മലബാർ യാത്രക്കാർക്ക് ആശ്വാസം; പുതിയ മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രമം ഇങ്ങനെ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മലബാർ യാത്രക്കാർക്ക് ആശ്വാസം; പുതിയ മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രമം ഇങ്ങനെ

മംഗലാപുരം – രാമേശ്വരം ട്രെയിനിന് മലബാറിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പ്; സമയക്രമം ഇങ്ങനെ
നേരത്തെ പാലക്കാട് മാത്രമാണ് സ്റ്റോപ്പ് എന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ലാഗ് ഓഫ് ചെയ്ത മംഗലാപുരം-രാമേശ്വരം ട്രെയിനിന്റെ സമയക്രവും സ്റ്റോപ്പുകളും സംബന്ധിച്ച നോട്ടിഫിക്കേഷൻ പുറത്തിറങ്ങി.

മംഗലാപുരത്തുനിന്ന് എല്ലാ ശനിയാഴ്ചയും രാത്രി 7.30 നാണ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്.

കാസർഗോഡ് 08.09PM കണ്ണൂർ 09.17PM കോഴിക്കോട് 10.37PM തിരൂർ 11.12PM ഷൊർണുർ 00.10AM പാലക്കാട് 0.30AM എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

ഞായറാഴ്ച രാവിലെ 10.50നാണ് ട്രെയിൻ രാമേശ്വരത്തിലെത്തുക.

അതെ ദിവസം ഉച്ചയ്ക്ക് ശേഷം 03.30pm ട്രെയിൻ രാമേശ്വരത്തുനിന്ന് പുറപ്പെടുന്നത്

പാലക്കാട് 10.50PM ഷൊർണുർ 00.12AM തിരൂർ 00.55AM കോഴിക്കോട് 01.47AM
കണ്ണൂർ 03.17AM
കാസർഗോഡ് 04.39AM എന്നിങ്ങനെയാണ് മടക്ക സമയക്രമം.

രാവിലെ 06.55നാണ് ട്രെയിൻ മംഗലാപുരത്തെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

Back To Top