സർക്കാർ ആശുപത്രികളിലെ ഒ.പി സമയം നീട്ടിയ ഉത്തരവ് മരവിപ്പിച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

സർക്കാർ ആശുപത്രികളിലെ ഒ.പി സമയം നീട്ടിയ ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: താലൂക്ക് ആശുപത്രികൾ മുതൽ മുകളിലോട്ടുള്ള സർക്കാർ ആശുപത്രികളിലെ ഒ.പി സമയം ദീർഘിപ്പിച്ച സുപ്രധാന ഉത്തരവ് മരവിപ്പിച്ച് സർക്കാർ. കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായെടുത്ത തീരുമാനവുമായി മുന്നോട്ടുപോയാൽ സ്ഥിതി വഷളാകുമെന്ന് മനസ്സിലാക്കിയാണ് നടപടി. ആരോഗ്യവകുപ്പിൽ താഴേതട്ടിൽ കൂടിയാലോചകളില്ലാതെ ചില വ്യക്തികൾ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കുന്നുവെന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ് ഉത്തരവ് മരവിപ്പിച്ച നടപടി. ഒ.പി സമയം ഉച്ച രണ്ടുവരെയാക്കിയതിനെതിരെ കേരള ഗവ. മെഡിക്കൽ ഓഫിസേഴസ് അസോസിയേഷനും (കെ.ജി.എം.ഒ.എ) കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷനും (കെ.ജി.എസ്.ഡി.എ) രംഗത്തെത്തിയിരുന്നു. സമരത്തിലേക്ക് കടക്കുമെന്ന് വ്യക്തമാക്കിയതോടെ ശരവേഗത്തിലാണ് സർക്കാർ പിൻമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top