“പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രം”; ഇറാനെ ഇതുവരെയും തകർക്കാനായില്ലെ ന്ന് ഇസ്റാഈൽ പ്രതിരോധ സേന

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പുതിയ ഇറാൻ ഭരണകൂടം പഴയ ഭരണകൂടത്തേക്കാൾ തീവ്രമാണെന്ന് ഇസ്രയേൽ പ്രതിരോധ സേന പാർലമെന്റ് പാനലിൽ. നെസ്സെറ്റ് വിദേശകാര്യ വിഭാഗത്തോടും പ്രതിരോധ കമ്മിറ്റിയോടും വ്യാഴ്‌ച നടന്ന രഹസ്യ ഇന്റലിജൻസ് യോഗത്തിലാണ് പ്രതിരോധ സേനയുടെ പ്രതികരണം.

ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ നടത്തിയിട്ടും ഭരണകൂടത്തെ തകർക്കാൻ ഇതുരെ ഇറാന് സാധിച്ചിട്ടില്ല. പുതിയ ഭരണകൂടം പഴയതിനേക്കാൾ തീവ്രമായിട്ടാണ് നിലകൊള്ളുന്നതെന്നുമാണ് ഐഡിഎഫ് അറിയിച്ചത്.
ഫെബ്രുവരി 28നാണ് ഇസ്രയേലും യുഎസും ഇറാനിൽ സംയുക്ത ആക്രമണത്തിലൂടെ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയത്. ഇറാനിൽ വെടി നിർത്തൽ നിലവിൽ വരുന്നതിന് മുമ്പായി നൂറുകണക്കിന് ആക്രമണങ്ങളാണ് ഇസ്രയേൽ വ്യോമസേന ഇറാനിൽ നടത്തിയത്. തിരിച്ച് ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുകയും ചെയ്‌തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Back To Top