ആനയുള്ള കാടാണ്… ആ സ്ഥലത്തേക്ക് ആർക്കും പോകാൻ പറ്റില്ല- ശരണ്യയെ രക്ഷപ്പെടുത്തിയ ദൗത്യസംഘത്തിലുള്ളവർ

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

മടിക്കേരി : ശരണ്യ അകപ്പെട്ട പ്രദേശം ആനകളുള്ള കൊടുംവനമായിരുന്നുവെന്നും അവിടേക്ക് ആർക്കും എളുപ്പത്തിൽ കടന്നുചെല്ലാൻ സാധിക്കില്ലെന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ. അതീവ ദുർഘടമായ ഈ സ്ഥലത്ത് നാല് ദിവസത്തോളം തനിച്ചു കഴിഞ്ഞ ശരണ്യയെ സുരക്ഷിതയായി കണ്ടെത്താനായത് ഒരു വലിയ ഭാഗ്യമായാണ് കാണുന്നത്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള ഈ മേഖലയിൽ നിന്ന് ജീവൻ അപായപ്പെടാതെ തിരികെ ലഭിച്ചത് അത്ഭുതപ്പെടുത്തുന്നതാണെന്നും ദൗത്യസംഘത്തിലുള്ളവർ പറഞ്ഞു. ശരണ്യയുടെ മടങ്ങിവരവിനെ ‘ദൈവത്തിന്റെ കൈയൊപ്പ്’ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.

ഈ അതിസാഹസിക ദൗത്യത്തിൽ പങ്കാളികളായ എംഎൽഎ, ഡിസിഎഫ്, കർണാടക-കേരള പോലീസ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരോട് ശരണ്യ നന്ദി രേഖപ്പെടുത്തി.

നാല് ദിവസത്തെ ആശങ്കകൾക്കും ഭീതിക്കും വിരാമമിട്ടുകൊണ്ടാണ് ശരണ്യ സുഖമായിരിക്കുന്നു എന്ന ആശ്വാസകരമായ വാർത്ത പുറത്തുവന്നത്. കഠിനമായ ട്രക്കിങുകളിൽ മുൻപും പങ്കെടുത്തിട്ടുള്ള ശരണ്യ, അഗസ്ത്യാർകൂടം പോലുള്ള അതിസാഹസികമായ മലനിരകളിൽ കയറി പരിചയമുള്ള വ്യക്തിയാണ്. ഈ അനുഭവപരിചയവും ആത്മവിശ്വാസവും പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാൻ അവരെ സഹായിച്ചിട്ടുണ്ടാകാമെന്ന് സുഹൃത്തുക്കൾ കരുതുന്നു. ജീവിതത്തിലെ പുതിയൊരു പാഠം അല്ലെങ്കിൽ ഒരു പുതിയ ‘ടാസ്ക്’ എന്നാണ് ശരണ്യയുടെ ഈ അനുഭവത്തെ സുഹൃത്തുക്കൾ വിശേഷിപ്പിച്ചത്. ആകെ ടെൻഷനായിരുന്നു. ഇപ്പോൾ എല്ലാവരും ഓകെയായി. എല്ലാവരും വലിയ സപ്പോർട്ടായിരുന്നുവെന്നും സുഹൃത്തുക്കൾ പറയുന്നു.

മകളെ കണ്ടെത്തിയ വാർത്തയറിഞ്ഞതോടെ കോഴിക്കോട് നാദാപുരത്തെ ശരണ്യയുടെ വീട്ടിൽ ആഹ്ലാദാരവങ്ങൾ ഉയർന്നു. കുടുംബാംഗങ്ങൾ ആശ്വാസത്തോടെ പരസ്പരം മധുരം വിതരണം ചെയ്താണ് ഈ സന്തോഷം പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top