അഴുകിയ മൃതദേഹം കണ്ടത് കുളിക്കാൻ ഇറങ്ങിയ സ്ത്രീകൾ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

അഴുകിയ മൃതദേഹം കണ്ടത് കുളിക്കാൻ ഇറങ്ങിയ സ്ത്രീകൾ

അരീക്കോട്: മൈമൂന വധക്കേസിലെ പ്രതിയായ വാക്കാലൂർ സ്വദേശി പറക്കോടൻ അബ്ദുൽ അസീസിനെ (45) നിലമ്പൂർ അകമ്പാടത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അകമ്പാടം കണ്ണൻകുണ്ടിലെ കുറുവൻ പുഴയിലാണ് മൃതദേഹം കാണപ്പെട്ടത്.
പുഴയിൽ കുളിക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചത്. ​കണ്ടെത്തുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

2010-ൽ അരീക്കോട് നടന്ന മൈമൂന വധക്കേസിലെ പ്രതിയായ അസീസ്, ആ സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
ഇതിനു മുൻപും ഇയാൾ ആത്മഹത്യാ ശ്രമങ്ങൾ നടത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. ​നിലമ്പൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

മരണത്തിൽ കൂടുതൽ ദുരൂഹതകളുണ്ടോ എന്നറിയാൻ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top