നഴ്‌സുമാർക്ക് അർഹമായ വേതനം ഉറപ്പാക്കും
തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡുകളിലെ തൊഴിലാളി വിരുദ്ധമായ ഒരു നിലപാടും കേരളത്തിൽ നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്വകാര്യ ആശുപത്രി മേഖലയിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മിനിമം വേതന പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള തടസങ്ങൾ നീക്കി അർഹമായ വേതനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് സ്വന്തമായ നിയമനിർമ്മാണം നടത്താമെന്ന് ജസ്റ്റിസ് ഗോപാൽ ഗൗഡ സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രി മേഖലയിലെ മിനിമം വേതന പരിഷ്കരണത്തിനായി കോഡ് ഓൺ വേജസ് (2019) പ്രകാരമുള്ള നടപടികൾ […]
കൊച്ചിയിലെ സ്റ്റാർ ഇനി ആലപ്പുഴയിലേക്ക്
കൊച്ചി: കായൽ ടൂറിസം പൊലിപ്പിക്കാൻ കൊച്ചിക്കായലിൽ ഇറക്കിയ രാജ്യത്തെ ആദ്യ സൗരോർജ്ജ വിനോദസഞ്ചാര ബോട്ട് ഇന്ദ്ര ഇനി ആലപ്പുഴയിലെ കായലുകളിൽ വിഹരിക്കും. ജലഗതാഗത വകുപ്പിന്റെ ബോട്ടിനെ ആരുമറിയാതെ ആലപ്പുഴയ്ക്ക് കടത്തി. കൊച്ചിയിലെ സ്വകാര്യബോട്ടുകളോട് മത്സരിച്ച് ജയിക്കാതെ പോയതാണ് കാരണം. ആലപ്പുഴയിൽ ജലഗതാഗത വകുപ്പ് ആരംഭിക്കുന്ന കുട്ടനാടൻ സഫാരിയെന്ന പദ്ധതിയുടെ നെടുംതൂണാകും ഇനി ഇന്ദ്ര. രണ്ടാഴ്ചയായി അവിടെ പരീക്ഷണ ഓട്ടത്തിലാണ്. 2024 ഡിസംബർ 15ന് ആലപ്പുഴ പുന്നമടയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത ബോട്ട് തിരിച്ച് അവിടേക്ക് […]
ആയയിൽ ഘോഷയാത്ര ഭക്തി നിർഭരം
കുന്നത്തുകാൽ: അരുവിപ്പുറം ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് പെരുമ്പഴുതൂർ ജംഗ്ഷനിൽ നടന്ന സാംസ്‌കാരിക സമ്മേളനവും 39-ാമത് ആയയിൽ വിളക്കുകെട്ടുഘോഷയാത്രയും, അരുവിപ്പുറം മഠാധിപതി സ്വാമി സാന്ദ്രാനന്ദ ഉദ്‌ഘാടനം ചെയ്തു.വൈകിട്ട് 3ന് പെരുമ്പഴുതൂരിലേക്ക് എഴുന്നള്ളിച്ച ദേവിയെ താത്കാലിക പന്തലിൽ ഇരുത്തിയശേഷമായിരുന്നു സമ്മേളനം നടന്നത്. ട്രസ്റ്റ് പ്രസിഡന്റ് എസ്.കെ.ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ അഡ്വ.എസ്.കെ.അശോക് കുമാർ സ്വാഗതം പറഞ്ഞു.എ.ആർ.റഹീം മുഖ്യപ്രഭാഷണം നടത്തി. കെ.അൻസലൻ എം.എൽ.എ, വിനോദ്‌സെൻ, ജോസ് ഫ്രാങ്ക്ളിൻ, അരുവിപ്പുറം ശ്രീകുമാർ, പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല, ദീപു പായിത്തല, രവീന്ദ്രൻ […]
നഴ്സുമാരുടെ ശമ്പള പരിഷ്കരണം 5000 രൂപ കൂട്ടാമെന്ന് സ്വകാര്യ ആശുപത്രികൾ
തൃശൂർ: ശമ്പളം 5000 രൂപ കൂട്ടിനൽകാമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ നിലപാട് നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ തള്ളി. സർക്കാർ പ്രഖ്യാപിച്ച 28,500 രൂപ മാനേജ്‌മെന്റുകൾ അംഗീകരിച്ചില്ല. അതേസമയം എട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ 8000 മുതൽ 12,000 രൂപ വരെ ശമ്പളം ഉയർത്താമെന്ന് സമ്മതിച്ചു. ഇവരുമായി നേരിട്ടായിരുന്നു ചർച്ച. ഇവയൊഴികെയുള്ള 482 ആശുപത്രികളിലും നഴ്സുമാരുടെ സമരം തുടരും. തൃശൂരിലെ ദയ, സൺ, എലൈറ്റ്, മദർ, കണ്ണൂരിലെ ശ്രീചന്ദ് കിംസ്, പാലക്കാട്ടെ അവൈറ്റിസ്, കരുനാഗപ്പള്ളി കിംസ്, […]
കോട്ടൺഹില്ലിന് സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡ്
തിരുവനന്തപുരം: 2025 -26 ലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിന് മൂന്നാം സ്ഥാനം. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക. ഹൈസ്കൂളിലെ മൂന്ന് ബാച്ചിലെ 115 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ഇവരെ തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ലിറ്റിൽകൈറ്റ്സ് മെന്റർമാരായ സിന്ധു എസ്, പോൾട്ടൻ എ സ്കൂൾ ഐ റ്റി കോർഡിനേറ്റർ ജയ എ പ്രിൻസിപ്പൽ എച്ച് എം ഗീതാ ജി, അഡിഷണൽ എച്ച് എം […]
കുതിച്ചെത്തി നിമിഷനേരങ്ങൾക്കകം ബൈക്കുകൾ കൂട്ടിയിടിച്ചു
നെടുമങ്ങാട്: നാടിന് പ്രതീക്ഷയായ മൂന്ന് യുവാക്കളെ അപകടത്തിൽ നഷ്‌ടമായതിന്റെ ഞെട്ടലിൽ നെടുമങ്ങാട്ടെ ഉഴമലയ്‌ക്കൽ ഗ്രാമം. ഇന്നലെ രാത്രി 10.45ഓടെ അമിതവേഗത്തിൽ കുതിച്ചെത്തിയ ബൈക്കുകൾ ആര്യനാട്- നെടുമങ്ങാട് റോഡിൽ ഉഴമലയ്‌ക്കൽ ആശുപത്രിക്ക് സമീപംവച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇരുബൈക്കുകളും അപകടത്തിൽ നിശേഷം തകർന്നുപോയി. കുളപ്പട പാതിരിമൂല സ്വദേശിയായ ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശിയായ രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശിയായ ബിനോയ് (21) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം അഭിനവ് (21) തിരുവനന്തപുരം […]
കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു
തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ വിവിധ ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡാറ്റാ സയന്‍സ് ആന്‍ഡ് എ ഐ, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്‌വർക്ക് മെയിന്റനന്‍സ് എന്നീ കോഴിസുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോമിനും തിരുവനന്തപുരം സ്‌പെന്‍സര്‍ ജംഗ്ഷനിലെ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തുകയോ, 0471-2337450, 8590605271 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
‘മന്ത്രി ഗണേശ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു’
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാറിനെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്ന് റിപ്പോർട്ട്. ഇതിന്റെയെല്ലാം ഫോട്ടോകൾ പകർത്തിയ ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവച്ച് മൊബെെൽ ഫോൺ കെെക്കലാക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വാളകത്തെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ ഗണേശിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. നടന്ന കാര്യങ്ങൾ മുൻ ഡിജിപിയും ശാസ്‌തമംഗലം കൗൺസിലറുമായ ആർ ശ്രീലേഖയെ ധരിപ്പിച്ചെന്നും റിപ്പോർട്ടുണ്ട്. സംഭവം […]
” ബഹുസ്വരം ” ചിത്ര പ്രദർശനം
തിരുവനന്തപുരം: ട്രിവ ആർട്ട് ഗാലറി സംഘടിപ്പിക്കുന്ന ലാൽ കുമാർ കെ യുടെ ചിത്രപ്രദർശനം വിഖ്യാത ശില്പിയും ചിത്രകാരനുമായ എൻ എൻ റിംസൺ മാർച്ച് 10 ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ ആർട്ട് ഗാലറിയിൽ “ബഹുസ്വരം” എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനത്തിൽ നൂറോളം ചിത്രങ്ങൾ ഉണ്ടാകും. ഗാലറി സമയം രാവിലെ 10 മുതൽ 7 മണി വരെ തിങ്കൾ അവധി. ലാൽകുമാർ കെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പരിശീലനം നേടിയ […]
അവസാനമില്ലാതെ 6,500 കുടുംബങ്ങളുടെ കാത്തിരിപ്പ്
തിരുവനന്തപുരം : വിഴിഞ്ഞം നാവായിക്കുളം ഔട്ടർറിംഗ് റോഡ് നിർമ്മാണം ഉടൻ തുടങ്ങുമെന്ന പ്രതീക്ഷയിൽ ഭൂമി വിട്ടുനൽകാൻ തയ്യാറായ കുടുംബങ്ങൾ. 24 വില്ലേജുകളിലായി കഴിയുന്ന 6,500 കുടുംബങ്ങളാണ് പദ്ധതി നീളുന്നതു കാരണം ബുദ്ധിമുട്ടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്കായി ഏറ്രെടുക്കേണ്ട 314 ഹെക്ടർ ഭൂമിയിൽ 100 ഹെക്ടർ ഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനുള്ള 3ഡി വിജ്ഞാപനം അന്തിമഘട്ടത്തിലാണ്. ബന്ധപ്പെട്ട രേഖകളെല്ലാം ഭൂ ഉടമകൾ അധികാരികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ഇതുവരെ ഒരു പുരോഗതിയുമില്ല. മൂന്ന് വർഷത്തിലധികമായി നഷ്ടപരിഹാരത്തിനായി […]
