ചരിത്രത്തിലാദ്യം ന്യൂയോർക്ക് സിറ്റി ഹാളിൽ ഇഫ്ത്‌താർ വിരുന്ന് സംഘടിപ്പിച്ച് സൊഹ്റാൻ മംദാനി

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ചരിത്രത്തിലാദ്യം ന്യൂയോർക്ക് സിറ്റി ഹാളിൽ ഇഫ്ത്‌താർ വിരുന്ന് സംഘടിപ്പിച്ച് സൊഹ്റാൻ മംദാനി

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി ഹാളിൽ ചരിത്രത്തിലാദ്യമായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മേയർ സൊഹ്റാൻ മംദാനി. ചരിത്രത്തിലാദ്യമായാണ് അമേരിക്കയിലെ ഏറ്റവും പ്രസിദ്ധമായ ഭരണസിരാകേന്ദ്രത്തിൽ ഇഫ്‌താർ വിരുന്ന് നടക്കുന്നത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യക്തികൾ, സർക്കാർ ഉദ്യോഗസ്ഥർ, ആക്ടിവിസ്റ്റുകൾ, താമസക്കാർ എന്നിവർ പങ്കെടുത്തു.

ഇഫ്ത‌ാർ എല്ലാ വൈവിദ്യങ്ങളെയും ഉൾക്കൊള്ളാനുള്ള നഗരത്തിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് മംദാനി പറഞ്ഞു. കടുത്ത ഇസ്രാഈൽ വിരുദ്ധ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ അമേരിക്കൻ ആക്ടിവിസ്റ്റ് മഹ്‌മൂദ് ഖലീലും ചടങ്ങിൽ പങ്കെടുത്തു. മഹ്മൂദ് ഖലീൽ ഇഫ്താറിൽ പങ്കെടുത്ത വിവരം മംദാനി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇതിന് പിന്നാലെ സയണിസ്റ്റ് അനുകൂലികൾ മേയർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.2026 ജനുവരി 1നാണ് ന്യൂയോർക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറായി മംദാനി അധികാരമേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top