മണ്ണന്തല ഇടറോഡിന്റെ ദുരവസ്ഥ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തിരുവനന്തപുരം: മണ്ണന്തല സൂര്യപ്രഭ കൺവൻഷൻ സെൻ്റിനു സമീപം MC റോഡിൽ വശത്തുള്ള ആക്രികടയോട് ചേർന്ന് രണ്ട് ക്ഷേത്രങ്ങളിലേക്കുള്ളതും നിരവധി വീടുകൾ ഉള്ളതുമായ നടവഴിയുടെ ഇപ്പോഴത്തെ ദുരവസ്ഥയാണിത് . ഈ വഴിയുടെ നടുക്ക് ആരോ ഏതാനുംദിവസങ്ങൾക്കു മുൻപ് കരിക്ക് വെട്ടിയ തൊണ്ടും വേസ്റ്റുകളും ഇട്ട് നടക്കാൻ സാധിക്കാത്ത വിധമാക്കിയിരിക്കുന്നു. ഒപ്പം കാടുപിടിച്ച അവസ്ഥയിലുമാണ് വഴി . വയമ്പാ റസിഡൻസ് അസോസിയേഷനിൽ പെടുന്ന
ജനവാസ കേന്ദ്രമായ ഇവിടേയ്ക്ക് ബസ്സ് ഇറങ്ങി നടന്നു പോകുന്നവർക്കും ക്ഷേത്രങ്ങളിലക്ക് എളുപ്പത്തിൽ MC റോഡിൽ നിന്നും എത്തിചേരാനായി പോകുന്നവർക്കുമുള്ള
ഇടവഴിയാണ് ഈ അവസ്ഥയിൽ കിടക്കുന്നത്. വിദ്യാർത്ഥികൾക്കും വയസ്സായവർക്കും ഏറെ സൗകര്യപ്രദമായ ഈ നടവഴിയ്ക്ക് എത്രയും വേഗം ശാപമോക്ഷം കിട്ടുമെന്ന പ്രതിക്ഷയിലാണ് നാട്ടുകാർ.

ഹരികിഷോർ
സീനിയർ റിപ്പോർട്ടർ

Leave a Reply

Your email address will not be published. Required fields are marked *

Back To Top