സർക്കാർ ആശുപത്രികളിലെ ഒ.പി സമയം നീട്ടിയ ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള സർക്കാർ ആശുപത്രികളിലെ ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായെടുത്ത തീരുമാനവുമായി മുന്നോട്ടുപോയാൽ സ്ഥിതി വഷളാകുമെന്ന് മനസ്സിലാക്കിയാണ് നടപടി. ആരോഗ്യവകുപ്പിൽ താഴേതട്ടിൽ കൂടിയാലോചകളില്ലാതെ ചില വ്യക്തികൾ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് ഉത്തരവ് മരവിപ്പിച്ച നടപടി. ഒ.പി സമയം ഉച്ച രണ്ടുവരെയാക്കിയതിനെതിരെ കേരള ഗവ. മെഡിക്കൽ ഓഫിസേഴസ് അസോസിയേഷനും (കെ.ജി.എം.ഒ.എ) കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും (കെ.ജി.എസ്.ഡി.എ) രംഗത്തെത്തിയിരുന്നു. സമരത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതോടെ ശരവേഗത്തിലാണ് […]
ഇന്ത്യക്ക് ആശ്വാസ തീരുമാനവുമായി ഇറാൻ
ടെഹ്റാൻ : പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ ചൊവ്വാഴ്ച നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കത്തിന് നിർണായകമായ ഈ കടൽപ്പാത തുറന്നിടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച . ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം. അമേരിക്ക, യൂറോപ്പ്, ഇസ്റാഈൽ എന്നിവയുമായി […]
മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ചു
കൊച്ചി : ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്. മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ചു എന്നാരോപിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിര്‍ പോലിസില്‍ പരാതി നല്‍കിയത്. ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ”തനിക്ക് അയ്യായിരം പ്രണയങ്ങളുണ്ടാകാം, ഗാന്ധിക്കും നെഹ്റുവിനും പ്രണയങ്ങള്‍ ഉണ്ടായിരുന്നില്ലേ” എന്ന ഗണേഷ് കുമാറിന്റെ ചോദ്യം ഗാന്ധിജിയെ പൊതുജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതാണൊണ് പരാതി. മന്ത്രിയെ അനാവശ്യ […]
സാഹസികതയും തീർത്ഥാടനവും ഒരു കുടക്കീഴിൽ
തിരുവനന്തപുരം ജില്ലയിലെ ടൂറിസം ഭൂപടത്തിൽ തമ്പുരാട്ടിപ്പാറയും ഇടംപിടിക്കും. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തമ്പുരാട്ടിപ്പാറയിലെ ടൂറിസം സാദ്ധ്യത വിവിധ സർക്കാർ വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും,ടൂറിസം വകുപ്പ് പ്രതിനിധികളും സ്ഥലം സന്ദർശിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ ചാരുപാറയ്ക്ക് സമീപം തലയുയർത്തി നിൽക്കുന്ന തമ്പുരാട്ടിപ്പാറ ടൂറിസം കേന്ദ്രമാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തമ്പുരാട്ടി പാറയെയും, പുളിമാത്ത് പഞ്ചായത്തിലെ ടൂറിസ്റ്റ് കേന്ദ്രമായ കടലുകാണിപ്പാറയെയും ബന്ധിപ്പിച്ച് കൊണ്ട് റോപ്പ് വേ ഉൾപ്പെടെയുള്ള ടൂറിസം വികസന സാദ്ധ്യതകളെ കുറിച്ച് മുൻപ് പഠനം നടത്തുകയും, അന്നത്തെ സാംസ്കാരിക മന്ത്രിയായിരുന്ന […]
മലബാർ യാത്രക്കാർക്ക് ആശ്വാസം; പുതിയ മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രമം ഇങ്ങനെ
മംഗലാപുരം – രാമേശ്വരം ട്രെയിനിന് മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ്; സമയക്രമം ഇങ്ങനെ നേരത്തെ പാലക്കാട് മാത്രമാണ് സ്റ്റോപ്പ് എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. മംഗലാപുരത്തുനിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 7.30 നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. കാസർഗോഡ് 08.09PM കണ്ണൂർ 09.17PM കോഴിക്കോട് 10.37PM തിരൂർ 11.12PM ഷൊർണുർ 00.10AM പാലക്കാട് 0.30AM എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. […]
കട്ടൻചായ പ്രതിഷേധ സമരം
തിരുവനന്തപുരം: പാചക വാതക വിലവർദ്ധനയിൽ പ്രതിഷേധിച്ച് സി.എം.പി ജില്ലാ കൗൺസിൽ ജി.പി.ഒയ്ക്ക് മുന്നിൽ കട്ടൻചായ പ്രതിഷേധ സമരം സംഘടിപ്പിച്ചു.സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിമാരായ എം.പി.സാജു,എ.നിസാർ,വിനോദ് കുമാർ,അലക്സ് സാം ക്രിസ്മസ്,പി.ജി മധു,തിരുവല്ലം മോഹനൻ,പേയാട് ജ്യോതി,ബിച്ചു കെ.വി,വിശ്വനാഥൻ,അരുൾ കുമാർ,ചന്ദ്രവല്ലി,വി.കെ.രേണുക,അഡ്വ.നാൻസി പ്രഭാകർ,സി.എം.പി ജില്ലാ സെക്രട്ടറി എം.ആർ.മനോജ് എന്നിവർ പങ്കെടുത്തു.
കുപ്രസിദ്ധ മോഷ്ടാവ് കല്യാണരാമൻ പിടിയിൽ
ആറ്റിങ്ങൽ: കേരളത്തിലുടനീളം വിവാഹം കഴിക്കുകയും,മോഷണം നടത്തുകയും ചെയ്തിരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം വീരാണിക്കാവ് സ്വദേശി കല്യാണരാമൻ എന്ന് വിളിപ്പേരുള്ള ബാബു ബാഹുലേയനാണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര മുതൽ കാസർകോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി,മോഷണമടക്കം 50 ലധികം കേസുകൾ ഇയാൾക്കെതിരെയുണ്ട്.വിവിധ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്നുവെന്നുപറഞ്ഞ് വീട് വാടകയ്ക്ക് എടുത്തായിരുന്നു മോഷണവും,വിവാഹവും. വിധവകളെയും ഭർത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് വശീകരിച്ച് കല്യാണം കഴിക്കുന്നത്. ഇവരുമൊത്ത് താമസിക്കുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുന്നത്. പിന്നീട് അവിടെനിന്ന് […]
ക്ഷേമനിധി തട്ടിപ്പ്: ആർ.ടി.ഓഫീസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ
തിരുവനന്തപുരം: ക്ഷേമനിധി തട്ടിപ്പിൽ കൊല്ലം ആർ.ടി.ഓഫീസിലെ സീനിയർ ക്ലാർക്ക് കെ.ശിവപ്രസാദിനെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. കൊല്ലം ഓഫീസിൽ 40 ലക്ഷം രൂപയുടെ നികുതി അനധികൃതമായി ഓഫീസിൽ സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങൾക്കുള്ള വിലക്ക് മറികടന്ന് സേവനങ്ങൾ നൽകുകയായിരുന്നു. ആലുവ, പാലക്കാട് ഓഫീസുകളിലും വൻ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അന്വേഷത്തിന് ഉത്തരവിട്ടെങ്കിലും ഇവയിൽ നടപടി ഉണ്ടായിട്ടില്ല. പാലക്കാട് ഉന്നത ഉദ്യോഗസ്ഥന്റെ ലോഗിനിലാണ് പണം സ്വീകരിച്ചിട്ടുള്ളത്. കൊല്ലത്ത് ഒന്നിലധികം പേർക്ക് തട്ടിപ്പിൽ പങ്കാളിത്തമുള്ളതായി പരാതി ഉണ്ടായിരുന്നു. എന്നാൽ ഒരു […]
കേരളത്തിൽ പാചകവാതക പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിന് ചെലവാകുന്ന അധിക തുക നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. നിലവിൽ നൽകിവരുന്ന തുകയേക്കാൾ വിറകിന് ചെലവാകുന്ന അധിക തുകയാണ് നൽകുക. സ്കൂളുകളിൽ വിറകടുപ്പിൽ പാചകം ചെയ്യുന്നതിന് നേരത്തെയുണ്ടായിരുന്ന വിലക്കും നീക്കി. സംസ്ഥാനത്ത് സ്കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാനാണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ പുതിയ നിർദേശം നൽകിയത്. കേരളത്തിൽ രൂക്ഷമായ പാചകവാതക പ്രതിസന്ധി നേരിടുകയാണ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ കിട്ടാതായതോടെ ഹോട്ടൽ, കാറ്ററിംഗ് മേഖലയിൽ […]
ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് അമ്മൻ കൊട ഇന്ന്
മണ്ടയ്ക്കാട് : പുരാതനവും ഐതിഹ്യങ്ങളുടെ പെരുമയും ഒത്തുചേരുന്ന മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ മാർച്ച് 1 ന് തുടങ്ങിയ ഉത്സവം ഇന്ന് (മാർച്ച് 10) അമ്മൻ കൊടയോടെ കൊടിയിറങ്ങും. ഇന്നേയ്ക്ക് എട്ടാമത്തെ ദിവസം (18-3-26)മറുകൊട മഹോൽസവം ആചരിക്കും അന്ന് ഇരുമുടി കെട്ടുമായി വരുന്ന ഭക്തർ കെട്ടഴിച്ച ശേഷം നെയ്യ് തേങ്ങ കടലിൽ കഴുകി കൊണ്ടുവന്ന് ഉടച്ച് ദേവിക്ക് സമർപ്പിക്കും. ശേഷം ക്ഷേത്ര പരസരത്ത് ഇരുമുടിയിലെ അരി കൊണ്ട് പൊങ്കാല ഇട്ട് സായൂജ്യം നേടും.അതിനു ശേഷം സമീപത്തെ കടലിൽ നിന്ന് മത്സ്യം […]
