പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവച്ചു

പത്തനംതിട്ട:പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. അടൂര്‍ സീറ്റില്‍ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ദിവാകരന്‍ രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയതായി ബാബു ദിവാകരന്‍ അറിയിച്ചു. കെപിസിസി സാംസ്‌കാരിക സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. ചില ആളുകളുടെ താല്പര്യത്തിന് വേണ്ടി തുടര്‍ച്ചയായി നാലാം തവണയും അടൂരില്‍ എല്‍ഡിഎഫിന് തീറെഴുതി കൊടുക്കുന്നുവെന്നാണ് ബാബു ദിവാകരന്റെ ആക്ഷേപം.

താന്‍ ജീവിച്ചിരിക്കുമ്പോള്‍ അത് സമ്മതിക്കില്ല. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളെ കോണ്‍ഗ്രസ് പരിഗണിക്കുന്നു. ഇത് അംഗീകരിക്കില്ല. അടൂര്‍ മണ്ഡലം ജയിക്കാനുള്ള പ്രവര്‍ത്തനങ്ങളല്ല കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പോരായ്മകളടക്കം മണ്ഡലത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കും. തനിക്ക് അത്തരത്തിലൊരു വീഴ്ച കണ്ടുകൊണ്ട് നില്‍ക്കാനാകില്ലെന്നും ബാബു ദിവാകരന്‍ വ്യക്തമാക്കി. അടൂര്‍ നഗരസഭാ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു ബാബു ദിവാകരന്‍.

അഡ്വക്കേറ്റ് സി വി ശാന്തകുമാറിനെ അടൂരില്‍ നേതൃത്വം ഏകദേശം ഉറപ്പിച്ചു എന്ന വിവരം വന്നതോടെയാണ് ബാബു ദിവാകരന്റെ രാജി. കോന്നി സ്വദേശിയാണ് ശാന്തകുമാര്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അദ്ദേഹം. ബാബു ദിവാകരന്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയേക്കും

Leave a Reply

Your email address will not be published. Required fields are marked *

Back To Top