പ്രഖ്യാപനം വിമാനക്കമ്പനി വെബ്സൈറ്റുകളില്‍

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പ്രഖ്യാപനം വിമാനക്കമ്പനി വെബ്സൈറ്റുകളില്‍

ഇറാന്‍ പൗരന്മാര്‍ യുഎഇയില്‍ എത്തുന്നതിനും യുഎഇ വഴി മറ്റുസ്ഥലങ്ങളിലേക്ക് പോകുന്നതിനും വിലക്ക്. യുദ്ധം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും പ്രധാന വിമാനക്കമ്പനികള്‍ ഇക്കാര്യം പ്രഖ്യാപിച്ചു. എമിറേറ്റ്സ്, എത്തിഹാദ്, ഫ്ലൈ ദുബായ് എന്നീ എയര്‍ലൈനുകള്‍ അവരവരുടെ വെബ്സൈറ്റുകളില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി.

ഗോള്‍ഡന്‍ വീസ, 10 വര്‍ഷത്തെ റസിഡന്‍സി പെര്‍മിറ്റ് എന്നിവ ഉള്ളവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമെന്നും എയര്‍ലൈനുകളുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ദുബായിലെ ഇറാനിയന്‍ ആശുപത്രിയും ഇറാനിയന്‍ ക്ലബും നേരത്തേ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു. ഇറാനില്‍ ഷാ ഇസ്‍ലാമികവിപ്ലവം വരുന്നതിന് മുന്‍പ് മുതല്‍ പ്രവര്‍ത്തിച്ചിരുന്നതാണ് ഈ രണ്ട് സ്ഥാപനങ്ങളും.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കേ ഇന്നലെ ഇറാന്‍ ദുബായ് തീരത്ത് വന്‍ എണ്ണടാങ്കര്‍ ആക്രമിച്ചിരുന്നു. കുവൈത്ത് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിന് കാര്യമായ കേടുപറ്റിയെങ്കിലും എണ്ണച്ചോര്‍ച്ച ഉണ്ടായില്ല. ദുബായ് അടക്കമുള്ള യുഎഇ മേഖലകളിലേക്ക് ഇറാന്‍റെ മിസൈലുകളും ഡ്രോണുകളും തുടര്‍ച്ചയായി എത്തുന്നുമുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രാദേശികസമയം രാത്രി 9 മണിക്കാണ് (ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 6.30) ട്രംപിന്‍റെ പ്രസ്താവന പ്രതീക്ഷിക്കുന്നത്. യുദ്ധത്തില്‍ അമേരിക്കയുടെ അടുത്ത നീക്കം സംബന്ധിച്ച സൂചനകള്‍ ഇതിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top