എൽ.ഡി.എഫ്. 75-80 സീറ്റ്‌ നേടുമെന്ന് സി.പി.എം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

എൽ.ഡി.എഫ്. 75-80 സീറ്റ്‌ നേടുമെന്ന് സി.പി.എം

തിരുവനന്തപുരം: എൽ.ഡി.എഫ്. 75-80 സീറ്റിൽ വിജയിച്ച് തുടർഭരണമുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടി തുടർന്നുള്ള ഗൃഹസന്ദർശനങ്ങളിലൂടെയും മേഖലാജാഥകളിലൂടെയും മറികടക്കാനായി. ബി.ജെ.പി. ഭീഷണിയായി ഉയർന്നിട്ടുള്ള മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്താനുള്ള സാധ്യത മുൻനിർത്തി ന്യൂനപക്ഷവോട്ടുകൾ എൽ.ഡി.എഫിലേക്കും ഒഴുകിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ.

ഡീൽ ഉൾപ്പെടെയുള്ള പ്രചാരണങ്ങളും വിവാദങ്ങളുമൊക്കെ ക്ഷേമപെൻഷൻ, വീട്ടമ്മമാർക്ക് ആയിരം രൂപ, അതിദാരിദ്ര്യനിർമാർജനം, കിഫ്ബി പദ്ധതികൾ തുടങ്ങിയ വികസനം ഉയർത്തിക്കാട്ടി മറികടക്കാനായി. വയനാട് ദുരന്ത പുനരധിവാസ പദ്ധതിയും കോൺഗ്രസ് പണപ്പിരിവ് നടത്തി വീട്‌ നിർമിച്ചുനൽകാത്തതുമൊക്കെ വോട്ടർമാർക്കിടയിൽ ചർച്ചയാക്കാൻ എൽ.ഡി.എഫിനായി.

ഏതാനും സീറ്റ്‌ നഷ്ടപ്പെടാമെങ്കിലും സിറ്റിങ് എം.എൽ.എ.മാരുടെ മികച്ച പ്രകടനം വിജയസാധ്യതയിലേക്കുനയിക്കും. എസ്.ഐ.ആറിനുശേഷം 94 മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞന്നും വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top