തിരുവനന്തപുരം: 2025 -26 ലെ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡിൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിന് മൂന്നാം സ്ഥാനം. ഒന്നരലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനമായി ലഭിക്കുക.
ഹൈസ്കൂളിലെ മൂന്ന് ബാച്ചിലെ 115 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, ഇവരെ തയ്യാറാക്കുന്നതിന് വേണ്ടി പ്രവർത്തിച്ച ലിറ്റിൽകൈറ്റ്സ് മെന്റർമാരായ സിന്ധു എസ്, പോൾട്ടൻ എ സ്കൂൾ ഐ റ്റി കോർഡിനേറ്റർ ജയ എ പ്രിൻസിപ്പൽ എച്ച് എം ഗീതാ ജി, അഡിഷണൽ എച്ച് എം രേഖ ബി, പ്രിൻസിപ്പൽ ഗ്രീഷ്മ വി,മറ്റ് അധ്യാപക അനധ്യാപകരും പിടിഎ,എം പി ടി എ, എസ്എംസി അംഗങ്ങൾ എല്ലാവരുടെയും കൂട്ടായ ശ്രമമാണ് കോട്ടൺഹിൽ സ്കൂളിൻറെ പേര് സംസ്ഥാന തലത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്.
കഴിഞ്ഞവർഷം സംസ്ഥാനതലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡിൽ രണ്ടാം സ്ഥാനം കോട്ടൺഹിൽ സ്കൂൾ കരസ്ഥമാക്കിയിരുന്നു. വീണ്ടും മികവുറ്റ പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞു.
