പാചകവാതക സിലിണ്ടർ വില 60 രൂപ കൂട്ടി
ന്യൂഡൽഹി : ഒടുവിൽ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെപശ്ചാത്തലത്തിൽ ഗാർഹിക എൽ.പി.ജിസിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു, 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപയാണ്രാജ്യത്തുട നീളം വർദ്ധിപ്പിച്ചത്. ഇതിനൊപ്പംവാണിജ്യആവശ്യത്തിനുള്ളഎൽ.പി.ജിസിലിണ്ടറിന്റെവിലയുംവർദ്ധിപ്പിച്ചിട്ടുണ്ട്. 115 രൂപയുടെ വർദ്ധനയാണ് വരുത്തിയ ത്. വിലവർദ്ധന മാർച്ച് ഏഴ് ശനിയാഴ്ച മുതൽ നിലവിൽ വരും. വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധനഹോട്ടൽ,റെസ്റ്റാറന്റ്,ചെറുകിടവാണിജ്യസ്ഥാപനങ്ങൾഎന്നിവയ്ക്ക് തിരിച്ചടിയാകും. . ഡൽഹിയിൽ14.2കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില 853 രൂപയിൽനിന്ന്913രൂപയായി ഉയർന്നു. മുംബയിൽ, ഗാർഹിക എൽപിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോൾ 912.50 രൂപയിലാണ്, […]
ഇറാൻ ഉടൻ കീഴടങ്ങണമെന്ന് ട്രംപ്
ടെഹ്റാൻ: നിരുപാധികമായ കീഴടങ്ങലല്ലാതെ ഇറാനുമായി മറ്റൊരു കരാറിനുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പിന്നാലെ ഇറാനിൽ ആക്രമണം അതിശക്തമാക്കി. ടെഹ്റാനിലും ലെബനനിലെ ബെയ്റൂട്ടിലും വ്യാപക ആക്രമണം നടന്നു. ഇറാൻ പരമോന്നത നേതാവ് ഖമനേയിയുടെ ഭൂഗർഭ ബങ്കറുകൾ 50 ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഇസ്രയേൽ തകർത്തു. ഇറാന്റെ ഡ്രോണുകൾ സൂക്ഷിക്കുന്ന ഇടം, ഭൂഗർഭ ബാലിസ്റ്റിക് മിസൈൽ ലോഞ്ചറുകൾ സ്ഥിതി ചെയ്യുന്ന ഇടം, റവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ എന്നിവയും തകർത്തെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ആക്രമണമുണ്ടായി. ഖോം […]
മലപ്പുറത്തെ ബാങ്കുകളില്‍ നിക്ഷേപം, ആകെയുള്ളത് 52,403 കോടി രൂപ
മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ ഡിസംബര്‍ പാദത്തില്‍ 52,403 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. മലപ്പുറം റൂബി ലോഞ്ചില്‍ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. അതുകൊണ്ടുതന്നെ പ്രവാസികള്‍ക്ക് കൂട്ടായി സംരംഭം തുടങ്ങാനുള്ള പദ്ധതികള്‍ക്ക് ബാങ്കുകള്‍ മുന്‍കൈ എടുക്കണമെന്ന് എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ പാദത്തില്‍ (സെപ്തംബര്‍) ജില്ലയിലെ നിക്ഷേപം 46,607 കോടിയായിരുന്നു. ജില്ലയിലെ ക്രെഡിറ്റ് ഡെപ്പോസിറ്റ് നിരക്ക് 67.11 […]
മിസൈൽ വർഷം കുറച്ച് ഇറാൻ, ആക്രമണം കടുപ്പിച്ച് യുഎസ്
വാഷിംഗ്ടൺ/ടെഹ്‌റാൻ : പശ്ചിമേഷ്യയെ പിടിച്ചുലച്ചുകൊണ്ട് ഇറാൻ, അമേരിക്ക, ഇസ്രയേൽ യുദ്ധം ഏഴാംദിവസത്തിലേക്ക് കടന്നു. ഫെബ്രുവരി 28-ന് ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. മേഖലയിലുടനീളം യുദ്ധം അതിവേഗം വ്യാപിക്കുകയാണ്. ഇതുവരെ ഇറാനിൽ 1,200-ഓളം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും അമേരിക്ക തങ്ങളുടെ സൈനിക നടപടികൾ തീവ്രമാക്കിയിരിക്കുകയാണ്. ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ 90 ശതമാനവും ഡ്രോൺ ആക്രമണങ്ങളിൽ […]
ദുരനുഭവം വെളിപ്പെടുത്തി ബോഡി ബിൽഡർ ആരതി
തിരുവനന്തപുരം: നടി അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോഡി ബിൽഡർ ആരതി. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആരതി തുറന്നുപറഞ്ഞു. ഇന്നുരാവിലെ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുന്നതിനിടയിലാണ് അവർ ബോഡി ഷെയ്‌മിംഗ് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും ചില യൂട്യൂബേഴ്സ് മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണുയർന്നത്. ഈ സംഭവത്തിൽ നടി മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് […]
പശ്ചിമേഷ്യൻ സംഘർഷം ആറാംദിനത്തിൽ
വാഷിങ്ടൺ : ഇറാനെതിരെ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ പിന്തുണ. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. 47നെതിരെ 53 വോട്ടുകൾക്കാണ് പ്രമേയം തള്ളിയത്. ഇതോടെ ഇറാനിലെ സൈനിക നടപടികളുമായി മുന്നോട്ട് പോകാൻ ട്രംപിന് അനുമതിയും ലഭിച്ചു. 100 അംഗങ്ങളുടെ സെനറ്റില്‍ ഡെമോക്രാറ്റ് അംഗങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. ഇറാനെതിരായ ഏതു സൈനിക നടപടിക്കും മുമ്പ് ട്രംപ് യുഎസ് […]
സർക്കാരേ, ഇവിടേക്ക് ഒന്നു നോക്കണം
എടക്കര : ‘വാണിയമ്പുഴ മലപ്പുറം ജില്ലയിലും മുണ്ടക്കൈ, ചൂരൽമല വയനാട് ജില്ലയിലും ആണെങ്കിലും രണ്ടും കേരളത്തിൽ തന്നെയല്ലേ?’:– മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ഊരിലെ ആദിവാസികളുടെ ചോദ്യമാണിത്. ഈ ചോദ്യത്തിന് ഇവരെ പ്രേരിപ്പിച്ചത് പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അവഗണനയാണ്. മുണ്ടേരി വനത്തിനുള്ളിലെ വാണിയമ്പുഴ ആദിവാസി ഊരിൽനിന്നു കാട്ടിലൂടെ 10 കിലോമീറ്റർ ദൂരം നടന്നാൽ മുണ്ടക്കൈയിലും ചൂരൽമലയിലുമെത്താം. ആനക്കൂട്ടം വഴിമുടക്കിയില്ലെങ്കിൽ, കുമ്പളപ്പാറയും പരപ്പൻപാറയും കടന്ന് ഒന്നര മണിക്കൂർ അതല്ലെങ്കിൽ രണ്ടു മണിക്കൂർ സമയം മതി. 10 കിലോമീറ്ററിനുള്ളിലാണ്, പുനരധിവാസത്തിന്റെ […]
