1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വോട്ടഭ്യര്‍ത്ഥന

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച് വോട്ടഭ്യര്‍ത്ഥന

തൃശൂര്‍: ഗുരുവായൂരില്‍ വീണ്ടും വിവാദ ഫ്‌ലെക്‌സ് ഉയര്‍ത്തി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. 1977 മുതലുള്ള എംഎല്‍എമാരുടെ പേര് പ്രദര്‍ശിപ്പിച്ച ശേഷം ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട് എന്നാണ് ഫ്‌ലെക്‌സിലുള്ളത്. നേരത്തെ ഗുരുവായൂരില്‍ മുന്നണികള്‍ മുസ് ലിം സ്ഥാനാര്‍ത്ഥികളെ മാത്രമേ നിര്‍ത്താറുള്ളൂ എന്ന വിവാദ പരാമര്‍ശം ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നു. ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് സ്വീകരിച്ച നടപടി അറിയിക്കാന്‍ രണ്ടുമാസം സമയം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറുടെ റിപോര്‍ട്ട് തേടി ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പിന്നാലെയാണ് തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഫ്‌ലെക്‌സുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top