വിഴിഞ്ഞം തുറമുഖം ആഗോള മാരിടൈം ഹബ്ബാകും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കാൻ കേന്ദ്രം. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വമാണ്, രാജ്യത്ത് പുതിയൊരു മാരിടൈം ഹബ്ബ് സ്ഥാപിക്കാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങൾക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികൾ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി. ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന […]

കേരളത്തിൽ ലോക്സഭ സീറ്റുകൾ 30 ആകും; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റ് നഷ്ടമാകില്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: വരാനിരിക്കുന്ന മണ്ഡല പുനർനിർണ്ണയ പ്രക്രിയയിൽ സീറ്റുകൾ നഷ്ടപ്പെടുമെന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിമർശനം തള്ളി കേന്ദ്രസർക്കാർ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ആനുപാതികമായി നേട്ടമുണ്ടാകുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. കേരളത്തിൽ നിലവിൽ 20 സീറ്റുകൾ ഉള്ളത് 30 ആയി ഉയരുമെന്നാണ് മന്ത്രി പ്രതികരിച്ചത്. 1971 ലെ സെൻസസ് മുതൽ ദക്ഷിണേന്ത്യയിലെ ജനസംഖ്യ വടക്കേ ഇന്ത്യയിലേതുപ്പോലെ വർദ്ധിച്ചിട്ടില്ലെന്നും എന്നിരുന്നാലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്നും കിരൺ റിജിജു ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ പ്രത്യേക […]

സംസ്ഥാന കുടിശിക 1,824 കോടി, ആയുഷ്മാൻ ഭാരത്: സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു

കൊച്ചി: നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആറുവർഷത്തിനിടെ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി. 2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളിൽ പലതും പദ്ധതിയിൽ നിന്ന് പിന്മാറി. സർക്കാർ ആശുപത്രികൾ കൂടാതെ 500ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിൽ അംഗങ്ങളായുള്ളത്. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് […]

16കാരിയെകഴുത്തുഞെരിച്ച്കൊന്നു;ബന്ധുവായയുവാവ്ജീവനൊടുക്കി

കോഴിക്കോട് മൂഴി ക്കല്‍ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ച ത് കോഴിക്കോട്:16വയസ്സുള്ളപെണ്‍കുട്ടിയെശ്വാസംമുട്ടിച്ച്കൊലപ്പെടുത്തിയശേഷംബന്ധുവായയുവാവ്ജീവനൊടുക്കി.മൂഴിക്കല്‍സ്വദേശിനസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്.ബ ന്ധുവായ അദിനാന്‍ (20) ആണ് കൊലപാതകംനടത്തിയത്. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷംഅദിനാന്‍വീടിന്റെ മുകള്‍ നിലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നുരാവിലെയാണ് മൃതദേഹംകണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്.കൊ ലപാതകകാരണംഎന്താണെന്ന് വ്യക്തമല്ല.

മഞ്ഞള്ളൂർറൂറൽസഹകരണ ബാങ്കിലെസാമ്പത്തികക്രമക്കേട്;ഉത്തരവാദികളിൽനിന്നും 22.13കോടിതിരിച്ചുപിടിക്കാൻ ഉത്തരവിട്ട് ജോയിന്റ് രജിസ്ട്രാർ

കൊച്ചി: കോൺഗ്രസ് ഭരണം നടത്തുന്ന വാഴക്കുളത്തെ മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെഉത്തരവാദികൾക്കെതിരെനടപടി.ക്രമക്കേട് നടത്തിയഭരണസമിതി അംഗങ്ങളിൽനിന്നുംജീവനക്കാരിൽ നിന്നും 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ്രജിസ്ട്രാറിന്റേതാണ് ഉത്തരവ്. ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കൽ, മുൻ സെക്രട്ടറി ഡൊമിനിക്സ്കറിയതുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെസഹകരണത്തോടെയാണ് ബാങ്കിൽ ക്രമക്കേട് നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത്. വാല്യുവേഷനോ, മതിയായ ഈടോ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി […]

മേധാവി റാമിന്റെ ക്രൂരകൃത്യങ്ങൾ, എല്ലാം തുറന്നുപറഞ്ഞ് വിദ്യാർത്ഥികൾ, പ്രതികളായ അദ്ധ്യാപകർ ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ദാരുണ മരണത്തിൽ ആരോപണ വിധേയരായ അദ്ധ്യാപകർ ഒളിവിൽ. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമും അസോ. പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാരും ഒളിവിൽ പോയെന്നും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാപ്രേരണക്കുറ്റവും പട്ടികജാതി പട്ടിക വർഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി ഇരുവർക്കുമെതിരെ ജാമ്യമില്ലാക്കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഒളിച്ചത്. കർണാടക സ്വദേശിയായ ഡോ. റാം […]

ഉത്തരേന്ത്യൻ വിപണികളിലെ മാറ്റം, മലയാളികൾക്ക് ഇനി ചെലവിന്റെ ‘പൂരം’: താഴ്ന്ന വരുമാനക്കാർ ഭീതിയിൽ

കൊല്ലം: പച്ചക്കറി വിപണിയിലെ ചാഞ്ചാട്ടത്തിന് പിന്നാലെ നിത്യോപയോഗ സാധനവിലയും ഉയർന്നതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റി. ഒരുവശത്ത് പലചരക്ക് സാധനങ്ങൾക്ക് കിലോയ്ക്ക് പത്ത് രൂപ വരെ വർദ്ധിക്കുമ്പോൾ, മറുവശത്ത് പാചകവാതക ലഭ്യതക്കുറവും വിറകിന്റെ വിലക്കയറ്റവും ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി. അടുപ്പുകൂട്ടാൻ ഇന്ധനമില്ലാത്തതും ഉള്ളതുകൊണ്ട് പാകം ചെയ്യാൻ സാധനങ്ങളില്ലാത്തതും വീട്ടമ്മമാരെ വിഷമിപ്പിച്ച് തുടങ്ങി. ​കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മുളക്, മല്ലി തുടങ്ങിയ അവശ്യസാധനങ്ങൾക്ക് വിപണിയിൽ വലിയ വർദ്ധനവാണുണ്ടായത്. മിക്കവാറും എല്ലാ ഇനം അരികൾക്കും നേരിയ തോതിൽ വില വർദ്ധിച്ചു. […]

ഝാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബ്ൾ പരീക്ഷ ചോദ്യപേപ്പർ ചോർന്നു; 159 ഉദ്യോഗാർഥികൾ പിടിയിൽ

റാഞ്ചി: ഝാർഖണ്ഡിലെ റാഞ്ചിയിൽ എക്സൈസ് കോൺസ്റ്റബ്ൾ റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ പൊലീസിന്റെ പിടിയിൽ. റാഞ്ചിയിൽ നിർമാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽനിന്ന് 159 ഉദ്യോഗാർഥികളെ കസ്റ്റഡിയിലെടുത്തു. പ്രധാന ചോദ്യപേപ്പർ റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. പരീക്ഷക്ക് മുൻപ് ഉദ്യോഗാർഥികളെ എത്തിച്ച് ചോദ്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. താമർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റാർഗാവിലെ ഒരു സ്ഥലത്ത് ​ഉദ്യോഗാർഥികൾ ഒത്തുകൂടിയിട്ടുണ്ടെന്നും പരീക്ഷക്ക് മുമ്പ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചെന്നുമുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ പരിശോധന. തുടർന്ന് […]

ഡിജിറ്റൽ സ്ക്രീനുകൾ ഉപേക്ഷിച്ചു പാർക്കുകളിലേക്കിറങ്ങി കുട്ടിക്കൂട്ടങ്ങൾ

തിരുവനന്തപുരം: വേനലവധി ആഘോഷിക്കാൻ നഗരത്തിലെ പാർക്കുകളിൽ കുട്ടിപ്പട്ടാളങ്ങളുടെ തിരക്കാണ്. മൊബൈൽ ഗെയിമുകളും ഡിജിറ്റൽ സ്ക്രീനുകളും ഉപേക്ഷിച്ച് ഊഞ്ഞാലുകളിലും സ്ലൈഡുകളിലും മിനി റൈഡുകളിലും വലിഞ്ഞുക്കയറി ഉല്ലസിക്കുകയാണ് ഓരോ കുരുന്നുകളും. രാവിലെ മുതൽ വൈകിട്ട് വരെ പാർക്കുകളിൽ പല ഇടങ്ങളിലും നീണ്ട നിരയും തിരക്കുമാണ്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പാർക്കുകളിൽ സമയം ചെലവഴിക്കുന്നത് കുടുംബസമേതം വിനോദത്തിനുള്ള അവസരമായി മാറി. വേനൽ കടുത്തതോടെ രാവിലെ 7മുതൽ 10വരെയും വൈകിട്ട് 4മുതൽ 8 വരെയും ആണ് കൂടുതൽ പേരും പാർക്കിലെത്തുന്നത്. തിരക്ക് കണക്കിലെടുത്ത് അധികൃതർ […]

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

തിരുവനന്തപുരം: നഗരത്തിലെ പെട്രോൾ പമ്പിൽ ലക്ഷങ്ങളുടെ കവർച്ച. പാളയത്ത് എംജി റോഡിനോ‌ട്‌ ചേർന്നുള്ള‌ പെട്രോൾ പമ്പിലാണ് മോഷണം. പമ്പിലെ ഓഫീസിൽ കടന്നുകയറിയ മോഷ്‌ടാവ് ഒന്നര ലക്ഷം രൂപയുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. നേരത്തേയും ഇവിടെ മോഷണം നടന്നിട്ടുണ്ട്. സിസി‌ടിവി ദൃശ്യങ്ങളനുസരിച്ച് ഇന്ന് മോഷണ സമയത്ത് പമ്പിൽ ഒരു ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളുടെ കണ്ണുവെട്ടിച്ചാണ് മൂന്ന് ദിവസത്തെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത് മോഷ്‌ടാവ് ഓടിപ്പോയത്. മുൻപ് ഇവിടെ മോഷണം നടത്തിയയാൾ‌തന്നെയാണോ ഇത്തവണയും […]

Back To Top