തിരഞ്ഞെടുപ്പ് ബോധവത്കരണം

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരഞ്ഞെടുപ്പ് ബോധവത്കരണം

വിഴിഞ്ഞം: തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുമായി ജില്ലാ കളക്ടർ അനുകുമാരി ‘കടലിൽ മുങ്ങി’. ഇന്നലെ രാവിലെ 9ഓടെ കോവളം ഗ്രോവ് ബീച്ചിൽ നടന്ന പരിപാടിയുടെ ഭാഗമായാണ് കളക്ടർ കടലിനടിയിൽ വച്ച് ബോധവത്കരണ പ്ലക്കാർഡുകൾ അനാവരണം ചെയ്‌തത്.

അഞ്ചംഗ സ്‌കൂബാ ടീമിനൊപ്പം കളക്ടർ അരമണിക്കൂറോളം കടലിനടിയിൽ ചെലവിട്ടു. “നമ്മുടെ വോട്ട് നമ്മുടെ അവകാശം – എല്ലാപേരും വോട്ടു ചെയ്യുക” എന്ന സന്ദേശവുമായി തിരുവനന്തപുരം സ്വീപ്പിന്റെ നേതൃത്വത്തിലാണ് കോവളം ബീച്ചിൽ സ്കൂബാ ഡൈവിംഗ് സംഘം പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം കളക്ടർ നിർവഹിച്ചു.

കോവളത്തെ ബോണ്ട് സഫാരി ടീമാണ് സ്കൂബാ ഡൈവിംഗ് അവതരിപ്പിച്ചത്. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. അസിസ്റ്റന്റ് കളക്ടർ സി.ശിവശക്തിവേൽ,സ്വീപ് തിരുവനന്തപുരം അംഗങ്ങളായ ഷീജ വി.വി,രഞ്ജിത്.ഡി,ബിനുകുമാർ എ.എൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top