ക്ഷേമനിധി തട്ടിപ്പ്: ആർ.ടി.ഓഫീസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ക്ഷേമനിധി തട്ടിപ്പ്: ആർ.ടി.ഓഫീസിലെ സീനിയർ ക്ലർക്കിന് സസ്പെൻഷൻ

തിരുവനന്തപുരം: ക്ഷേമനിധി തട്ടിപ്പിൽ കൊല്ലം ആർ.ടി.ഓഫീസിലെ സീനിയർ ക്ലാർക്ക് കെ.ശിവപ്രസാദിനെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. കൊല്ലം ഓഫീസിൽ 40 ലക്ഷം രൂപയുടെ നികുതി അനധികൃതമായി ഓഫീസിൽ സ്വീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേമനിധി കുടിശ്ശികയുള്ള വാഹനങ്ങൾക്കുള്ള വിലക്ക് മറികടന്ന് സേവനങ്ങൾ നൽകുകയായിരുന്നു. ആലുവ, പാലക്കാട് ഓഫീസുകളിലും വൻ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. അന്വേഷത്തിന് ഉത്തരവിട്ടെങ്കിലും ഇവയിൽ നടപടി ഉണ്ടായിട്ടില്ല. പാലക്കാട് ഉന്നത ഉദ്യോഗസ്ഥന്റെ ലോഗിനിലാണ് പണം സ്വീകരിച്ചിട്ടുള്ളത്.

കൊല്ലത്ത് ഒന്നിലധികം പേർക്ക് തട്ടിപ്പിൽ പങ്കാളിത്തമുള്ളതായി പരാതി ഉണ്ടായിരുന്നു. എന്നാൽ ഒരു ജീവനക്കാരനിൽ മാത്രമായി അച്ചടക്ക നടപടി ഒതുക്കിയെന്നാണ് ആക്ഷേപം.വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യേണ്ട ക്രമക്കേടാണ് പുറത്തുവന്നതെങ്കിലും മോട്ടോർ വാഹനവകുപ്പ് അതിന് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top