കുതിച്ചെത്തി നിമിഷനേരങ്ങൾക്കകം ബൈക്കുകൾ‌ കൂട്ടിയിടിച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കുതിച്ചെത്തി നിമിഷനേരങ്ങൾക്കകം ബൈക്കുകൾ‌ കൂട്ടിയിടിച്ചു

നെടുമങ്ങാട്: നാടിന് പ്രതീക്ഷയായ മൂന്ന് യുവാക്കളെ അപകടത്തിൽ നഷ്‌ടമായതിന്റെ ഞെട്ടലിൽ നെടുമങ്ങാട്ടെ ഉഴമലയ്‌ക്കൽ ഗ്രാമം. ഇന്നലെ രാത്രി 10.45ഓടെ അമിതവേഗത്തിൽ കുതിച്ചെത്തിയ ബൈക്കുകൾ ആര്യനാട്- നെടുമങ്ങാട് റോഡിൽ ഉഴമലയ്‌ക്കൽ ആശുപത്രിക്ക് സമീപംവച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. ഇരുബൈക്കുകളും അപകടത്തിൽ നിശേഷം തകർന്നുപോയി.

കുളപ്പട പാതിരിമൂല സ്വദേശിയായ ശ്രീലാൽ (25), കുളപ്പട മൊന്തിയോട് സ്വദേശിയായ രാജേഷ് (21), കുളപ്പട പത്തേക്കർ സ്വദേശിയായ ബിനോയ് (21) എന്നിവരാണ് മരിച്ചത്. മറ്റൊരു ബൈക്ക് യാത്രികനായ പരുത്തിക്കുഴി ബൈബിൾ കോളേജിന് സമീപം അഭിനവ് (21) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രണ്ടുപേർ തൽക്ഷണം മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top