നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധത്തിനിടെ വാഹനങ്ങളും സ്വത്തുവകകളും തകർത്തു. കല്ലേറ് നടത്തുകയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തേയും നിയോഗിച്ചിട്ടുണ്ട്. ശമ്പള വർധനവ് അടക്കം നിരവധി ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിക്കുന്നുണ്ട്. നിരവധി കമ്പനികളിലെ തൊഴിലാളികളാണ് ഒത്തുചേർന്നത്.
ബോണസ്, പ്രതിവാര അവധി, ഓവർടൈം ശമ്പളം, സമയബന്ധിതമായ ശമ്പളം പരാതി പരിഹാര സെൽ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പ്രതിഷേധം അക്രമാസക്തമാകുന്നതിന് മുമ്പായി ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ ഒരു യോഗം നടത്തിയിരുന്നു. ഇതിൽ തീരുമാനം ആകാത്തതിനെ തുടർന്നാണ് പ്രതിഷേധം വ്യാപിച്ചത്.
