ഇൻഡക്ഷൻകുക്കറുകൾക്ക്വൻഡിമാൻഡ്;ഓൺലൈൻവിപണികളിൽസ്റ്റോക്ക് ഔട്ട്

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

ഇൻഡക്ഷൻകുക്കറുകൾക്ക്വൻഡിമാൻഡ്;ഓൺലൈൻവിപണികളിൽസ്റ്റോക്ക് ഔട്ട്

ന്യൂഡൽഹി :രാജ്യത്തെ വിവിധനഗരങ്ങളിൽപാചകവാതകസിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾവർധിച്ചതോടെഇൻഡക്ഷൻകുക്കറുകൾക്ക്ആവശ്യക്കാർഏറുന്നു. മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ മിക്കയിടത്തുംഇൻഡക്ഷൻ കുക്കറുകൾ സ്റ്റോക്ക് തീർന്നനിലയിലാണ്.ബ്ലിങ്കിറ്റ്പോലുള്പ്ലാറ്റ്‌ഫോമുകളിൽ മിക്ക മോഡലുകളും ലഭ്യമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.ആമസോണിലും ഫ്ലിപ്കാർട്ടിലും കെന്റ്, ഉഷ തുടങ്ങിയ ചുരുക്കം ചില ബ്രാൻഡുകൾ ഒഴികെ മറ്റുള്ളവയെല്ലാം വിറ്റുപോയിരിക്കുകയാണ്.

കഴിഞ്ഞകുറച്ചുദിവസങ്ങളായിഇൻഡക്ഷൻകുക്കറുകളുടെ ആവശ്യകതയിൽ വൻവർധനവാണ്ഉണ്ടായിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ക്രോമയിൽ മാത്രം മൂന്നിരട്ടി വർധനവ് രേഖപ്പെടുത്തിയതായി ഇൻഫിനിറ്റി റീട്ടെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശിബാശിഷ് റോയ്അറിയിച്ചു.പീജിയൻ, ഗിൽമ തുടങ്ങിയ ബ്രാൻഡുകളുടെഉടമകളായ സ്റ്റൗക്രാഫ്റ്റ് ലിമിറ്റഡും ഓൺലൈൻവിൽപനയിൽ നാലിരട്ടി വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിൽസംഘർഷംതുടങ്ങിയതോടെയാണ്വിപണിയിൽഇത്തരമൊരു മാറ്റം ദൃശ്യമായതെന്ന് കമ്പനിമാനേജിംഗ്ഡയറക്ടർ രാജേന്ദ്ര ഗാന്ധി പറഞ്ഞു.

വിവിധ നഗരങ്ങളിലെ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽസിലിണ്ടറുകൾക്കായിവലിയക്യൂഅനുഭവപ്പെടുന്നപശ്ചാത്തലത്തിലാണ് ഈ മാറ്റം. വാണിജ്യ സിലിണ്ടറുകളുടെബുക്കിംഗിന്നിയന്ത്രണംഏർപ്പെടുത്തിഗാർഹികആവശ്യങ്ങൾക്കായിസർക്കാർമുൻഗണനനൽകുന്നുണ്ടെങ്കിലും, ബദൽ സംവിധാനമെന്ന നിലയിൽ ഇൻഡക്ഷൻ കുക്കറുകളെആശ്രയിക്കുകയാണ് ജനങ്ങൾ.

എന്നാൽ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ബുക്കിംഗ് നടത്തി രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്നുംജനങ്ങൾപരിഭ്രാന്തരാകേണ്ടതില്ലെന്നുംഅധികൃതർഅറിയിച്ചു.

ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണംസുരക്ഷിതമാണെന്ന് പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തിന് ആവശ്യമായ 70ശതമാനം എണ്ണയുംസ്ട്രെയിറ്റ് ഓഫ് ഹോർമുസിന് പുറത്തുള്ള പാതകൾ വഴിയാണ് എത്തുന്നത്. കൂടാതെ എൽ പി ജി ഉൽപ്പാദനം 25 ശതമാനം വർധിപ്പിക്കാൻ നടപടികൾസ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.സർക്കാരിന്റെഉറപ്പുകൾനിലനിൽക്കുമ്പോഴുംഉപഭോക്താക്കൾക്കിടയിലെ ആശങ്ക വിപണിയിൽപ്രതിഫലിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top