ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് അമ്മൻ കൊട ഇന്ന്

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ചരിത്ര പ്രസിദ്ധമായ മണ്ടയ്ക്കാട് അമ്മൻ കൊട ഇന്ന്

മണ്ടയ്ക്കാട് : പുരാതനവും ഐതിഹ്യങ്ങളുടെ പെരുമയും ഒത്തുചേരുന്ന മണ്ടയ്ക്കാട് ദേവീക്ഷേത്രത്തിൽ മാർച്ച് 1 ന് തുടങ്ങിയ ഉത്സവം ഇന്ന് (മാർച്ച് 10) അമ്മൻ കൊടയോടെ കൊടിയിറങ്ങും.

ഇന്നേയ്ക്ക് എട്ടാമത്തെ ദിവസം (18-3-26)മറുകൊട മഹോൽസവം ആചരിക്കും അന്ന് ഇരുമുടി കെട്ടുമായി വരുന്ന ഭക്തർ കെട്ടഴിച്ച ശേഷം നെയ്യ് തേങ്ങ കടലിൽ കഴുകി കൊണ്ടുവന്ന് ഉടച്ച് ദേവിക്ക് സമർപ്പിക്കും.

ശേഷം ക്ഷേത്ര പരസരത്ത് ഇരുമുടിയിലെ അരി കൊണ്ട് പൊങ്കാല ഇട്ട് സായൂജ്യം നേടും.അതിനു ശേഷം സമീപത്തെ കടലിൽ നിന്ന് മത്സ്യം വാങ്ങി പുറത്ത് ക്ഷേത്രപറമ്പിൽ കറിവച്ച് കഴിച്ച് വ്രതം മുറിയ്ക്കുന്ന ഏറെ വിചിത്രമായ ആചാരവും മണ്ടയ്ക്കാടിന്റെ മാത്രം പ്രത്യേകതയാണ്.

റിപ്പോർട്ട് ചിത്രങ്ങൾ ഹരികിഷോർ
റിപ്പോർട്ടർ വില്ലേജ് ന്യൂസ് ഉള്ളൂർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top