മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ചു

കൊച്ചി : ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്. മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും അപമാനിച്ചു എന്നാരോപിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ഷാജിര്‍ പോലിസില്‍ പരാതി നല്‍കിയത്. ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ”തനിക്ക് അയ്യായിരം പ്രണയങ്ങളുണ്ടാകാം, ഗാന്ധിക്കും നെഹ്റുവിനും പ്രണയങ്ങള്‍ ഉണ്ടായിരുന്നില്ലേ” എന്ന ഗണേഷ് കുമാറിന്റെ ചോദ്യം ഗാന്ധിജിയെ പൊതുജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നതാണൊണ് പരാതി. മന്ത്രിയെ അനാവശ്യ സാഹചര്യത്തില്‍ കണ്ടുവെന്ന ബിന്ദു മേനോന്റെ ആരോപണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞതായും പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതായും ബിന്ദു മേനോന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top