സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു…

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈൽ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകൾ പുറത്ത്. ഗസ്സയിൽ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കിയതായി റിപ്പോർട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.പെരുന്നാളിന്റെ പിറ്റേ ദിവസം അൽ മഗാസി അഭയാർഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയിൽ കുഞ്ഞിനെ കുടുംബത്തിന് തിരികെ നൽകുകയായിരുന്നു.
കുഞ്ഞിന്റെ പിതാവായ ഉസാമ, മകനെയും തോളിലേറ്റി ക്യാംപിന്റെ കിഴക്കൻ മേഖലയിലേക്ക് (യെല്ലോ ലൈൻ) നടന്നുപോകുമ്പോൾ ഇസ്റാഈൽ സൈന്യം തടയുകയായിരുന്നു. ഉസാമയുടെ തോള.

Leave a Reply

Your email address will not be published. Required fields are marked *

Back To Top