ശമ്പള വർധനവ് ഉൾപ്പടെ ആവശ്യപ്പെട്ട് നോയിഡയിൽ തൊഴിലാളികളുടെ വൻ പ്രതിഷേധം; വാഹനങ്ങൾ തകർത്തു
നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ വാഹനങ്ങളും സ്വത്തുവകകളും തകർത്തു. കല്ലേറ് നടത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വർധനവ് അടക്കം നിരവധി ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേർന്നത്. ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രതിഷേധം അക്രമാസക്തമാകുന്നതിന് […]
‘പ്രപഞ്ചത്തിൽ തങ്ങിനിൽക്കുന്ന ലൈഫ്ബോട്ട് പോലെ ഭൂമി’;അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിമിസ് 2 സംഘാംഗങ്ങൾ
ഹൂസ്റ്റൺ: ചാന്ദ്ര ദൗത്യത്തിലെ അവിസ്മരണീയ അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിമിസ് 2 സംഘാംഗങ്ങൾ. നാസയുടെ ജോൺസൺ സ്പേസ് സെന്റർ ആൻഡ് മിഷൻ കൺട്രോളിന് സമീപം എല്ലിങ്ടൺ ഫീൽഡിൽ ഒരുക്കിയ സ്വീകരണത്തിലാണ് ബഹിരാകാശ യാത്രികൾ ചരിത്ര യാത്രയുടെ വിശേഷങ്ങൾ ഓർത്തെടുത്തത്. കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ നാല് സഞ്ചാരികളെയും ആവേശത്തോടെ വരവേറ്റു.ശനിയാഴ്ച പുലർച്ചെയാണ് സംഘം സഞ്ചരിച്ച പേടകം സാൻ ഡീഗോ തീരത്തിന് സമീപം സമുദ്രത്തിൽ ഇറങ്ങിയത്. കുടുംബാംഗങ്ങളുമായി ഹ്രസ്വ കൂടിക്കാഴ്ചക്കുശേഷം ബഹിരാകാശയാത്രികർ വേദിയിലെത്തി. നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ, […]
ലൈംഗികാരോപണം: കാലിഫോർണിയ ഗവർണർ സ്ഥാനാർഥിത്വത്തിൽ നിന്ന് എറിക് സ്വാൾവെൽ പിൻമാറി
സാക്രമെന്റോ: ലൈംഗിക അതിക്രമ ആരോപണങ്ങൾ ശക്തമായതിനെത്തുടർന്ന് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്നും യു.എസ് കോൺഗ്രസ് അംഗം എറിക് സ്വാൾവെൽ പിന്മാറി. ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖനായ സ്വാൾവെല്ലിനെതിരെ നാല് സ്ത്രീകളാണ് ലൈംഗിക പീഡനം മുതൽ ബലാത്സംഗം വരെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്വാൾവെല്ലിന്റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ആദ്യം വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. 2019ൽ ഹോട്ടൽ മുറിയിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും ബോധരഹിതയായ തന്നെ ദുരുപയോഗം ചെയ്തതായും അവർ വെളിപ്പെടുത്തി. പിന്നാലെ മറ്റ് മൂന്ന് സ്ത്രീകൾ കൂടി […]
എൽ.ഡി.എഫ്. 75-80 സീറ്റ് നേടുമെന്ന് സി.പി.എം
തിരുവനന്തപുരം: എൽ.ഡി.എഫ്. 75-80 സീറ്റിൽ വിജയിച്ച് തുടർഭരണമുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി തുടർന്നുള്ള ഗൃഹസന്ദർശനങ്ങളിലൂടെയും മേഖലാജാഥകളിലൂടെയും മറികടക്കാനായി. ബി.ജെ.പി. ഭീഷണിയായി ഉയർന്നിട്ടുള്ള മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്താനുള്ള സാധ്യത മുൻനിർത്തി ന്യൂനപക്ഷവോട്ടുകൾ എൽ.ഡി.എഫിലേക്കും ഒഴുകിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഡീൽ ഉൾപ്പെടെയുള്ള പ്രചാരണങ്ങളും വിവാദങ്ങളുമൊക്കെ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്ക് ആയിരം രൂപ, അതിദാരിദ്ര്യനിർമാർജനം, കിഫ്ബി പദ്ധതികൾ തുടങ്ങിയ വികസനം ഉയർത്തിക്കാട്ടി മറികടക്കാനായി. വയനാട് ദുരന്ത പുനരധിവാസ പദ്ധതിയും കോൺഗ്രസ് പണപ്പിരിവ് നടത്തി വീട് നിർമിച്ചുനൽകാത്തതുമൊക്കെ വോട്ടർമാർക്കിടയിൽ ചർച്ചയാക്കാൻ എൽ.ഡി.എഫിനായി. […]
ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ്
തെഹ്റാൻ: ഇറാനുമായി കരാർ രൂപപ്പെടുമോ എന്ന കാര്യം ഇന്ന് അറിയാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടാൽ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇന്ന് വൈകിട്ടോടെ വെടിനിർത്തൽ കരാർ വ്യവസ്ഥകൾ സംബന്ധിച്ച് കൂടുതൽ വ്യക്തതയിലെത്തുമെന്ന് മധ്യസ്ഥ രാജ്യമായ പാകിസ്താൻ അറിയിച്ചു. ഹോർമുസ് കപ്പൽ പാത തുറക്കുക ഏതൊരു കരാറിന്റെയും പ്രധാന ഉപാധിയായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കക്ക് പിന്നാലെ ഇറാൻ സംഘവും ഇസ്ലാമാബാദിൽ എത്തി. ലബനാൻ യുദ്ധം നിർത്തുകയും മരവിപ്പിച്ച ഇറാന്റെ മുഴുവൻ […]
അമേരിക്കയെ വിശ്വസിക്കാനില്ല, ചർച്ച നല്ല രീതിയിൽ മുന്നോട്ടുപോകുമെന്നാ ണ് പ്രതീക്ഷ: ഇറാൻ സ്പീക്കർ
പശ്ചിമേഷ്യൻ യുദ്ധത്തിൽ പാകിസ്താനിൽ വെച്ചുനടക്കുന്ന മധ്യസ്ഥ ചർച്ചയിൽ അമേരിക്കയെ പൂർണമായും വിശ്വസിക്കാനാകില്ലെന്ന് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാക്കിർ ഖാലിബാഫ്. മുൻപ് നടന്ന ചർച്ചകൾക്കിടെ യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾ മുൻനിർത്തിയാണ് സ്പീക്കറുടെ പ്രതികരണം. അതേസമയം, സംഘർഷം ലഘൂകരിക്കുന്നതിനായുള്ള നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തങ്ങളുള്ളതെന്നും ഖാലിബാഫ് പറഞ്ഞു. ‘മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഒന്നിലധികം തവണ ഇറാന് നേരെ ആക്രമണം അഴിച്ചുവിട്ടവരാണ് അമേരിക്ക, അതും കഴിഞ്ഞ ഒരു വർഷത്തിൽ ഒന്നിലധികം തവണ. ചർച്ചകളിൽ ഇറാൻ പ്രതിനിധികൾ കാണിച്ച […]
ബസ് യാത്ര ഇനി സുഖകരമാകും; സീറ്റുകൾക്കിടയിലെ സ്ഥലപരിമിതി പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകളുൾപ്പെടെയുള്ള സ്റ്റേജ് കാര്യേജുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം ഉണ്ടെന്ന് ഉറപ്പുവരുത്താൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. സീറ്റുകൾക്കിടയിലുള്ള സ്ഥലം കുറവായതിനാൽ യാത്രക്കാരുടെ കാൽമുട്ടുകൾ തട്ടുന്നതായും ഇരിക്കാൻ പ്രയാസമനുഭവപ്പെടുന്നതായും പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും അനുവദിച്ച സീറ്റുകളെക്കാൾ കൂടുതൽ സ്ഥാപിക്കുന്നതിനാൽ യാത്രക്കാരുടെ കാൽമുട്ട് സീറ്റുകൾക്കിടയിൽ കുടുങ്ങാറുണ്ടെന്നും കാണിച്ച് പേരാമ്പ്ര സ്വദേശി ടി സി വിജീഷാണ് പരാതി നൽകിയത്. ഇതിലാണ് ഇപ്പോൾ പരിഹാരമാകുന്നത്. സീറ്റുകളുടെ പുറകിലേക്കുള്ള അകലം […]
ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ല; വീഴ്ചമൂലം തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണം എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
വിനോദയാത്രയ്ക്കിടെ കര്‍ണാടകയിലെ ചിക് മംഗളൂരുവില്‍ കാണാതായ 15കാരി ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് വിട്ടുകൊടുത്ത മൃതദേഹം ഇന്നു വീട്ടില്‍ എത്തും. ചിക് മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. ശ്രീനന്ദനയുടെ ശരീരത്തില്‍ സംശയിക്കത്തക്ക മുറിവുകള്‍ കണ്ടെത്തിയിട്ടില്ലെന്നാണഅ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉള്ളത്. വസ്ത്രം കീറിയത് മരത്തില്‍ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.കുട്ടിയെ കാണാതായ സ്ഥലത്തു നിന്നല്ല മൃതദേഹം കിട്ടിയതെന്നും ഇതുള്‍പ്പെടെ സംശയമുണ്ടാക്കുന്നുവെന്നും ശ്രീനന്ദയുടെ പിതാവ് രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ആർട്ടെമിസ് 2 ദൗത്യം വിജയകരം; ഓറിയോൺ പേടകം ഭൂമിയിൽ തിരിച്ചെത്തി
ചരിത്രം കുറിച്ച് ‘ആർട്ടെമിസ് 2’ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. 54 വർഷത്തിന് ശേഷമാണ് മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഓറിയോൺ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി 40 മിനിട്ടോളം ഭൂമിയിൽ നിന്നുള്ള ബന്ധമില്ലായിരുന്നു. പുത്തൻ […]
ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയിൽവീണ് യുവാവിന് ദാരുണ അന്ത്യം
കോഴിക്കോട് :ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് മരണം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻഗിരിപ്രകാശാണ് (23)മരിച്ചത്. സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്. ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും കൂടെ അശ്വിനും എത്തിയത്. ബസില്‍ ജാക്കി വച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ മണ്ണില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ മെഡിക്കല്‍ കോളജിലേക്ക് […]
