കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്
പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവധിക്കാലത്ത് ഒട്ടുമിക്ക കുട്ടികളും കായിക വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ, കുട്ടികളില്‍ പലരും കായിക വിനോദങ്ങളില്‍ നിന്ന് മാറി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണത വര്‍ധിച്ച് വരികയാണ്. ഈ പശ്ചാത്തലത്തില്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. വിനോദങ്ങള്‍ക്കൊപ്പം തന്നെ മക്കളുടെ ഓണ്‍ലൈന്‍ സുരക്ഷയും ഉറപ്പാക്കേണ്ടതാണെന്നും കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. പരിചയമില്ലാത്ത ആളുകളുമായി ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യരുതെന്ന് കുട്ടികളെ ബോധവല്‍ക്കരിക്കണം. ഫോട്ടോ, […]
ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട
കൊച്ചി : ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപടി പ്രഖ്യാപിച്ചു. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങളിൽ നിന്ന് നിലവിൽ ഈടാക്കി വരുന്ന ഇരട്ടിപ്പണം പണമായി നൽകേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് തീരുമാനം. ഏപ്രിൽ 10 മുതൽ ഫാസ്റ്റാഗ് ഇല്ലാതെ ടോൾ ബൂത്തിലേക്ക് എത്തുന്ന വാഹനങ്ങൾ യുപിഐ വഴി പണമടച്ചാൽ സാധാരണ നിരക്കിനൊപ്പം 25 ശതമാനം അധികം നൽകിയാൽ മതിയാകും. ഉദാഹരണത്തിന്, ടോൾ നിരക്ക് 100 രൂപയായാൽ, യുപിഐ […]
വിഷു സ്പെഷൽ ട്രെയിനുകൾ
പാലക്കാട്: വിഷുത്തിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്ര ൽ-ചെന്നൈ എഗ്മൂർ റൂട്ടിൽ റെയിൽവേ പ്രത്യേക ഫെ സ്റ്റിവൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ-ചെന്നൈ എഗ്മൂർ സ്പെഷൽ ട്രെയിൻ ആറ്, 13 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.30ന് ചെന്നെ എഗ്മൂറിൽ എത്തും. ചെന്നൈ എഗ്മൂർ- മംഗളൂരു സെ ൻട്രൽ സ്പെഷൽ ട്രെയിൻ ഏഴ്, 14 തീയതികളിൽ ചെ ന്നൈ എഗ്മൂറിൽനിന്ന് ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.50ന് മംഗളൂരു സെൻട്രലിൽ […]
സെൻസസ് കടമ്പ കടന്നാൽ കേരള രാഷ്ട്രീയത്തിന്റെ ചിത്രം മാറും; വരുന്നത് 140 മണ്ഡലങ്ങളുടെ അവസാന വോട്ട്?
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ‘140’ എന്ന മാന്ത്രിക സംഖ്യ ചരിത്രമാകാൻ പോകുന്നു. കേന്ദ്രസർക്കാർ മണ്ഡല പുനർനിർണയ നടപടികളുമായി മുന്നോട്ട് പോകുന്നതോടെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നിലവിലെ 140 മണ്ഡലങ്ങളിൽ നടക്കുന്ന അവസാന പോരാട്ടമായേക്കും. 2031-ഓടെ കേരളത്തിലെ മണ്ഡലങ്ങളുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടാകാനാണ് സാധ്യത. അടുത്ത തിരഞ്ഞെടുപ്പിൽ കേരളത്തിൽ എത്ര നിയോജകമണ്ഡലങ്ങളുണ്ടാവും എന്നറിയാൻ സെൻസസിനുശേഷം മണ്ഡല പുനർനിർണയംവരെ കാത്തിരിക്കണം. പാർലമെന്റ് മണ്ഡലങ്ങളും അതനുസരിച്ച് നിയമസഭാ നിയോജകമണ്ഡലങ്ങളും മണ്ഡലപുനർനിർണയത്തിൽ മാറും. ജനസംഖ്യാവളർച്ച കുറഞ്ഞ സംസ്ഥാനങ്ങളിൽ പാർലമെന്റ് മണ്ഡലങ്ങൾ കുറയുമെന്ന് ആശങ്ക […]
നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം
സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. അതേസമയം, കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും. അതേസമയം, ഇടത് സർക്കാരിന്റെ പ്രോഗ്രസ് […]
ആനയുള്ള കാടാണ്… ആ സ്ഥലത്തേക്ക് ആർക്കും പോകാൻ പറ്റില്ല- ശരണ്യയെ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിലുള്ളവർ
മടിക്കേരി : ശരണ്യ അകപ്പെട്ട പ്രദേശം ആനകളുള്ള കൊടുംവനമായിരുന്നുവെന്നും അവിടേക്ക് ആർക്കും എളുപ്പത്തിൽ കടന്നുചെല്ലാൻ സാധിക്കില്ലെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ. അതീവ ദുർഘടമായ ഈ സ്ഥലത്ത് നാല് ദിവസത്തോളം തനിച്ചു കഴിഞ്ഞ ശരണ്യയെ സുരക്ഷിതയായി കണ്ടെത്താനായത് ഒരു വലിയ ഭാഗ്യമായാണ് കാണുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ മേഖലയിൽ നിന്ന് ജീവൻ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതപ്പെടുത്തുന്നതാണെന്നും ദൗത്യസംഘത്തിലുള്ളവർ പറഞ്ഞു. ശരണ്യയുടെ മടങ്ങിവരവിനെ ‘ദൈവത്തിന്റെ കൈയൊപ്പ്’ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. ഈ അതിസാഹസിക ദൗത്യത്തിൽ പങ്കാളികളായ എംഎൽഎ, ഡിസിഎഫ്, കർണാടക-കേരള […]
ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
മംഗളൂരു: കർണാടക കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്തിയിരിക്കുന്നത്. ആനകളുള്ള വനമേഖലയില്‍ നിന്നാണ് ശരണ്യ യെകണ്ടെത്തിയത്. ശരണ്യ സുരക്ഷിതയാണെന്ന് തെരച്ചില്‍ സംഘത്തിലുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശരണ്യയെ മടിക്കേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒരു അമേരിക്കൻ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ട് ഇറാൻ
തെഹ്റാന്: ഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന് അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് വെടിവെച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എഫ്-15 വിമാനവും ഇറാന് തകര്‍ത്തിരുന്നു. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. യുഎസ് സൈന്യമാണ് സൈനികനെ രക്ഷിച്ചത്. ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് […]
ഇന്ധന പ്രതിസന്ധി: ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്, ഏഴാമത്തെ എല്‍പിജി ടാങ്കര്‍
ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്. ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കറാണിത്. ഗ്രീന്‍ സാന്‍വിയെന്ന ടാങ്കറായിരിക്കും എത്തുക. ഗ്രീന്‍ സാന്‍വി ലാരക്-ക്വെഷം ചാനല്‍ വഴി ഹോര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു. ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈര്‍, ബിഡബ്ല്യു എല്‍, പൈന്‍ ഗ്യാസ് എന്നീ ആറ് എല്‍പിജി ടാങ്കറുകള്‍ ഇന്ത്യന്‍ തീരത്ത് നേരത്തെ എത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 […]
കുവൈറ്റിൽ വ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴങ്ങുന്നു
കുവൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണ ശ്രമം ഉണ്ടായതായി അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി അപകട മുന്നറിയിപ്പ് സൈറൺ മുഴക്കി ജനങ്ങളെ ജാഗ്രതപ്പെടുത്തുകയും ചെയ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ച് ആക്രമണ ശ്രമം വിജയകരമായി തടഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
