‘ഓട്ടോ ഡ്രൈവർ പത്ത് ലക്ഷം തട്ടിയെടുത്ത് വഴിയിൽ തള്ളി’, തട്ടിപ്പ് നാടകവുമായി ഓമന;
തിരുവനന്തപുരം: ട്രഷറിയിൽ അടയ്ക്കാനായി കൊണ്ടുവന്ന പത്തുലക്ഷം രൂപ ഓട്ടോ ഡ്രൈവർ തട്ടിയെടുത്തെന്ന അറുപതുകാരിയുടെ പരാതിയിൽ ട്വിസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തിൽ തുക പരാതിക്കാരിയുടെ വീടിന്റെ അടുക്കളയിൽനിന്നും ഓഫീസിൽനിന്നും കണ്ടെടുത്തു. ആര്യനാട് ആധാരമെഴുത്ത് ഓഫീസ് നടത്തുന്ന ആര്യനാട് വലിയകലുങ്ക് സ്വദേശിനി ഓമനയമ്മയാണ് (60) പൊലീസിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി നാടകം കളിച്ചത്. വെള്ളനാട്ട് വച്ച് ബുധനാഴ്ച രാവിലെ 11.30-ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. വെള്ളനാട് ട്രഷറിയിൽ പോകുന്ന വഴി കമ്പനിമുക്ക് കഴിഞ്ഞ് വെള്ളൂപ്പാറ സൊസൈറ്റി റോഡിന് സമീപത്തുവെച്ച് തന്നെ ഓട്ടോഡ്രൈവർ […]
കഞ്ചാവ് പിടികൂടിയ സംഭവം; രണ്ടുപേർ കൂടി പിടിയിൽ
വിഴിഞ്ഞം: കാറിൽ കഞ്ചാവുമായി ഭർത്താവും ഭാര്യയും ഉൾപ്പെടെ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. തിരുവല്ലം സ്വദേശി ചൊക്കൻ രതീഷ് എന്ന രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ഇവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് രണ്ടുപേർ പിടിയിലായത്. ഇന്നലെ […]
നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രൻ അന്തരിച്ചു
കൊല്ലം പട്ടത്താനത്തെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂർ സ്വദേശിയാണ്. സംസ്കാരം നാളെ തൃശൂരിലെ തൃത്തല്ലൂരിൽ നടക്കും. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരീഭർത്താവാണ്.
‘മുണ്ടേരി തിങ്ങ്സ്’, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, താക്കീത് നൽകി വിട്ടു, വീണ്ടും ആവർത്തനം, 18കാരൻ പിടിയിൽ
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച പതിനെട്ടുകാരന് പിടിയില്‍. തരിയോട് കാവുംമന്ദം കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവാവ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മുമ്പ് ഇതേ കുറ്റത്തിന് ഇയാള്‍ പിടിയിലാകുകയും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നെങ്കിലും വീണ്ടും കുറ്റം ആവര്‍ത്തിക്കുകയായിരുന്നു. 2025 ഒക്ടോബറിലാണ് തന്റെയും കൂട്ടുകാരികളുടെയും ചിത്രങ്ങള്‍ മോശമായ രീതിയില്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുണ്ടെന്ന പെണ്‍കുട്ടിയുടെ ആദ്യ പരാതി വയനാട് […]
ചൂണ്ടയിട്ടത് മീനിനെയല്ല; വള്ളത്തിനടിയിലെ കഞ്ചാവ് സാമ്രാജ്യം പൊളിച്ച് പോലീസ്!
മീൻ പിടിക്കുന്ന വീഡിയോകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ ആ ‘വള്ളക്കാരൻ’ ഒടുവിൽ പോലീസിന്റെ വലയിലായി! വെട്ടിക്കാട്ടുമുക്ക് പാലത്തിന് സമീപം പുഴയോരത്തിരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത് വെറുമൊരു ഷോ മാത്രമായിരുന്നു. വള്ളത്തിനടിയിലെ രഹസ്യ അറയിലുണ്ടായിരുന്നത് കിലോക്കണക്കിന് കഞ്ചാവാണ്. വെട്ടിക്കാട്ടുമുക്ക് സ്വദേശി അഭിജിത്ത് സാബുവാണ് (29) തലയോലപ്പറമ്പ് പോലീസിന്റെയും ഡൻസാഫ് സംഘത്തിന്റെയും തകർപ്പൻ നീക്കത്തിലൂടെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും മീൻപിടുത്തക്കാരനായി വേഷമിട്ട ഇയാൾ, യഥാർത്ഥത്തിൽ ആ വള്ളം ഉപയോഗിച്ചിരുന്നത് കഞ്ചാവ് കച്ചവടത്തിനുള്ള മൊബൈൽ ഷോപ്പായിട്ടായിരുന്നു. പത്തോളം പൊതികളിലായി സൂക്ഷിച്ചിരുന്ന […]
കുവൈത്തിൽ റദ്ദാക്കിയ സർവിസുകളുടെ ടിക്കറ്റ് നിരക്ക് 15 ദിവസത്തിനകം യാത്രക്കാർക്ക് തിരിച്ചുനൽകണമെന്ന് വിമാന കമ്പനികൾക്ക് നിർദേശം
നിലവിലെ അസാധാരണ സാഹചര്യങ്ങൾ മൂലം റദ്ദാക്കിയ വിമാന ടിക്കറ്റുകൾക്കും ബാധിച്ച ബുക്കിംഗുകൾക്കും യാത്രക്കാരോട് പൂർണ്ണ റീഫണ്ട് നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനികൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, എല്ലാ റീഫണ്ടുകളും 15 പ്രവൃത്തി ദിവസങ്ങൾക്കകം നിർബന്ധമായും പ്രോസസ്സ് ചെയ്യണമെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്കായി യാത്രക്കാർക്ക് പൂർണ്ണ റീഫണ്ടിന് അർഹതയുണ്ടെന്നും, ടിക്കറ്റിന്റെ ഒരു ഭാഗം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഉപയോഗിക്കാത്ത ശേഷിച്ച ഭാഗത്തിന്റെ തുക മുഴുവനായും മടക്കി നൽകണമെന്നും ഡിജിസിഎ […]
കരയുദ്ധം നടത്താം; ഇറാനെതിരെയുള്ള ആക്രമണം നിർത്തരുത്
ഇറാനെതിരെ സൈനിക നീക്കം തുടരാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സംഘർഷം മേഖലയെ പുനർനിർമ്മിക്കുന്നതിനുള്ള നിർണായക നിമിഷമാണെന്നും ഇറാനെതിരെ ആക്രമണം തുടരണമെന്നുമാണ് സൗദിയുടെ നിലപാട്. സംഘർഷം നാലാമത്തെ ആഴ്ച പിന്നിടവെ ട്രംപ് ഇറാനുമായി താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ ചർച്ചകളുണ്ടായിട്ടില്ലെന്നാണ് ഇറാൻ നിലപാട്. ഇറാനെതിരെ സമ്മർദ്ദം തുടരാൻ ഈയിടെയുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശി ട്രംപിനോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയെ പുനർനിർമ്മിക്കുന്നതിനുള്ള ചരിത്രപരമായ അവസരമാണ് യുഎസ്-ഇസ്രായേൽ സൈനിക നീക്കമെന്നാണ് അദ്ദേഹം […]
ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പിഎംഎഫ് കമാൻഡർ സാഅദ് അൽ-ബൈജിയുടെ മൃതദേഹം വഹിച്ചുള്ള യാത്രയിലെ ദൃശ്യം
യുഎസ് ആക്രമണത്തെ നേരിടാൻ ഇറാഖ്; തിരിച്ചടിക്കാൻ പാരാമിലിറ്ററിക്ക് അനുമതി നൽകി രാജ്യത്തിന് നേരെയുള്ള യുഎസ് ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇറാഖിൻ്റെ തീരുമാനം. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അൽ സുഡാനി പാരാമിലിറ്ററിക്ക് ആക്രമണത്തിന് അനുമതി നൽകി. യുഎസ് ആക്രമണം പരമാധികാരത്തിന് മേലുള്ള ആക്രമണമാണെന്ന് ഇറാഖ് പറഞ്ഞു. ഇന്നലെ യുഎസ് ആക്രമണത്തിൽ ഇറാഖ് പാരാമിലിറ്ററി കേന്ദ്രത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസിന് (പിഎംഎഫ്) നേരെയായിരുന്നു ആക്രമണം. ഇറാഖ് സൈന്യത്തിന്റെറെ ഭാഗമാണെങ്കിലും ഇറാൻ അനുകൂലമാണ് ഭൂരിഭാഗവും. ഇവർ […]
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു; വായ്പാ ബാധ്യത പരിഹരിക്കാമെന്ന് അറിയിച്ചതായി എം.കെ മുനീർ
വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചതായി എം.കെ മുനീർ. സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും വിളിച്ചു. പല വ്യക്തികളും സഹായം വാഗ്ദാനം ചെയ്തു. വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കില്ല എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ടുണ്ട്. ഇതുവരെ അവരോട് ഞാൻ ഒന്നും പറഞ്ഞില്ലായിരുന്നു. അവരുടെ കുഴപ്പമല്ല, പാർട്ടിയെ ബുദ്ധിമുട്ടിക്കണ്ട എന്ന് വിചാരിച്ച് പറയാതിരുന്നതാണ്. 31വരെ ബാങ്ക് അവധി തന്നിരുന്നു. അതിനകം അടച്ചില്ലെങ്കിൽ നടപടിയുണ്ടാകും. പ്രയാസപ്പെടണ്ട എന്ന് പാർട്ടി പറഞ്ഞിട്ടുണ്ടെങ്കിൽ എന്തോ ആലോചിക്കുന്നുണ്ടാകുമല്ലോ. എനിക്കെപ്പോഴും തുണയായി നിന്നിട്ടുള്ളത് […]
സിഗരറ്റ് കുറ്റികൊണ്ട് ഒന്നരവയസ്സുകാരന്റെ ദേഹം പൊള്ളിച്ചു…
മനുഷ്യത്വത്തിന്റെ സകല അതിരുകളും ലംഘിച്ചുള്ള ഇസ്റാഈൽ അധിനിവേശ സേനയുടെ പൈശാചിക ക്രൂരതകൾ പുറത്ത്. ഗസ്സയിൽ കസ്റ്റഡിയിലെടുത്ത കുഞ്ഞിനെ പോലും വെറുതെവിടാതെ സൈന്യം അതിക്രൂരമായ ശാരീരിക പീഡനങ്ങൾക്കിരയാക്കിയതായി റിപ്പോർട്ട് ആണ് പുറത്തുവന്നത്. കുഞ്ഞിന്റെ ശരീരത്തിൽ സിഗരറ്റ് കുത്തിക്കെടുത്തിയതിന്റെയും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് വരഞ്ഞതിന്റെയും വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.പെരുന്നാളിന്റെ പിറ്റേ ദിവസം അൽ മഗാസി അഭയാർഥി ക്യാംപിലാണ് സംഭവം. 18 മാസം പ്രായമുള്ള ജവാദ് അബു നസ്സാറിനെയാണ് സയണിസ്റ്റ് സൈന്യം പിടികൂടി മണിക്കൂറുകളോളം പീഡിപ്പിച്ചത്. ശരീരമാസകലം പരുക്കുകളോടെ ചോരയൊലിക്കുന്ന നിലയിൽ […]
