തിരുവനന്തപുരം: മദ്യപാനികളുടെ സൗകര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ബാറുകളുടെ സമയം രാത്രി 12 മണി വരെയാക്കി.
ശ്രദ്ധിക്കുക
മദ്യപിച്ച് ഇറങ്ങുന്നവരുടെ പിന്നാലെ ഊതൽ മെഷീനും വരും — എന്നിട്ട് ഫൈനും കൂടി ഉണ്ടാകും.
വാൽക്കഷണം
രാത്രി 11 മണി കഴിഞ്ഞാൽപ്പിന്നെ റോഡിൽ ഓട്ടോറിക്ഷ, ടാക്സി വാഹനങ്ങൾ കിട്ടാൻ വലിയ പ്രയാസമാണ്.
സ്വന്തം വാഹനമില്ലാതെ 12 മണി വരെ ഇരുന്നു കുടിച്ചിട്ട് എങ്ങനെ വീട്ടിലെത്തും .
ഇനി , വാഹനമുള്ളവർ മാത്രം പാതിരാത്രിയിൽ ബാറിൽ വന്ന് കുടിച്ചാൽ മതി എന്ന് തത്വം അംഗീകരിച്ചാൽ പോലും പാതിരാത്രിയിൽ ആരെങ്കിലും ഡ്രൈവറെ വച്ചു വാഹനം ഓടിച്ച് ബാറിൽ പോകുമോ? ചിലരൊക്കെ അങ്ങനെ ചെയ്യുമായിരിക്കും.
എന്നാൽ ഭൂരിഭാഗം പേരും സ്വന്തമായി ഓടിച്ച് ആയിരിക്കും ബാറിൽ എത്തുക .
തിരിച്ച് അവർക്ക് വാഹനം ഓടിച്ചു പോകാൻ പ്രത്യേക അനുമതി നൽകുമോ ?
അതോ വഴിയിൽ പതുങ്ങി നിന്ന് ഊതിപ്പിച്ച് ഫൈൻ അടിക്കുമോ .
ജനാധിപത്യത്തിൽ സാധ്യത രണ്ടാമത് പറഞ്ഞതിനു തന്നെ.
