അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈകോടതി ശരിവെച്ചു
കൊച്ചി: സി.പി.എം പ്രവർത്തകനായിരുന്ന ഇരിട്ടി കാ ണിക്കല്ലുവളപ്പിൽ യാക്കൂബിനെ കൊലപ്പെടുത്തിയ കേ സിൽ പ്രതികളായ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈകോട തി ശരിവെച്ചു. കീഴൂർ പുന്നാട് ദീപം ഹൗസിൽ വി. ശങ്കരൻ മാസ്റ്റർ, സ ഹോദരൻ മനോജ് എന്ന വി. മനോഹരൻ, തില്ലങ്കേരി തെ ക്കൻ വീട്ടിൽ ടി.വി. വിജേഷ്, ജോക്കർ പ്രകാശൻ എന്ന കീഴൂർ കൊതേരി പ്രകാശൻ, കീഴൂർ പുന്നാട്ട് കാരാട്ട് വീ ട്ടിൽ പി. കാവ്യേഷ് എന്നിവർക്ക് തലശ്ശേരി അഡീഷനൽ […]
ഇൻഡക്ഷൻകുക്കറുകൾക്ക്വൻഡിമാൻഡ്;ഓൺലൈൻവിപണികളിൽസ്റ്റോക്ക് ഔട്ട്
ന്യൂഡൽഹി :രാജ്യത്തെ വിവിധനഗരങ്ങളിൽപാചകവാതകസിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾവർധിച്ചതോടെഇൻഡക്ഷൻകുക്കറുകൾക്ക്ആവശ്യക്കാർഏറുന്നു. മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ മിക്കയിടത്തുംഇൻഡക്ഷൻ കുക്കറുകൾ സ്റ്റോക്ക് തീർന്നനിലയിലാണ്.ബ്ലിങ്കിറ്റ്പോലുള്പ്ലാറ്റ്‌ഫോമുകളിൽ മിക്ക മോഡലുകളും ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.ആമസോണിലും ഫ്ലിപ്കാർട്ടിലും കെന്റ്, ഉഷ തുടങ്ങിയ ചുരുക്കം ചില ബ്രാൻഡുകൾ ഒഴികെ മറ്റുള്ളവയെല്ലാം വിറ്റുപോയിരിക്കുകയാണ്. കഴിഞ്ഞകുറച്ചുദിവസങ്ങളായിഇൻഡക്ഷൻകുക്കറുകളുടെ ആവശ്യകതയിൽ വൻവർധനവാണ്ഉണ്ടായിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ക്രോമയിൽ മാത്രം മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തിയതായി ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശിബാശിഷ് റോയ്അറിയിച്ചു.പീജിയൻ, ഗിൽമ തുടങ്ങിയ ബ്രാൻഡുകളുടെഉടമകളായ സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡും ഓൺലൈൻവിൽപനയിൽ നാലിരട്ടി വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. […]
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക ഈ മാസം പതിനഞ്ചിന് ശേഷം
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 15ന് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർ പട്ടികയ്‌ക്കെതിരെ പരാതി നൽകാനുള്ള സമയപരിധി മാർച്ച് 15നാണ് അവസാനിക്കുന്നത്. ഇതിനാലാണ് പ്രഖ്യാപനം വൈകുന്നത്. ഫെബ്രുവരി 28ന് ബംഗാളിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പട്ടികയെ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കാമെന്നാണ് […]
സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇടഞ്ഞ് കെ സുധാകരന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിചര്‍ച്ചകളില്‍ ഇടഞ്ഞ് മുതിര്‍ന്നനേതാവ് കെ.സുധാകരന്‍ഡല്‍ഹിയില്‍ നിന്നും മടങ്ങി. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ്കമ്മിറ്റിചര്‍ച്ചകളില്‍പങ്കെടുക്കാന്‍നില്‍ക്കാതെയാണ് സുധാകരന്‍ നാട്ടിലേക്ക്മടങ്ങിയത്.സ്ഥാനാര്‍ത്ഥിചര്‍ച്ചകളിലെ തന്റെ അതൃപ്തി കെ സുധാകരന്‍ സംസ്ഥാന നേതാക്കളെഅറിയിച്ചതായാണ്സൂചന.കോണ്‍ഗ്രസിന്റെസ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും. കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം സുധാകരന്‍ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെകേരളത്തിലെ നേതാക്കള്‍ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍എംപിമാരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടഎന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം.മത്സരതാല്‍പ്പര്യം അറിയിച്ചഎംപിമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് […]
ചരിത്രത്തിലാദ്യം ന്യൂയോർക്ക് സിറ്റി ഹാളിൽ ഇഫ്ത്‌താർ വിരുന്ന് സംഘടിപ്പിച്ച് സൊഹ്റാൻ മംദാനി
അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി ഹാളിൽ ചരിത്രത്തിലാദ്യമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മേയർ സൊഹ്റാൻ മംദാനി. ചരിത്രത്തിലാദ്യമായാണ് അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഭരണസിരാകേന്ദ്രത്തിൽ ഇഫ്‌താർ വിരുന്ന് നടക്കുന്നത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യക്തികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ, താമസക്കാർ എന്നിവർ പങ്കെടുത്തു. ഇഫ്താർ എല്ലാ വൈവിദ്യങ്ങളെയും ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മംദാനി പറഞ്ഞു. കടുത്ത ഇസ്രാഈൽ വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ അമേരിക്കൻ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലും ചടങ്ങിൽ പങ്കെടുത്തു. മഹ്മൂദ് ഖലീൽ ഇഫ്താറിൽ […]
ഫേസ്ബുക്കും വാട്‌സ്ആപ്പും ഇനി സുരക്ഷിതം
ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചർ എന്നീ പ്ലാറ്റ്ഫോമുകളിലെ ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പുതിയ എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളുമായി മെറ്റ. മാർച്ച് 11നാണ് കമ്പനി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഓൺലൈൻ തട്ടിപ്പുകാർ പ്രമുഖ വ്യക്തികളെയും ബ്രാൻഡുകളെയും വ്യാജമായി അവതരിപ്പിച്ച് നടത്തുന്ന തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മെറ്റയുടെ പുതിയ നടപടി. പ്രമുഖരെയും ബ്രാൻഡുകളെയും അനുകരിച്ചുകൊണ്ട് നടത്തുന്ന ‘സെലിബ്-ബെയ്റ്റ്’ (celeb-bait) തട്ടിപ്പുകൾ തിരിച്ചറിയാൻ പുതിയ എ.ഐ സംവിധാനം സഹായിക്കും. പോസ്റ്റുകളിലെ ടെക്സ്റ്റ്, ചിത്രങ്ങൾ, സന്ദർഭം എന്നിവ വിശകലനം ചെയ്ത് വ്യാജ അക്കൗണ്ടുകളെ […]
ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ വിളിച്ചോ? സ്വിച്ച്‌ഓഫ് അല്ലെങ്കിൽ പരിധിക്ക് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാനാകുന്നില്ലെന്ന് ഉപഭോക്താക്കൾ. കഴിഞ്ഞ രണ്ട് ദിവസമായി ഈ സ്ഥിതി തുടരുന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനുള്ള നമ്പറിലേക്ക് വിളിക്കുമ്പോൾ പരിധിക്ക് പുറത്ത് അല്ലെങ്കിൽ സ്വിച്ച്‌ഓഫ് ആയിരിക്കും. ആശങ്കയോടെ പലരും പുലർച്ചെ ഉൾപ്പെടെ പല സമയങ്ങളിലായി വിളിച്ചുനോക്കിയെങ്കിലും അവസ്ഥ ഇതുതന്നെയാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് അടച്ചതോടെ എണ്ണക്കപ്പലുകൾക്ക് ഇന്ത്യയിലേക്ക് എത്താൻ സാധിക്കുന്നില്ല. ഇത് പാചകവാതക വിതരണം പ്രതിസന്ധിയിലാക്കാം എന്ന ആശങ്ക ഉയരുന്നതിനിടെയാണ് ഇത്. യുദ്ധം […]
സർക്കാർ ജീവനക്കാരുടെ ശനി അവധി
തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശുപാർശ പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ചീഫ്സെക്രട്ടറിക്ക് കൈമാറി. പ്രവൃത്തിദിനം അഞ്ചാക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് നിർണായക തീരുമാനം വരുന്നത്. നിലവിൽ രണ്ടാം ശനിയാഴ്ച ഒഴിച്ചുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിനമാണ്. ശനിയാഴ്ചകൾ പൂർണമായി അവധിയാക്കുന്നതിനു പകരം ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള മൂന്ന് ശുപാർശകളും മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. നിത്യേന ഒരു മണിക്കൂർ ജോലിസമയം കൂട്ടുന്നതാണ് അതിലൊന്ന്. നിലവിലെ 20 […]
തൃശൂരിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ തല്ലിക്കൊന്നു
തൃശൂർ: എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ പിടികൂടി തല്ലിക്കൊന്നു. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് ഇന്ന് പുലർച്ചെ ഒന്നരയോടെ നായയെ പിടികൂടിയത്. നായയ്ക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. ഇന്നലെ വൈകിട്ട് ആറരയോടെയാണ് കിടപ്പുരോഗിയായ കാർത്ത്യായിനി (84) നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. രണ്ട് വർഷം മുമ്പ് വീണ് എല്ല് പൊട്ടിയതിനെ തുടർന്നാണ് കാർത്ത്യായനി കിടപ്പിലായത്. ഇരുവർക്കും ഭക്ഷണവുമായി […]
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കമ്പനി നിയമപ്രകാരമുള്ള നടപടികൾ പാലിച്ചിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. സംഘടനയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കണമെന്നും, ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്നും നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനിനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം 2006 നുശേഷം കണക്കുകള്‍ ബോധിപ്പിച്ചിട്ടില്ല. അതിനാല്‍ ഭരണസമിതിക്ക് തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ […]
