ബസിൽ കൂടുതൽ ആളുകൾ ഉണ്ടാവുന്ന സമയം ആണ് ഇപ്പൊൾ ശ്രദ്ധിക്കുക

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ബസിൽ കൂടുതൽ ആളുകൾ ഉണ്ടാവുന്ന സമയം ആണ് ഇപ്പൊൾ ശ്രദ്ധിക്കുക

അരൂർ: കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ട് തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തത്തുക്കുടി കോവിൽപ്പെട്ടി സ്വദേശികളായ ലക്ഷ്മി, ബിന്ദു എന്നിവരെയാണ് നാട്ടുകാരുടേയും ബസ് യാത്രക്കാരുടേയും, ജീവനക്കാരുടേയും സമയോചിത ഇടപെടലിൽ പിടികൂടിത്. വ്യാഴാഴ്ച‌ ഉച്ചയോടെ തോപ്പുംപടിക്ക് പോകുകയായിരുന്ന ബസിലായിരുന്നു സംഭവം. അരൂർ പുത്തനങ്ങാടിയിൽ ലതിക (65) യുടെ മാലയാണ് ഇരുവരും ചേർന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്.

പുത്തനങ്ങാടി സ്‌റ്റോപ്പിൽ ഇറങ്ങുന്നതിന് ഇടയിലായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവറും ബസിലെ യാത്രക്കാരിയും സംഭവം കണ്ടു. ഇവർ ബഹളം ഉണ്ടാക്കിയതോടെ മോഷ്ടാക്കളുടെ കയ്യിൽ നിന്ന് മാല ബസിനുള്ളിൽ വീണു, ബസിൽ നിന്ന് ചാടിയിറങ്ങി ഓടി രക്ഷപെടാൻ ശ്രമിച്ച ഇവരെ യാത്രക്കാർ ചേർന്ന് പിടികൂടുകയായിരുന്നു. പൊലീസിൻ്റെ ഡാറ്റ ബാങ്ക് പരിശോധിച്ചതിൽ നിന്നും ഇരുവരും മറ്റ് പേരുകളിൽ മുൻപ് വേറെ സ്റ്റേഷനുകളിൽ പിടിയലായതായി രേഖയുണ്ട്. ആധാർ കാർഡ് പോലുള്ള ആധികാരിക രേഖകളൊന്നും ഇവരുടെ കയ്യിൽ ഇല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top