ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷവും കേന്ദ്രസർക്കാർ അനാസ്ഥയും സൃഷ്ടിച്ച പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 2,078.50 രൂപയാണ് വില. ഇതിനുമുമ്പ് മാർച്ച് ഒന്നിന് സിലിണ്ടറിന് 114.5 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക നിരക്കിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 913 രൂപയാണ് വില. മാർച്ച് […]
ഹോർമൂസിൽ പോയെടുത്തോ’; ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളോട് ട്രംപ്
വാഷിങ്ടൺ: ഇന്ധന പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾ ഹോർമൂസിൽ പോയി എണ്ണ ലഭ്യത സ്വന്തമായി ഉറപ്പാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. ലോകത്തിലെ എണ്ണ-പാചകവാതകം ആവശ്യകതയുടെ 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാത അടച്ചതോടെയാണ് വിവിധ രാജ്യങ്ങളിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായത്. ”ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ ഇറാനെ തകർത്തു തരിപ്പണമാക്കുന്ന ഉദ്യമത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ച യുകെ പോലുള്ള രാജ്യങ്ങൾക്ക് ഇന്ധനം ലഭിക്കുന്നില്ല. നിങ്ങൾക്കായി എനിക്കൊരു നിർദേശമുണ്ട്. ഒന്നുകിൽ […]
ആരോഗ്യപ്രശ്നം, അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടിയുടെ ലൈംഗീക പരാതിക്ക് പിന്നാലെ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധനയ്ക്കിടെയാണ് രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ ഇദ്ദേഹത്തിന് രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ വ്യതിയാനമുള്ളതായും കണ്ടെത്തി. ഇതിനുപിന്നാലെ സിനിമാ മേഖലയിലെ സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ സ്ഥലത്തെത്തി. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ. ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ […]
പ്രഖ്യാപനം വിമാനക്കമ്പനി വെബ്സൈറ്റുകളില്‍
ഇറാന്‍ പൗരന്മാര്‍ യുഎഇയില്‍ എത്തുന്നതിനും യുഎഇ വഴി മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതിനും വിലക്ക്. യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും പ്രധാന വിമാനക്കമ്പനികള്‍ ഇക്കാര്യം പ്രഖ്യാപിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈനുകള്‍ അവരവരുടെ വെബ്സൈറ്റുകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി. ഗോള്‍ഡന്‍ വീസ, 10 വര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്നും എയര്‍ലൈനുകളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദുബായിലെ ഇറാനിയന്‍ ആശുപത്രിയും ഇറാനിയന്‍ ക്ലബും നേരത്തേ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഇറാനില്‍ ഷാ […]
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഡ്രൈവിംഗ് സ്കൂൾ ഉടമ പിടിയിൽ
പാണാവളി കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. 2023 മുതൽ 2026 വരെ തുടർച്ചയായി യുവതിയെ പീഡനത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. അതിജീവിതയോട് സ്നേഹം നടിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റിസോട്ടിൽ വച്ച് ജ്യൂസ് നൽകി മയക്കിയാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് പരാതിക്കാരിയുടെ അശ്ലീല ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭർത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പ്രതിയെ റിമാൻഡ് ചെയ്തു.
കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം : കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി നിരന്തരം അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷ് (37) ആണ് പിടിയിലായത്. പ്രതിയെ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലിസാണ് അറസ്റ്റ് ചെയ്തത്. വനിതാ കമ്മീഷന്‍ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപി അഡ്രസ് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന്, ഇയാള്‍ മറ്റ് […]
രണ്ടാം പ്രതി ഗുൽസാർ അഹമ്മദ് സേട്ട് അറസ്റ്റിൽ
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്. നൂറുകണക്കിന് ആളുകളിൽ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. വൻ ലാഭം മോഹിപ്പിച്ച് നിക്ഷേപകരിൽ നിന്ന് പണം തട്ടിയ കേസിലാണ് അൽ മുക്താദിർ ജ്വല്ലറി ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദിനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയാണിയാൾ. ചാരാച്ചിറയിലെ ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് […]
1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വോട്ടഭ്യര്‍ത്ഥന
തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദ ഫ്‌ലെക്‌സ് ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്‌ലെക്‌സിലുള്ളത്. നേരത്തെ ഗുരുവായൂരില്‍ മുന്നണികള്‍ മുസ് ലിം സ്ഥാനാര്‍ത്ഥികളെ മാത്രമേ നിര്‍ത്താറുള്ളൂ എന്ന വിവാദ പരാമര്‍ശം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നു. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാന്‍ രണ്ടുമാസം സമയം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. […]
സംവിധായകൻ രഞ്ജിത് അറസ്റ്റിൽ
തൊടുപുഴയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് അറസ്റ്റ്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റിൽ വെച്ച് യുവനടിയോട് സംവിധായകൻ മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്. […]
