രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം.

2025ലെ 5 ജില്ലകളുടെ ജില്ലാതല ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് ജില്ലാതലത്തിലുള്ള ആന്റിബയോഗ്രാം ഒരു സംസ്ഥാനം പുറത്തിറക്കുന്നത്. 2024ൽ എറണാകുളം ജില്ലയുടെ ആന്റിബയോഗ്രാം പുറത്തിറക്കിയിരുന്നു. ഈ വർഷം തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ എന്നീ 5 ജില്ലകളുടെ ആന്റിബയോഗ്രാം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പുറത്തിറക്കി. എല്ലാ ജില്ലകളിലും എഎംആർ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചതിലൂടെയും ഹബ് ആന്റ് സ്പോക്ക് മാതൃകയിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് നിരീക്ഷണ ശൃംഖല എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതിലൂടെയുമാണ് ഇത് […]

ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ ഊർജ പ്രതിസന്ധി കണക്കിലെടുത്ത് എയർ ഇന്ത്യക്ക് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോയും യാത്രാക്കൂലിക്കൊപ്പം ഇന്ധന സർചാർജും പ്രഖ്യാപിച്ചു. ഇതോടെ വിമാനക്കൂലി കൂടും. ആഭ്യന്തര സർവീസുകളുടെ ടിക്കറ്റിൽ 425 രൂപയാണ് വർധന വരുത്തിയിരിക്കുന്നത്. ഏറ്റവും കൂടിയ വർധന യൂറോപ്പിലേക്കുള്ള ടിക്കറ്റുകൾക്കാണ് 2300 രൂപയാണ്. മാർച്ച് 14ന് പുലർച്ചെ ഒന്ന് മുതൽ എടുക്കുന്ന ടിക്കറ്റുകൾക്കാണ് നിരക്ക് വർധന. ഏവിയേഷൻ ഇന്ധന വിലയിലുണ്ടായ വർധനയാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. എയർ […]

കെഎസ്ആർടിസിയിൽ ഡിഎ പരിഷ്കരണം

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻക്കാർക്കും ആശ്വാസമായി രണ്ട് ഗഡു ഡിഎയും ഡിആറും അനുവദിച്ചു. ഇതോടെ ജീവനക്കാരുടെ ഡിഎയിലും പെൻഷൻക്കാരുടെ ഡിആറിലും ഏഴ് ശതമാനം വർധനവുണ്ടാകും. ഇതിനായി 10 കോടി രൂപ അധികസഹായമായി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കെഎസ്ആർടിസിക്ക് പിന്തുണ തുടരുകയാണെന്നും ഈ സാമ്പത്തിക വർഷം മാത്രം 1,574 കോടി രൂപ സഹായമായി നൽകിയതായും മന്ത്രി വ്യക്തമാക്കി.

പിതാവിന് ജീവപര്യന്തം കഠിനതടവ്

കൽപ്പറ്റ: സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. നാടിനെ നടുക്കിയ ക്രൂരമായ ഈ കേസിൽ, പ്രതിയായ പിതാവ് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ വർഷം മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൃത്യമായ അന്വേഷണം പൂർത്തിയാക്കി […]

അഴുകിയ മൃതദേഹം കണ്ടത് കുളിക്കാൻ ഇറങ്ങിയ സ്ത്രീകൾ

അരീക്കോട്: മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂർ സ്വദേശി പറക്കോടൻ അബ്ദുൽ അസീസിനെ (45) നിലമ്പൂർ അകമ്പാടത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അകമ്പാടം കണ്ണൻകുണ്ടിലെ കുറുവൻ പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. ​കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. 2010-ൽ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ഇതിനു മുൻപും ഇയാൾ […]

ഒമാനിൽ ഇറാന്റെ ആക്രമണം

മസ്കറ്റ്: തെക്കൻ ഇറാനിൽ ഒരു പ്രധാന എണ്ണപ്പാടത്തിന് സമീപം രണ്ട് ഡ്രോണുകൾ വീണ് അപകടം. സൊഹാർ പ്രവിശ്യയിലാണ് ഡ്രോണുകൾ തകർന്നുവീണത്. ഒന്ന് തുറസ്സായ സ്ഥലത്ത് വീണെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, മറ്റൊന്ന് അൽ ഔഹി ഇൻഡസ്ട്രിയൽ സോണിൽ ഇടിച്ചുകയറി രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു. ഒമാനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പലർക്കും പരിക്കേറ്റതയാണ് വിവരങ്ങൾ. ദുബായിലും ഇന്ന് ഡ്രോൺ അവശിഷ്ടങ്ങൾ വീണു. പടിഞ്ഞാറൻ ഇറാഖിൽ അമേരിക്കൻ ഇന്ധന ടാങ്കറായ കെ.സി -135 തകർന്നു വീണു. സമാധാനവും സ്ഥിരതയും […]

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവച്ചു

പത്തനംതിട്ട:പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അടൂര്‍ സീറ്റില്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായി ബാബു ദിവാകരന്‍ അറിയിച്ചു. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടര്‍ച്ചയായി നാലാം തവണയും അടൂരില്‍ എല്‍ഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരന്റെ ആക്ഷേപം. താന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് സമ്മതിക്കില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ കോണ്‍ഗ്രസ് പരിഗണിക്കുന്നു. ഇത് അംഗീകരിക്കില്ല. അടൂര്‍ മണ്ഡലം […]

അമേരിക്കൻ പടക്കപ്പൽ ജെറാൾഡ് ആർ ഫോർഡിൽ തീപിടിത്തം

ഇറാനിലെ സൈനിക നീക്കങ്ങളുടെ ഭാഗമായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ പടക്കപ്പൽ യു.എസ്.എസ് ജെറാൾഡ് ഫോർഡിൽ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി യു.എസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുദ്ധത്തിന്റെ ഭാഗമായുള്ള ആക്രമണത്തിലല്ല തീപടർന്നതെന്നും കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീപടർന്നതെന്നും സെൻട്രൽ കമാൻഡ് വിശദീകരിച്ചു. സൈനികരുടെ പരിക്കുകൾ സാരമല്ലെന്നും അവർക്ക് വൈദ്യസഹായം നൽകി വരുന്നതായും കമാൻഡ് അറിയിച്ചു. അപകടം കപ്പലിന്റെ പ്രവർത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവിൽ തീ പൂർണമായും നിയന്ത്രണ വിധേയമാണെന്നും കപ്പൽ ദൗത്യം […]

ബസിൽ കൂടുതൽ ആളുകൾ ഉണ്ടാവുന്ന സമയം ആണ് ഇപ്പൊൾ ശ്രദ്ധിക്കുക

അരൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ ലക്ഷ്മി, ബിന്ദു എന്നിവരെയാണ് നാട്ടുകാരുടേയും ബസ് യാത്രക്കാരുടേയും, ജീവനക്കാരുടേയും സമയോചിത ഇടപെടലിൽ പിടികൂടിത്. വ്യാഴാഴ്ച‌ ഉച്ചയോടെ തോപ്പുംപടിക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. അരൂർ പുത്തനങ്ങാടിയിൽ ലതിക (65) യുടെ മാലയാണ് ഇരുവരും ചേർന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. പുത്തനങ്ങാടി സ്‌റ്റോപ്പിൽ ഇറങ്ങുന്നതിന് ഇടയിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും ബസിലെ യാത്രക്കാരിയും സംഭവം കണ്ടു. ഇവർ […]

അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു

കൊച്ചി: സി.പി.എം പ്രവർത്തകനായിരുന്ന ഇരിട്ടി കാ ണിക്കല്ലുവളപ്പിൽ യാക്കൂബിനെ കൊലപ്പെടുത്തിയ കേ സിൽ പ്രതികളായ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈകോട തി ശരിവെച്ചു. കീഴൂർ പുന്നാട് ദീപം ഹൗസിൽ വി. ശങ്കരൻ മാസ്റ്റർ, സ ഹോദരൻ മനോജ് എന്ന വി. മനോഹരൻ, തില്ലങ്കേരി തെ ക്കൻ വീട്ടിൽ ടി.വി. വിജേഷ്, ജോക്കർ പ്രകാശൻ എന്ന കീഴൂർ കൊതേരി പ്രകാശൻ, കീഴൂർ പുന്നാട്ട് കാരാട്ട് വീ ട്ടിൽ പി. കാവ്യേഷ് എന്നിവർക്ക് തലശ്ശേരി അഡീഷനൽ […]

Back To Top