മഞ്ഞള്ളൂർറൂറൽസഹകരണ ബാങ്കിലെസാമ്പത്തികക്രമക്കേട്;ഉത്തരവാദികളിൽനിന്നും 22.13കോടിതിരിച്ചുപിടിക്കാൻ ഉത്തരവിട്ട് ജോയിന്റ് രജിസ്ട്രാർ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മഞ്ഞള്ളൂർറൂറൽസഹകരണ ബാങ്കിലെസാമ്പത്തികക്രമക്കേട്;ഉത്തരവാദികളിൽനിന്നും 22.13കോടിതിരിച്ചുപിടിക്കാൻ ഉത്തരവിട്ട് ജോയിന്റ് രജിസ്ട്രാർ

കൊച്ചി: കോൺഗ്രസ് ഭരണം നടത്തുന്ന വാഴക്കുളത്തെ മഞ്ഞള്ളൂർ റൂറൽ സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആളുകൾക്കെതിരെഉത്തരവാദികൾക്കെതിരെനടപടി.ക്രമക്കേട് നടത്തിയഭരണസമിതി അംഗങ്ങളിൽനിന്നുംജീവനക്കാരിൽ നിന്നും 22,13,85,348 രൂപ തിരിച്ചുപിടിക്കാൻ ഉത്തരവിട്ടു. എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ്രജിസ്ട്രാറിന്റേതാണ് ഉത്തരവ്. ബാങ്കിന്റെ മുൻ പ്രസിഡന്റ് അന്തരിച്ച ജോയ് മാളിയേക്കൽ, മുൻ സെക്രട്ടറി ഡൊമിനിക്സ്കറിയതുടങ്ങിയവരുടെ നേതൃത്വത്തിൽ ജീവനക്കാരുടെസഹകരണത്തോടെയാണ് ബാങ്കിൽ ക്രമക്കേട് നടന്നതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ നിന്നും മനസിലാകുന്നത്.

വാല്യുവേഷനോ, മതിയായ ഈടോ ഇല്ലാതെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കോടികൾ ബെനാമി വായ്പയായി എടുത്തു. നിക്ഷേപകർ അറിയാതെ സ്ഥിര നിക്ഷേപരസീതുകളുടെ വ്യാജ പകർപ്പുകൾ ഉണ്ടാക്കി വായ്പ എടുത്തതോടൊപ്പം, ബാങ്ക് സോഫ്റ്റ്വെയറിലും ഓഡിറ്റ് രേഖകളിലും കൃത്രിമം കാട്ടിയും വലിയ തോതിൽ സാമ്പത്തിക വഞ്ചന നടന്നു. ഈ ക്രമക്കേടുകൾ വഴി സംഘത്തിന് ഉണ്ടായ ആകെ നഷ്ടം22.13കോടിരൂപയാണെന്ന് കണക്കാക്കുന്നു.

ഏറ്റവും കൂടുതൽ ബാധ്യത ചുമത്തിയിരിക്കുന്നത് ജോയ് മാളിയേക്കലിനാണ് (6,45,13,998 രൂപ). അദ്ദേഹം മരിച്ചതിനാൽ ഈ തുക അനന്തരാവകാശികളിൽ നിന്ന് ഈടാക്കണമെന്നാണ് നിർദേശം. ഡൊമിനിക് സ്കറിയക്ക് 6,12,81,134 രൂപ, ആനി ജോയ് 2,12,73,358 രൂപ, വിഎം സൈനുദ്ദീൻ 1,96,58,954 രൂപ, കെഎസ് ബോബൻ 1,40,90,203 രൂപ എന്നിങ്ങനെ കേസിൽ ഉൾപ്പെട്ട 20 പേരോട് തുക തിരിച്ചടയ്ക്കാൻആവശ്യപ്പെട്ടു. 28.48 കോടി രൂപയാണ് നിലവിൽ ബാങ്കിന്റെ അറ്റനഷ്ടം. പ്രവർത്തന മൂലധനം വൻതോതിൽ ചോർന്നുപോഎന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.പണംതിരിച്ചുപിടിക്കാനുള്ള ഉത്തരവ് ലഭിച്ചിട്ട് ഒരു മാസത്തിനകം തുക ബാങ്കിൽ അടയ്ക്കണം. അല്ലാത്തപക്ഷംബന്ധപ്പെട്ടവരുടെസ്ഥാവര-ജംഗമസ്വത്തുക്കൾകണ്ടുകെട്ടുന്നതടക്കമുള്ള റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കാൻ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാറിനെചുമതലപ്പടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top