പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തി; ഹൃദയാഘാതത്തെ തുടർന്ന് മകൻ മരിച്ചു

 Touch once in screen for audio! Call Irionomate Techno Industries: 7736685661

 

പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തി; ഹൃദയാഘാതത്തെ തുടർന്ന് മകൻ മരിച്ചു

പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മകൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം. നിരണം സ്വദേശി എബ്രഹാം ഡാനിയേൽ (40) ആണ് മരിച്ചത്.

ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു എബ്രഹാമിന്റെ പിതാവ് നിരണം പണിക്കശ്ശേരിൽ പി ജി ഡാനിയേൽ (80). തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിൻ്റെ മരണം. വിവരമറിഞ്ഞ് മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പമാണ് എബ്രഹാം ഡാനിയേൽ ചൊവ്വാഴ്ച ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു ഡാനിയേലിന്റെ സംസ്കാരം നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഉറങ്ങാൻ കിടന്ന എബ്രഹാമിന് രാത്രി നെഞ്ചുവേദന അനുഭവപെട്ടു.
ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിച്ചു.
എബ്രഹാമിന് നേരത്തെ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇരുവരുടെയും സംസ്‌കാരം ശനിയാഴ്ച രാവിലെ 11.30ന് നിരണം വലിയ പളളിയിൽ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top