കണ്ണൂര്‍:നിയമസഭതെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിതസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു.കേരളഹൗസിലെ കുടിശ്ശിക കെസുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു തീര്‍ത്താലേ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കണ്ണൂരില്‍ മത്സരിക്കണമെന്ന നിലപാടില്‍ കെ സുധാകരന്‍ ഉറച്ചുനില്‍ക്കുകയാണെന്നാണ് വിവരം.
കോന്നിയില്‍ അടൂര്‍ പ്രകാശും മത്സരത്തിന്ഇറങ്ങാന്‍കോപ്പുകൂട്ടുകയാണ്. അടൂര്‍ പ്രകാശും കേരള ഹൗസിലെ കുടിശ്ശികകള്‍ അടച്ചു തീര്‍ത്തു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറോട് അടൂര്‍പ്രകാശ്ആവശ്യപ്പെട്ടിട്ടുണ്ട്. കോന്നിയില്‍സര്‍പ്രൈസ് ഉണ്ടാകില്ലെന്നും, അടൂര്‍ പ്രകാശ്മത്സരിക്കുമെന്നുമാണ് അദ്ദേഹത്തോട്അടുപ്പമുള്ളവര്‍സൂചിപ്പിക്കുന്നത്.
എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍കോണ്‍ഗ്രസിന്തലവേദനഅതിനിടെ, കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭ തെരഞ്ഞെടുപ്പില്‍മത്സരിക്കാന്‍ഹൈക്കമാന്‍ഡ്അനുമതിനല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും നിയമസഭതെരഞ്ഞെടുപ്പില്‍മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നസാഹചര്യത്തിലാണ്,ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് വീണ്ടുംആ ലോചിക്കുന്നത്.നിയമസഭതെരഞ്ഞെടുപ്പില്‍എംപിമാര്‍മത്സരിക്കേണ്ടെന്നായിരുന്നു കേരളനേതൃത്വംഹൈക്കമാന്‍ഡിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നത്.
