ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയിൽവീണ് യുവാവിന് ദാരുണ അന്ത്യം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

കോഴിക്കോട് :ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് മരണം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻഗിരിപ്രകാശാണ് (23)മരിച്ചത്. സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്.
ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും കൂടെ അശ്വിനും എത്തിയത്.

ബസില്‍ ജാക്കി വച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ മണ്ണില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും ഗിരിപ്രകാശ് മരിക്കുകയായിരുന്നു. അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരി പ്രകാശ് 2013-ൽ കായംകുളം കായലിൽ കക്കാ വാരുന്നതിനിടെ മുങ്ങി മരിച്ചിരുന്നു. കൂലിപ്പണിക്കാരനായ പ്രകാശിനും വീട്ടമ്മയായ ലതികയ്ക്കും രണ്ടു മക്കളും നഷ്ടപ്പെട്ട ദു:ഖത്തിലാണ് ബന്ധുജനങ്ങളും നാട്ടുകാരും .

Leave a Reply

Your email address will not be published. Required fields are marked *

Back To Top