Year: 2026

ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയിൽവീണ് യുവാവിന് ദാരുണ അന്ത്യം

കോഴിക്കോട് :ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് മരണം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശിന്റേയും ലതികയുടേയും മകൻഗിരിപ്രകാശാണ് (23)മരിച്ചത്. സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്. ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും കൂടെ അശ്വിനും എത്തിയത്. ബസില്‍ ജാക്കി വച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ മണ്ണില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടനെ മെഡിക്കല്‍ കോളജിലേക്ക് […]

വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു, വീഡിയോ, സംഭവം ആന്ധ്രാപ്രദേശിൽ

ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ വേനൽക്കാല അവധിയിൽ നടത്തിയ വിനോദയാത്രയ്ക്ക് ദുരന്തപര്യാവസാനം. വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ മുങ്ങിമരിക്കുകയായിരുന്നു. ഏപ്രിൽ രണ്ടാം തിയതി അവധിക്കാലത്ത് പ്രദേശവാസികൾ സ്ഥിരമായി എത്തുന്ന അനന്തഗിരിയിലെ മുളഗുമ്മി വെള്ളച്ചാട്ടത്തിലാണ് ദാരുണസംഭവം റിപ്പോര്‍ട്ട് ചെയ്തത്. പോലീസ് പറയുന്നതനുസരിച്ച്, ഒരേ ഗ്രാമത്തിൽ നിന്നുള്ള നാല് പെൺകുട്ടികൾ ഒരു ദിവസത്തെ വിനോദത്തിനായി വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നു. കൂട്ടത്തിലൊരാൾ വെള്ളത്തിനടിയിലുള്ള പാറയിൽ നിന്നും ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് മൂന്ന് പെണ്‍കുട്ടികൾ അപകടത്തിൽപ്പെട്ടത്. വഴുക്കലുള്ള […]

വീട്ടില്‍ കുളിച്ചുകൊണ്ടിരിക്കവെ ഇടിമിന്നലേറ്റു; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

“പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രം”; ഇറാനെ ഇതുവരെയും തകർക്കാനായില്ലെ ന്ന് ഇസ്റാഈൽ പ്രതിരോധ സേന

പുതിയ ഇറാൻ ഭരണകൂടം പഴയ ഭരണകൂടത്തേക്കാൾ തീവ്രമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന പാർലമെന്റ് പാനലിൽ. നെസ്സെറ്റ് വിദേശകാര്യ വിഭാഗത്തോടും പ്രതിരോധ കമ്മിറ്റിയോടും വ്യാഴ്‌ച നടന്ന രഹസ്യ ഇന്റലിജൻസ് യോഗത്തിലാണ് പ്രതിരോധ സേനയുടെ പ്രതികരണം. ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തിയിട്ടും ഭരണകൂടത്തെ തകർക്കാൻ ഇതുരെ ഇറാന് സാധിച്ചിട്ടില്ല. പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രമായിട്ടാണ് നിലകൊള്ളുന്നതെന്നുമാണ് ഐഡിഎഫ് അറിയിച്ചത്. ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും ഇറാനിൽ സംയുക്ത ആക്രമണത്തിലൂടെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത്. ഇറാനിൽ വെടി […]

ഓട്ടോ യാത്രയ്ക്കിടയിൽ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവർ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്

ടെലിഫോൺ എക്സ്ചേഞ്ചിലെ വിലപിടിപ്പുള്ള കോപ്പർ കേബിളുകൾ മോഷ്ടിച്ച അന്തർജില്ലാ കള്ളന്മാരെ കുടുക്കി. ഓട്ടോ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് പ്രതികൾ കുടുങ്ങാൻ കാരണമായത്. ആലപ്പുഴ സ്വദേശി വിനോദ് കുമാർ (40), നെന്മാറ സ്വദേശി നാസറുദ്ദീൻ (34) എന്നിവരെയാണ് മാവൂർ പൊലിസ് പൊക്കിയത്. വ്യാഴാഴ്ച്‌ച പുലർച്ചെ ആയിരുന്നു മാവൂർ പൈപ്പ് ലൈൻ റോഡിലെ എക്സ്ചേഞ്ചിൽ മോഷണം നടന്നത്. ഏകദേശം 35 മീറ്ററോളം വരുന്ന വില കൂടിയ കേബിളാണ് ഇരുവരും ചേർന്ന് മുറിച്ചെടുത്തത്. ഈ ലോഡും താങ്ങി നേരെ പോയത് കോഴിക്കോട് […]

മണ്ണന്തല ഇടറോഡിന്റെ ദുരവസ്ഥ

തിരുവനന്തപുരം: മണ്ണന്തല സൂര്യപ്രഭ കൺവൻഷൻ സെൻ്റിനു സമീപം MC റോഡിൽ വശത്തുള്ള ആക്രികടയോട് ചേർന്ന് രണ്ട് ക്ഷേത്രങ്ങളിലേക്കുള്ളതും നിരവധി വീടുകൾ ഉള്ളതുമായ നടവഴിയുടെ ഇപ്പോഴത്തെ ദുരവസ്ഥയാണിത് . ഈ വഴിയുടെ നടുക്ക് ആരോ ഏതാനുംദിവസങ്ങൾക്കു മുൻപ് കരിക്ക് വെട്ടിയ തൊണ്ടും വേസ്റ്റുകളും ഇട്ട് നടക്കാൻ സാധിക്കാത്ത വിധമാക്കിയിരിക്കുന്നു. ഒപ്പം കാടുപിടിച്ച അവസ്ഥയിലുമാണ് വഴി . വയമ്പാ റസിഡൻസ് അസോസിയേഷനിൽ പെടുന്ന ജനവാസ കേന്ദ്രമായ ഇവിടേയ്ക്ക് ബസ്സ് ഇറങ്ങി നടന്നു പോകുന്നവർക്കും ക്ഷേത്രങ്ങളിലക്ക് എളുപ്പത്തിൽ MC റോഡിൽ നിന്നും […]

ഹജ്ജ് തീര്‍ഥാടകരുടെ താമസം; വീഴ്ച വരുത്തിയാല്‍ 50,000 റിയാല്‍ വരെ പിഴ

ഹജ്ജ് തീര്‍ഥാടകര്‍ക്ക് മക്കയിലും മദീനയിലും മികച്ച താമസസൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 റിയാല്‍ വരെ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത് മുതല്‍ തീര്‍ഥാടകര്‍ മടങ്ങുന്നത് വരെയുള്ള കാലയളവില്‍ പരിശോധനകള്‍ തുടരുമെന്നും നടപടികള്‍ കര്‍ശനമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. മക്കയിലെയും മദീനയിലെയും തീര്‍ഥാടകരുടെ താമസസൗകര്യങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പിഴ പട്ടിക മന്ത്രാലയം പുറത്തിറക്കി. 1,000 റിയാല്‍ മുതല്‍ 50,000 റിയാല്‍ […]

ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; ചിലയിടങ്ങളിൽ നിർബന്ധിത ഒഴിപ്പിക്കൽ

ലബനനിലെ സൈദ, നബാത്തിയ ജില്ലകളിലും തെക്കൻ മേഖലകളിലും ഇസ്രയേൽ വ്യോമാക്രമണങ്ങൾ തുടരുന്നു. ഒരു കാറിന് നേരെ ഡ്രോൺ ആക്രമണവും ഉണ്ടായി. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രയേൽ സൈന്യം വീണ്ടും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചു. ബുധനാഴ്ച ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പരുക്കേറ്റ ആളുകളെക്കൊണ്ട് ലബനനിലെ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ആക്രമണങ്ങളിൽ ആയിരത്തിലധികം പേർക്ക് പരുക്കേറ്റു.

സൗദിയിൽ എണ്ണ ഉൽപാദനത്തിൽ വൻ ഇടിവ്; കയറ്റുമതിയെ ബാധിച്ചേക്കും

റിയാദ്: സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊർജ കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ശക്തമായ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ എണ്ണ-വാതക ഉൽപാദന പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. റിയാദ്, കിഴക്കൻ പ്രവിശ്യ, യാംബു ഇൻഡസ്ട്രിയൽ സിറ്റി എന്നിവിടങ്ങളിലെ ഉദ്​പാദന കേന്ദ്രങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, പെട്രോകെമിക്കൽ മേഖലകൾ, വൈദ്യുതി നിലയങ്ങൾ എന്നിവയാണ് ആക്രമണത്തിന് ഇരയായത്. ഊർജ കമ്പനിയിലെ വ്യാവസായിക സുരക്ഷാ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഒരു സൗദി പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച വ്യക്തിയുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു. […]

ഇറാൻ യുദ്ധത്തിൽ യു.എസിന് പണികൊടുത്തത് റഷ്യയെന്ന് യുക്രൈൻ! ആക്രമണങ്ങൾക്ക് സഹായിച്ചത് റഷ്യൻ ഉപഗ്രഹങ്ങൾ

യു.എസ്. സൈന്യത്തിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും നേരെ കൃത്യമായ ആക്രമണം നടത്താൻ ഇറാനെ റഷ്യ സഹായിക്കുന്നുണ്ടെന്ന് യുക്രൈന്റെ ഇന്റലിജൻസ് റിപ്പോർട്ട്. മധ്യേഷ്യയിലെ സൈനിക കേന്ദ്രങ്ങളുടെയും യു.എസിന്റെ മറ്റ് പ്രധാന കേന്ദ്രങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്. മാർച്ച് 21 മുതൽ 31 വരെയുള്ള കാലയളവിൽ 11 മധ്യേഷ്യൻ രാജ്യങ്ങളിലായി 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ കുറഞ്ഞത് 24 തവണ നിരീക്ഷണം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. യു.എസ്. സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണപ്പാടങ്ങൾ എന്നിവ ഇതിൽ […]

Back To Top