കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വികസന വാദങ്ങളെ പരിസഹിച്ച് നടനും കോൺഗ്രസ് സഹയാത്രികനുമായ സലിംകുമാർ. കേരളത്തിലെ വികസനത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും സംസാരിച്ചയാളുകൾ നിലവിൽ ഊളംപാറയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് പറവൂരിൽ വിഡി സതീശൻ്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
അഞ്ചാറു മാസം മുമ്പ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിൻ്റെ സുഹൃത്തിൻ്റെ മകൻ അമേരിക്കയിൽനിന്ന് വന്നിട്ട് കേരളം കണ്ടപ്പോൾ എന്തൊരു മാറ്റമെന്ന് പറഞ്ഞെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘കേരളം ഇത് എന്തൊരു മാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ പയ്യൻ ആരാണെന്ന് സംശയം തോന്നി അന്വേഷിച്ച് ചെന്നപ്പോൾ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു അവൻ. എന്താണ് ഇവിടെ കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോൾ ഈ കേരളം കണ്ടിട്ട് അമേരിക്ക എന്ന് പറയണമെങ്കിൽ അവന് കുഴപ്പമുണ്ടല്ലോ എന്നാണ് അവൻ്റെ അച്ഛൻ പറഞ്ഞത് എന്നാണ് സലിംകുമാർ പറഞ്ഞത്.
വേറെ ഒരു വാർത്ത വന്നത്, മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്. പി രാജീവ് അദ്ദേഹത്തോട് ചെന്നുപറഞ്ഞു, കേരളത്തിൽ പണം മുടക്കാൻ ഒരു വ്യവസായി വന്നിട്ടുണ്ടെന്ന്. വ്യവസായിക്ക് പേരില്ലകേട്ടോ, പേര് പറയില്ല. പയ്യനും പേരും അഡ്രസും ഒന്നുമില്ല. എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൂന്നു ലക്ഷം കോടിയാണെന്ന് പറഞ്ഞു. അപ്പോൾ മുഖ്യമന്ത്രി ഞെട്ടി ‘എന്താണ് കേരളത്തിന് മൂന്നു ലക്ഷം കോടി മുടക്കുന്നതെന്ന്’ എന്ന് ചോദിച്ചു വ്യവസായ സൗഹൃദം, ലോകത്ത് ഇത്രയുമുള്ള സ്ഥലം വേറയില്ല
