തിരഞ്ഞെടുപ്പ് ബോധവത്കരണം
വിഴിഞ്ഞം: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുമായി ജില്ലാ കളക്ടർ അനുകുമാരി ‘കടലിൽ മുങ്ങി’. ഇന്നലെ രാവിലെ 9ഓടെ കോവളം ഗ്രോവ് ബീച്ചിൽ നടന്ന പരിപാടിയുടെ ഭാഗമായാണ് കളക്ടർ കടലിനടിയിൽ വച്ച് ബോധവത്കരണ പ്ലക്കാർഡുകൾ അനാവരണം ചെയ്തത്. അഞ്ചംഗ സ്കൂബാ ടീമിനൊപ്പം കളക്ടർ അരമണിക്കൂറോളം കടലിനടിയിൽ ചെലവിട്ടു. “നമ്മുടെ വോട്ട് നമ്മുടെ അവകാശം – എല്ലാപേരും വോട്ടു ചെയ്യുക” എന്ന സന്ദേശവുമായി തിരുവനന്തപുരം സ്വീപ്പിന്റെ നേതൃത്വത്തിലാണ് കോവളം ബീച്ചിൽ സ്കൂബാ ഡൈവിംഗ് സംഘം പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം കളക്ടർ […]
പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം…പരീക്ഷയെഴുതിയത് 20കാരന്…
കാസർഗോഡ് : പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം. കാസര്‍കോട് മൊഗ്രാല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഒരു 20കാരനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്കായി പരീക്ഷ എഴുതിയത്. പരീക്ഷ എഴുതിയ മുഹമ്മദ് മുക്താര്‍, പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പളിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഇതേ സ്കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയാണ് ഫോണ്‍ പിടികൂടിയത്. സമര്‍ത്ഥമായി ഒളിപ്പിച്ചാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് അധ്യാപിക.
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. ശക്തമായ […]
21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി
ന്യൂഡൽഹി: ഇറാനിൽ നിന്ന് ഇന്ത്യൻ എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടക്കാനുള്ള ചർച്ചകൾ തുടർന്ന് ഇന്ത്യ. നേരത്തെ രണ്ട് കപ്പലുകൾക്ക് അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകൾ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്നപരിഹാര ചർച്ചകൾ തുടങ്ങിയത്. 21 ഇന്ത്യൻ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോർമുസ് കടലിടുക്കിലുള്ളത്. 611 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിൽ കുടുങ്ങി കിടക്കുന്നത്. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സർക്കാൻ ഒരുക്കുന്നത്. ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി […]
ഇടപെട്ട്ആന്റണി,കീഴടങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ സുധാകരൻ തന്നെ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്‍കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്‍കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ […]
ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ കളിച്ചേക്കില്ല
മെക്സിക്കോ സിറ്റി: 2026 ലോകകപ്പില്‍ ഇറാന്റെ മല്‍സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറാണെന്ന് മെക്സിക്കോ. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെട്ട യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, അമേരിക്കയില്‍ കളിക്കാന്‍ താല്പര്യമില്ലെന്ന് ഇറാന് വ്യക്തമാക്കിയതോടെയാണ് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷീന്‍ബോം ഈ വാഗ്ദാനം മുന്നോട്ട് വെച്ചത്. ഫിഫ അംഗീകരിക്കുകയാണെങ്കില്‍ മല്‍സരങ്ങള്‍ മാറ്റുന്നതില്‍ മെക്സിക്കോയ്ക്ക് തടസ്സമില്ലെന്ന് അവര്‍ ചൊവ്വാഴ്ച അറിയിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. […]
തിങ്കൾ ഹോട്ടലുകൾ അടച്ചിടും
തിരുവനന്തപുരം : പാചകവാതക ക്ഷാമം കാരണം പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാനത്തെ ഹോട്ടലുകൾ തിങ്കളാഴ്ച അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു.
പത്രികസമര്പ്പിക്കാനൊരുങ്ങികെ.സുധാകരനുംഅടൂര്പ്രകാശും;വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?
കണ്ണൂര്‍:നിയമസഭതെരഞ്ഞെടുപ്പില്‍ കെ സുധാകരന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിതസര്ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.കേരളഹൗസിലെ കുടിശ്ശിക കെസുധാകരന് അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന് ഉറച്ചുനില്‍ക്കുകയാണെന്നാണ് വിവരം. കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന്ഇറങ്ങാന്കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് […]
അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’, അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ
ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലുപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഇറാൻ. ‘ജീവിതകാലം മുഴുവൻ ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ശ്രമിച്ച അദ്ദേഹം ഒടുവിൽ തന്റെ ആഗ്രഹം നിറവേറ്റി, അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു’- സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ച് ഇറാൻ അർധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും (62) കഴിഞ്ഞ ദിവസം രാത്രിയിലെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി […]
കാർ ചാർജ് ചെയ്യാനിട്ടിട്ട് വീട്ടുകാർ ഉറങ്ങാൻ കിടന്നു; പെട്ടെന്ന് ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറി
ഇൻഡോർ: ഇലക്ട്രിക് കാർ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും ഏഴ് പേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ഇൻഡോറിൽ ബ്രാജേശ്വരി അനക്സ് കോളനിയിലെ ഒരു മൂന്ന് നില വീട്ടിലുണ്ടായ ഈ അപകടത്തിൽ, ഒന്നിലധികം ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെയാണ് വൻ ദുരന്തമായി മാറിയത്. പുലർച്ചെ 3:30നും 4:30നും ഇടയിലായിരുന്നു സംഭവം. കാർ ചാർജ് ചെയ്യുന്ന പോയിന്റിലുണ്ടായ പൊട്ടിത്തെറി സമീപത്തുണ്ടായിരുന്ന കാറിലേക്കും തുടർന്ന് മൂന്ന് നില വീട്ടിലേക്കും അതിവേഗം തീ പടർത്തുകയായിരുന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാർക്ക് തീവ്രമായ ചൂടിലും പുകയിലും […]
