സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു…

മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈൽ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകൾ പുറത്ത്. ഗസ്സയിൽ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കിയതായി റിപ്പോർട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.പെരുന്നാളിന്റെ പിറ്റേ ദിവസം അൽ മഗാസി അഭയാർഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയിൽ […]

സോണിയാ ഗാന്ധി ആശുപത്രിയിൽ; കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല

കോഴിക്കോട് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി എത്തില്ല. സോണിയാ ഗാന്ധി ആശുപത്രിയിൽ ആയതിനാലാണ് രാഹുൽ പങ്കെടുക്കാത്തത്. പകരം മല്ലികാർജുൻ ഖാർഗെ ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ് ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം […]

നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. ആകെ 2.71കോടി ( 2,71,42,952 ) വോട്ടർമാരാണ് രാഷ്ട്രീയ കേരളത്തിൻ്റെ വിധിനിർണയിക്കുക. ഇവരിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളും 273 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. Politics പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും എട്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവിസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവിസ് വോട്ടർമാരായി ഉള്ളത്. പേരുകൾ കൂട്ടിച്ചേർക്കാൻ മാർച്ച്‌ 15 വരെ ലഭിച്ച […]

യുഡിഎഫ് അധികാരത്തിലെത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാകും

തിരുവല്ല: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ . മെയ് ഒൻപതിന് വോട്ട് എണ്ണുമ്പോൾ യുഡിഎഫ് ജയിക്കുമെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് സംശയമില്ലെന്നും പിജെ കുര്യൻ പറഞ്ഞു. തിരുവല്ലയിലെ യുഡിഎഫ് കൺവെൻഷനിൽ പ്രസംഗിക്കവെ രമേശ് ചെന്നിത്തലയും വേദിയിൽ ഇരുത്തിയാണ് പിജെ കുര്യന്റെ പ്രസ്താവന. “എന്തായാലും മെയ് ഒൻപതിന് നമ്മൾ ജയിക്കും. നമ്മൾ ജയിച്ചാൽ മുഖ്യമന്ത്രി ഇവിടെ ഇരിക്കുന്ന രമേശ് ആയിരിക്കും. എനിക്ക് സംശയമില്ല, രമേശ് പറയും പാർട്ടി […]

ഓരോ ദിവസം ഓരോ തള്ള്; മുഖ്യമന്ത്രിയുടെ വികസന വാദങ്ങളെ പരിഹസിച്ച് സലിംകുമാർ; സതീശൻ കേരളം നയിക്കാനുള്ളയാൾ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വികസന വാദങ്ങളെ പരിസഹിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളത്തിലെ വികസനത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചയാളുകൾ നിലവിൽ ഊളംപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് പറവൂരിൽ വിഡി സതീശൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ മകൻ അമേരിക്കയിൽനിന്ന് വന്നിട്ട് കേരളം കണ്ടപ്പോൾ എന്തൊരു മാറ്റമെന്ന് പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘കേരളം ഇത് എന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’ എന്ന് […]

അമേരിക്കൻ വിമാനത്താവളങ്ങളിൽ തീരാതെ പ്രതിസന്ധി; ഐസിഇ ഏജൻ്റുമാരെ വിന്യസിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ പ്രധാന വിമാനത്താവളങ്ങളിലെ യാത്രാദുരിതം പരിഹരിക്കാൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഏജന്റുമാരെ വിന്യസിച്ച് ഭരണകൂടം. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രാജ്യം ആറാമത്തെ ആഴ്ചയും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ ആണ് വിമാനത്താവളങ്ങളിൽ ഐസിഇ ഏജൻ്റുമാരെ കൂടി വിന്യസിക്കാനുള്ള തീരുമാനം ഭരണകൂടം കൈക്കൊണ്ടത്. അറ്റ്‌ലാന്റ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ചിക്കാഗോ തുടങ്ങിയ നഗരങ്ങളിലെ 14 പ്രധാന വിമാനത്താവളങ്ങളിലാണ് നൂറുകണക്കിന് ഐസിഇ ഏജന്റുമാരെ ട്രംപ് ഭരണകൂടം നിയോഗിച്ചത്. എന്നാൽ സുരക്ഷാ പരിശോധനകളിൽ പ്രത്യേക […]

കരയിൽ ആക്രമിച്ചാൽ കടലിൽ മറുപടി: മൈനുകൾ സ്ഥാപിച്ച് പേർഷ്യൻ ഉൾക്കടൽ സ്തംഭിപ്പിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: യുഎസ് കരയുദ്ധം നടത്തിയേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ഇറാൻ . കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും. ഇതോടെ കടലിലൂടെയുള്ള വ്യാപാരം പൂർണമായും നിലയ്ക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കി. ഹോർമുസ് വഴിയുള്ള ചരക്കുനീക്കം ഇതിനകം തന്നെ തകർന്നിട്ടുണ്ട്. നിലവിൽ അഞ്ചോ ആറോ കപ്പലുകളാണ് ദിവസവും ഈ കടലിടുക്കിലൂടെ കടന്നു പോകുന്നത്. കരയുദ്ധത്തോട് ഇസ്രായേലിനാണ് കൂടുതൽ താല്‍പര്യം. നിലവിൽ കരയുദ്ധത്തിന് യുഎസ് നിലവില്‍ താൽപര്യം കാണിക്കുന്നില്ല. അതെസമയം […]

ഏപ്രിൽ ഒൻപതിന് പൊതു അവധി; സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയുള്ള അവധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തുവന്നു. സംസ്ഥാനത്തെ വാണിജ്യ -സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം എല്ലാ ജീവനക്കാ‌ർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കും ലഭിക്കുക. താത്‌കാലിക ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ഏപ്രിൽ ഒൻപതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് നാലിന്. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് കിട്ടുന്നത് 23 ദിവസം മാത്രമാണ്. മാർച്ച് 23 വരെയാണ് പത്രിക സമർപ്പണത്തിന് അനുമതി. മാർച്ച് 24ന് സൂക്ഷ്മ പരിശോധന. മാർച്ച് 26 […]

എൽപിജിയ്ക്ക് പിന്നാലെ എണ്ണയും, റഷ്യൻ കപ്പൽ മംഗളൂരു തീരത്തെത്തി

മംഗളൂരു: അമേരിക്കയിൽ നിന്ന് എൽപിജിയുമായി കപ്പൽ എത്തിയതിന് പിന്നാലെ റഷ്യൻ എണ്ണ ടാങ്കറും മംഗളൂരു തീരത്തെത്തി. മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് ( എംആർപിഎൽ ) ചാർട്ടേഡ് ചെയ്ത റഷ്യൻ എണ്ണ ടാങ്കറാണ് ഞായറാഴ്ച ഇന്ത്യൻ തീരത്ത് എത്തിയത്. എംടി അക്വാ ടൈറ്റൻ എന്ന കപ്പലാണ് ഓയിലുമായി എത്തിയിരിക്കുന്നത്. അറബിക്കടലിൽ മംഗലാപുരം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെ കപ്പൽ നങ്കൂരമിട്ടതായി അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര ഊർജ്ജ വിപണികൾ അസ്ഥിരമായി തുടരുന്നതിനിടയിലാണ് ഇന്ത്യയിലേക്ക് ചരക്ക് […]

റഷ്യൻ യുവതിക്ക് നേരെ ലൈംഗികാതിക്രമം

വർക്കല: പ്രതി അനസ് പിടിയിലായി . ഒളിവിലായിരുന്ന ഇയാളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. വർക്കല ക്ലിഫിന് സമീപത്ത് വെച്ചായിരുന്നു അനസ് വിദേശവനിതയ്ക്ക് നേരെ അതിക്രമം നടത്തിയത്. റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയുമായിരുന്നു അനസ് ചെയ്തത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനസിനായി വർക്കല പോലീസ് തിരച്ചിലിലായിരുന്നു. ഇതിനിടെയാണ് പ്രതിയെ ഇന്ന് അതിസാഹസികമായി പോലീസ് പിടികൂടിയത്.

Back To Top