തൃശൂർ പൂരം നടക്കുമോ ഇല്ലയോ? തീരുമാനം നാളെ; ദേവസ്വം പ്രതിനിധികളുമായി യോഗം ചേരും

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

തൃശൂർ പൂരം നടക്കുമോ ഇല്ലയോ? തീരുമാനം നാളെ; ദേവസ്വം പ്രതിനിധികളുമായി യോഗം ചേരും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്ത പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വംമന്ത്രി വിഎൻ വാസവൻ. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി സർക്കാർ ആശയവിനിമയം നടത്തി. നാളെ രാവിലെ 10:30ന് തൃശൂർ കളക്ടറേറ്റിലാണ് യോഗം ചേരുക. ബന്ധപ്പെട്ട ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുമെന്നും മന്ത്രി വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് വിഎൻ വാസവൻ തീരുമാനം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമീഷൻ അനുമതി നൽകാതിരുന്നതിനാലാണ് മന്ത്രിമാർ ഇടപെട്ട് അവലോകനയോഗം നേരത്തെ ചേരാതിരുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ പിന്നീട് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിനും തെരച്ചിൽ ശക്തമാക്കുന്നതിനുമാണ് പ്രഥമ പരിഗണനയെന്നും മന്ത്രി വിഎൻ വാസവൻ അറിയിച്ചു. അതേസമയം അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു. പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പേർ അപകടത്തിൽപ്പെടാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

അപകടം സംബന്ധിച്ച് അന്വേഷണം നടത്താൻ തൃശൂർ സിറ്റി പോലീസ് കമീഷണ(ക്രൈംബ്രാഞ്ച്)റുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കമീഷണറുടെ കീഴിലുള്ള സംഘത്തിന് പുറമെ, അന്വേഷണത്തിനായി സിറ്റി അസിസ്റ്റൻ്റ് കമീഷണറുടെ നേതൃത്വത്തിൽ മറ്റൊരു സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top