തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ചട്ടലംഘനങ്ങൾ തടയാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ‘സി-വിജിൽ’ മൊബൈൽ ആപ്പ് സജ്ജമാക്കി. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകുകയോ മദ്യം വിതരണം ചെയ്യുകയോ ചെയ്യുന്നതുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം. പരാതി ലഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിക്കും.
