സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇടഞ്ഞ് കെ സുധാകരന്‍

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

സ്ഥാനാര്‍ത്ഥി നിർണയത്തിൽ ഇടഞ്ഞ് കെ സുധാകരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിചര്‍ച്ചകളില്‍ ഇടഞ്ഞ് മുതിര്‍ന്നനേതാവ് കെ.സുധാകരന്‍ഡല്‍ഹിയില്‍ നിന്നും മടങ്ങി. ഡല്‍ഹിയില്‍ നടക്കുന്ന സ്‌ക്രീനിങ്കമ്മിറ്റിചര്‍ച്ചകളില്‍പങ്കെടുക്കാന്‍നില്‍ക്കാതെയാണ് സുധാകരന്‍ നാട്ടിലേക്ക്മടങ്ങിയത്.സ്ഥാനാര്‍ത്ഥിചര്‍ച്ചകളിലെ തന്റെ അതൃപ്തി കെ സുധാകരന്‍ സംസ്ഥാന നേതാക്കളെഅറിയിച്ചതായാണ്സൂചന.കോണ്‍ഗ്രസിന്റെസ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകള്‍ ഇന്നും തുടരും.

കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യം സുധാകരന്‍ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെകേരളത്തിലെ നേതാക്കള്‍ എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍എംപിമാരെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടഎന്നാണ് പാര്‍ട്ടിയിലെ പൊതു വികാരം.മത്സരതാല്‍പ്പര്യം അറിയിച്ചഎംപിമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു.

കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ട്. കെ സുധാകരന്‍ അടക്കമുള്ള എംപിമാരുമായി ഇന്നും ആശയവിനിമയം നടത്താന്‍തീരുമാനിച്ചിരിക്കുകയായിരുന്നു.ഇതിനിടെയാണ്, സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ അതൃപ്തി പ്രകടിപ്പിച്ച്, പാര്‍ലമെന്റ് സമ്മേളനത്തിലുംപങ്കെടുക്കാതെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങിയത്.

അസമില്‍ഗൗരവ്ഗോഗോയ്എംപിനിയമസഭയിലേക്ക് മത്സരിക്കുന്നതാണ്, കേരളത്തില്‍മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച എംപിമാര്‍ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ അസമിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഗോഗോയിയെമത്സരിപ്പിക്കുന്നതെന്നും,കേരളത്തില്‍ അത്തരം പ്രത്യേക സാഹചര്യം ഇല്ലെന്നും ഹൈക്കമാന്‍ഡ്ചൂണ്ടിക്കാട്ടുന്നു. അതേസമയം കെസുധാകരന്അതൃപ്തി ഇല്ലെന്നും,പിണങ്ങിപ്പോയതല്ലെന്നുംകെപിസിസിപ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മണ്ഡലത്തില്‍ പരിപാടിഉള്ളതുകൊണ്ടാണ് സുധാകരന്‍ നാട്ടില്‍ പോയതെന്നും സണ്ണി ജോസഫ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top